ETV Bharat / international

'ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ പങ്കെടുക്കും'; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് - ഹിരോഷിമ ബോംബാക്രമണം

ഹിരോഷിമയിൽ നടന്ന ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ പങ്കെടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അറിയിച്ചു

nuclear bomb attack in hiroshima  nuclear bomb attack in nagazaki  U N Secretary General Antonio Guterres  world war 2  world first nuclear bomb attack  ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണം  77th anniversary of nuclear bomb attack  അണുബോംബാക്രമണത്തിന്റെ 77ാം വാർഷികം  യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്  ഹിരോഷിമ ബോംബാക്രമണം  നാഗസാക്കി ബോംബാക്രമണം
'ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ പങ്കെടുക്കും'; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
author img

By

Published : Aug 2, 2022, 12:21 PM IST

ന്യൂയോര്‍ക്ക്: ഹിരോഷിമയിൽ നടന്ന ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ പങ്കെടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ആണവനിർവ്യാപന ഉടമ്പടിയെ കുറിച്ച് വിശകലനം ചെയ്യുവാനും ആണവ ആയുധങ്ങളുടെ ശേഖരം തടയുവാനും ലക്ഷ്യമിട്ട് നടത്തിയ യോഗത്തിന്‍റെ ഉദ്‌ഘാടന ദിവസം നടത്തിയ പ്രസംഗത്തിലാണ് അന്‍റോണിയോ ഗുട്ടെറസ് ഇക്കാര്യം അറിയിച്ചത്. ഹിരോഷിമയില്‍ താന്‍ നടത്തുന്ന സന്ദര്‍ശനം യോഗത്തിന്‍റെ പ്രധാന്യം ഉയര്‍ത്തിക്കാട്ടാനാണെന്നും ആണവ നിർവ്യാപനം തടയുവാന്‍ രണ്ട് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്ന് രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

1945 ഓഗസ്റ്റ് ആറിനാണ് ലോകത്തില്‍ ആദ്യമായി ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 1,40,000 പേര്‍ കൊല്ലപ്പെടുകയും നിരവധി നഗരങ്ങള്‍ നശിക്കുകയും ചെയ്‌തു. മൂന്ന് ദിവസത്തിന് ശേഷം നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. ഇതിന്‍റെ ഫലമായി 70,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങി. ഹിരോഷിമയുടെ ഓര്‍മ ദിവസം ആചരിക്കാന്‍ യുഎൻ സെക്രട്ടറി ജനറൽ വ്യാഴാഴ്‌ച(04.08.2022) ജപ്പാനിലേക്ക് യാത്ര തിരിക്കുമെന്ന് യുഎന്‍ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു.

'ബോംബ് സ്‌ഫോടനത്തിൽ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ശാന്തി ലഭിക്കുവാനും ലോകസമാധാനം സ്ഥാപിക്കാനും നടത്തുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനുമാണ് യുഎൻ സെക്രട്ടറി ജനറൽ ലക്ഷ്യമിടുന്നത്. ബോംബാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതിനൊപ്പം ആണവായുധങ്ങളുടെ ശേഖരം അടിയന്തരമായി ഇല്ലാതാക്കാൻ ലോക നേതാക്കളോട് യുഎൻ സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്യും. സന്ദർശനത്തില്‍ അന്‍റോണിയോ ഗുട്ടെറസ് മുതിർന്ന ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തും' എന്ന് യുഎന്‍ വക്താവ് സ്റ്റെഫാൻ ഡുജാറിക് ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.