ETV Bharat / international

ഇസ്രയേൽ-ഹമാസ് യുദ്ധം; മാനുഷികമായ ഇടവേള വേണമെന്ന് യു എന്‍ പ്രമേയം - ഐക്യരാഷ്‌ട്രസഭ

Resolution Urging Humanitarian Pauses in Gaza ഇസ്രേയേവും ഹമാസും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കണമെന്നും യുഎൻ സുരക്ഷ കൗൺസിലിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണമെന്നും പ്രമേയത്തിൽ പറഞ്ഞു

Resolution Urging Humanitarian Pauses in Gaza  ISRAEL HAMAS WAR  United Nations Security Council  Gaza  israel  ഇസ്രയേൽ ഹമാസ് യുദ്ധം  ഗാസയിലെ അക്രമങ്ങളിൽ മാനുഷികമായ ഇടവേള  യുദ്ധമ നിർത്തിവെക്കാൻ പ്രമേയം  ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷ കൗൺസിൽ  ഐക്യരാഷ്‌ട്രസഭ  ഇസ്രയേൽ ഹമാസ്
resolution urging humanitarian pauses in Gaza
author img

By ETV Bharat Kerala Team

Published : Nov 16, 2023, 10:17 AM IST

ന്യൂയോർക്ക് : ഗാസയിലെ അക്രമങ്ങളിൽ മാനുഷികമായ ഇടവേള നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഐക്യരാഷ്‌ട്രസഭ സുരക്ഷ കൗൺസിൽ (United Nations Security Council) അംഗീകാരം നൽകി(Resolution Urging Humanitarian Pauses in Gaza ). ഇന്നലെ (15-11-2023) നടന്ന യോഗത്തിൽ 15 അംഗ രക്ഷാസമിതിയിലെ 12 രാജ്യങ്ങൾ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, അമേരിക്ക, റഷ്യ, യുകെ എന്നീ രാജ്യങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ഐക്യരാഷ്‌ട്രസഭയുടെ മാനുഷിക ഏജൻസികൾക്ക് ഗാസയിൽ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിന് യുദ്ധത്തിൽ അടിയന്തര ഇടവേള വേണമെന്ന് പ്രമേയത്തിൽ പറയുന്നു. ഇസ്രയേലിനും ഹമാസിനും മറ്റ് സായുധ സംഘങ്ങൾക്കുമുള്ള യുഎൻ സുരക്ഷ കൗൺസിലിന്‍റെ സന്ദേശമായിരുന്നു പ്രമേയം. മാനുഷിക നിയമങ്ങൾ പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് പ്രമേയം ആവശ്യപ്പെട്ടു.

പലതവണ പരാജയപ്പെട്ട പ്രമേയം : സാധാരണക്കാരുടേയും കുട്ടികളുടേയും സുരക്ഷ ഇസ്രായേലും ഹമാസും അവഗണിച്ചു.പ്രമേയം മുന്നോട്ട് കൊണ്ടുപോകുന്നത് പലസ്‌തീൻ കുഞ്ഞുങ്ങളുടെ ദുരവസ്ഥയിൽ ഇസ്രയേൽ അധികാരികളുടെ ശ്രദ്ധ പതിക്കാന്‍ ഇടയാകുമെന്നാണ് യുഎന്‍ പ്രതീക്ഷ. ഒരു മാസം മുൻപ് യുഎൻഎസ്‌സിയിൽ ബ്രസീൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തിരുന്നു. കൂടാതെ റഷ്യയും യുകെയും വിട്ടുനിൽക്കുകയും ചെയ്‌തു. എന്നാൽ നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കരടിൽ ഇസ്രായേലിനെതിരായ ഹമാസിന്‍റെ ആക്രമണങ്ങളെ അപലപിക്കുകയും ബന്ദികളെ മോചിപ്പിക്കാൻ പ്രേരിപ്പിക്കുകയും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സുരക്ഷ കൗൺസിലിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നത് പ്രമേയങ്ങൾ നടപ്പാക്കുന്നതിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Also Read : കശ്‌മീർ സ്വദേശിനിയും മകളും ഗാസയിൽ നിന്ന് സുരക്ഷിതമായി ഈജിപ്‌തിലെത്തി ; ഇന്ത്യൻ ദൗത്യ സംഘത്തിന് നന്ദി പറഞ്ഞ് കുടുംബം

ഇതുവരെ പൊലിഞ്ഞത് 11,300 ലധികം പലസ്‌തീനികളുടെ ജീവൻ : ഗാസയിൽ അനുദിനം കൂട്ടക്കൊല വർധിക്കുന്നതും കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നതും അതിജീവനത്തിനുള്ള അടിസ്ഥാന മാർഗങ്ങൾ പോലും ഇല്ലാതെ ഒരു ജനത നരകിക്കുന്നതും ലോകം ഞെട്ടലോടെയാണ് കാണുന്നതെന്ന് യുഎൻ മനുഷ്യാവകാശ സമിതി തലവൻ മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ -ഷിഫ ആശുപത്രിക്കടുത്തുള്ള ഭൂഗർഭ ബങ്കറുകൾ ഹമാസ് കേന്ദ്രമായി ഉപയോഗിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ ആശുപത്രി അധികൃതരും ഹമാസും ഈ വാദം നിഷേധിച്ചു. ഒക്‌ടോബർ ഏഴ് മുതൽ നടന്നുവരുന്ന ഇസ്രയേൽ - ഹമാസ് ആക്രമണങ്ങളിൽ (Isarel - Hamas War) ഇതുവരെ 11,300 ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു (Palestine Death Toll).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.