ETV Bharat / international

യുഎസില്‍ എയര്‍ഷോയ്‌ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തറിച്ചു

ഡാലസ് വിമാനത്താവളത്തില്‍ നടന്ന എയര്‍ഷോയ്‌ക്കിടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍ മരിച്ചെന്നോ രക്ഷപ്പെട്ടന്നോ ഉള്‍പ്പടെയുള്ള വിവരങ്ങളൊന്നും ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

two aircraft collide during veterans day air show in dallas  aircraft collide air show in dallas  aircraft  dallas air show  വിമാനങ്ങള്‍ കൂട്ടിയിടിച്ചു  ഡാലസ്  എയര്‍ഷോ  വിമാന അപകടം
യുഎസില്‍ എയര്‍ഷോയ്‌ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തറിച്ചു
author img

By

Published : Nov 13, 2022, 10:12 AM IST

ഡാലസ്: അമേരിക്കയില്‍ എയര്‍ഷോയ്‌ക്കിടെ തമ്മില്‍ കൂട്ടിയിടിച്ച വിമാനങ്ങള്‍ വായുവില്‍ വച്ച് പൊട്ടിത്തറിച്ചു. ഡാലസില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. അപകടത്തില്‍ എത്രപേര്‍ മരിച്ചെന്നോ മരണപ്പെട്ടവരുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഡാലസ് വിമാനത്താവളത്തില്‍ നടന്ന എയര്‍ഷോയ്‌ക്കിടെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. ഒരു ബോയിങ് ബി-17 ഫ്ലയിങ് ഫോർട്രസും ബെൽ പി-63 കിങ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട പി-63 കിങ്‌കോബ്ര അമേരിക്കന്‍ യുദ്ധവിമാനമാണ്. യുദ്ധ സമയത്ത് സോവിയറ്റ് സേനയാണ് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നത്. ജര്‍മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണം നടത്തുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന നാല് എഞ്ചിന്‍ ബോംബറാണ് ബോയിങ് ബി-17 ഫ്ലയിങ് ഫോർട്രസസ്.

  • ⚠️ GRAPHIC VIDEO: A mid-air collision involving two planes near the Dallas Executive Airport, today. The accident took place during the Wings Over Dallas WWII Airshow at 1:25 p.m., according to Dallas Fire-Rescue. A @FOX4 viewer took this video. @FOX4 is working for more details. pic.twitter.com/jdA6Cpb9Ot

    — David Sentendrey (@DavidSFOX4) November 12, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.