ETV Bharat / international

ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം ; കരാര്‍ അംഗീകരിച്ച് ഓഹരി ഉടമകള്‍

author img

By

Published : Sep 14, 2022, 8:24 AM IST

ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്‍റെ കരാറിന് ഓഹരി ഉടമകളുടെ അംഗീകാരം. 4,400 കോടി ഡോളറിന് അദ്ദേഹം കമ്പനി ഏറ്റെടുക്കും. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും ഒരു സ്വകാര്യ കമ്പനിയാകും

Twitter shareholders approved bid of Elon Musk  Elon Musk  Twitter  bid approved by Twitter shareholders  ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം  ട്വിറ്റര്‍  ടെസ്‌ല സിഇഒ  ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; കരാര്‍ അംഗീകരിച്ച് ഓഹരി ഉടമകള്‍

വാഷിങ്ടണ്‍ : ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്‍റെ കരാര്‍ അംഗീകരിച്ച് ഓഹരി ഉടമകള്‍. 4,400 കോടി ഡോളറിന് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും. ഇതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓരോ ഷെയറിനും 54.2 ഡോളര്‍ വീതം ലഭിക്കും. നിലവിലെ ഓഹരി മൂല്യത്തേക്കാള്‍ കൂടുതലാണിത്.

കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയണമെന്ന് മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്റര്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല.

വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ഥ കണക്കുകള്‍ കൈമാറിയില്ലെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചു.

ഇതിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കേസിന്‍റെ വിചാരണ ഒക്‌ടോബർ 17 മുതൽ ഡെലവെയർ കോടതിയിൽ നടക്കും. കമ്പനിയും മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് കരാറുമായി ട്വിറ്റര്‍ മുന്നോട്ടുപോയത്.

Also Read: ട്വിറ്റർ വാങ്ങില്ലെന്ന മസ്‌കിന്‍റെ തീരുമാനം കരാര്‍ ലംഘനം, തുറന്നടിച്ച് അഭിഭാഷകർ

ഓഹരി ഉടമകളുടെ വിര്‍ച്വല്‍ മീറ്റിങ്ങിലാണ് മസ്‌കിന്‍റെ കരാര്‍ അംഗീകരിച്ചത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ അത് പൂര്‍ണമായും ഒരു സ്വകാര്യ കമ്പനിയായി മാറും. ലോകം ഉറ്റുനോക്കിയിരുന്ന കൈമാറ്റങ്ങളില്‍ ഒന്നായിരുന്നു മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.