കീവ്: രാജ്യതലസ്ഥാനമായ കീവിൽ നിന്ന് സാധാരണക്കാരുടെ 410 മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് യുക്രൈൻ. പ്രോസിക്യൂട്ടർ ജനറൽ ഇറിന വെനഡിക്ടോവയാണ് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പങ്ക് വച്ചത്. റഷ്യയിൽ നിന്ന് അടുത്തിടെ യുക്രൈൻ സൈന്യം പിടിച്ചെടുത്ത സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇവർ ദേശീയ ടെലിവിഷനോട് പറഞ്ഞു. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ലോകം ഏർപ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.
വംശഹത്യയാണ് റഷ്യ നടത്തിയതെന്നായിരുന്നു യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കിയുടെ പ്രതികരണം. കീവിലെ മോട്ടിജിന്‍ ഗ്രാമത്തിലെ മേയര്‍ റഷ്യന്‍ പിടിയിലായിരിക്കെ കൊല്ലപ്പെട്ടുവെന്നും യുക്രെെയിനിലുടനീളം 11 മേയര്‍മാരും കമ്മ്യൂണിറ്റി തലവന്മാരും റഷ്യന്‍ അടിമത്തത്തിലുണ്ടെന്നും യുക്രൈയിന്‍ ഉപപ്രധാനമന്ത്രി െഎറിന വെരേഷ്ചുക്ക് പറഞ്ഞു.
യുക്രെൈനില്‍ റഷ്യക്കാര്‍ കൈവശപ്പെടുത്തിയ നഗരങ്ങളിലെ സാധാരണ ജനങ്ങളുടെ കൊലപാതകത്തില്‍ യുക്രെയിന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി അപലപിച്ചു. മറ്റ് അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തിയാല്‍ കൂടുതല്‍ ക്രൂരതകള്‍ വെളിപ്പെടുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
ജനങ്ങളില്‍ നിന്നുള്ള വിവരണങ്ങളും കൈകള്‍ പിന്നില്‍ കെട്ടിയിരിക്കുന്ന മൃതദേഹങ്ങളുടെ ഗ്രാഫിക് ചിത്രങ്ങളിലും കീവ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളിലും അന്താരാഷ്ട്ര നേതാക്കള്‍ അപലപിച്ചു. ബുച്ചയിലും കീവിലെ മറ്റ് പ്രാന്തപ്രദേശങ്ങളിലും ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ അവകാശവാദങ്ങള്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം തള്ളി.
also read: അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ല?