ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ദക്ഷിണ വസീരിസ്ഥാനിലെ മകിന്‍ നഗരത്തില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൈനിക ക്യാപ്റ്റനാണ്. ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും സൈന്യം അറയിച്ചു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി. ദക്ഷിണ വസീരിസ്ഥാന്‍ അടങ്ങുന്ന ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ തെഹരീക്ക് ഇ താലിബാന്‍-പാകിസ്ഥാന്‍(ടിടിപി) തുടങ്ങിയ ഭീകര സംഘടനകളെ അമര്‍ച്ച ചെയ്യാനുള്ള പോരാട്ടം പാകിസ്ഥാന്‍ സൈന്യം നടത്തിവരികയാണ്. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന യുദ്ധമായാണ് ഇതറിയപ്പെടുന്നത്.
ALSO READ: ഇസ്രയേലിൽ ഭീകരാക്രമണം: അഞ്ച് പേർ മരിച്ചു; തിരിച്ചടിക്കുമെന്ന് നഫ്താലി ബെനറ്റ്