ETV Bharat / international

ഭൂകമ്പം ദുരന്തം വിതച്ചിട്ട് ഒരാഴ്‌ച ; തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ 37,000 കടന്നു - international news

ഫെബ്രുവരി 6ന് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുർക്കിയിൽ ഇതുവരെ ആകെ 31,643 പേര്‍ക്കും സിറിയയിൽ 5,700 ൽ അധികം പേര്‍ക്കും ജീവന്‍ നഷ്‌ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍

തുര്‍ക്കി  സിറിയ  ഭൂകമ്പം  തുര്‍ക്കി സിറിയ  ഭൂകമ്പത്തിലെ മരണസംഖ്യ  തുര്‍ക്കി രക്ഷാപ്രവര്‍ത്തനം  സിറിയ ഭൂകമ്പ രക്ഷാപ്രവര്‍ത്തനം  യുഎന്‍  ഐക്യരാഷ്‌ട്രസഭ  earthquake death toll  earthquake death toll latest updation  turkey syria earthquake  turkey  syria  syria latest news  turkey latest news  international news  latest malayalam international news
Etv turkey syria earthquake
author img

By

Published : Feb 14, 2023, 11:48 AM IST

ഇസ്‌താംബൂള്‍ : ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും ആകെ മരണസംഖ്യ 37,000 കടന്നെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 31,643 പേര്‍ക്കും സിറിയയില്‍ 5,700ലധികം പേര്‍ക്കുമാണ് ജീവന്‍ നഷ്‌ടമായതെന്നാണ് വിദേശ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ സംഘങ്ങള്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ നേരത്തെ അറിയിച്ചിരുന്നു.

രക്ഷപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുക എന്നതിനാവും രക്ഷാപ്രവര്‍ത്തനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് യുഎന്‍ ദുരിതാശ്വാസ വിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫ്‌ത്ത്‌സ് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഒന്നാംഘട്ടം അവസാനത്തിലേക്ക് നീങ്ങുമ്പോഴും ദുരന്ത മേഖലയില്‍ നിന്നും നിരവധി പേരെ ജീവനോടെ ഇപ്പോഴും കണ്ടെത്തുന്നുണ്ട്. ഫെബ്രുവരി ആറിന് ഭൂചലനം ഉണ്ടായി 108 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.

കൂടാതെ, ഇതിന് പിന്നാലെ ദുരന്തത്തിന് 147 മണിക്കൂറിന് ശേഷം ഒരു 10 വയസുകാരിയേയും രക്ഷപ്പെടുത്തി. തുടര്‍ന്ന് 162 മണിക്കൂറുകള്‍ക്ക് ശേഷം കൗമാരക്കാരിയേയും ഒരു 50 വയസുകാരിയേയും ജീവനോടെ പുറത്തെടുത്തു. 175 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ ഒരു സ്ത്രീയെ കണ്ടെത്തിയതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നതെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കൊക്ക അഭിപ്രായപ്പെട്ടിരുന്നു.

സിറിയന്‍ വിമത മേഖലകളിലേക്കും സഹായം : വിമത നിയന്ത്രണ മേഖലകളിലേക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി സിറിയന്‍ പ്രസിഡന്‍റ് അനുമതി നല്‍കിയതായി യുഎന്‍ അറിയിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തേക്കുള്ള രണ്ട് ക്രോസിങ് പോയിന്‍റുകള്‍ തുറക്കാനാണ് സിറിയന്‍ പ്രസിഡന്‍റ് ബഷർ അൽ അസദ് സമ്മതിച്ചിട്ടുള്ളത്. മൂന്ന് മാസത്തേക്ക് ബാബ് അൽ-സലാമിലും അൽ റാഇയിലുമുള്ള ക്രോസിങ് പോയിന്‍റുകള്‍ തുറക്കാനുള്ള സിറിയൻ നേതാവ് ബാഷർ അസദിന്‍റെ തീരുമാനത്തെ യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും സ്വാഗതം ചെയ്‌തു.

Also Read: ഇത് 'രണ്ടാംപിറവി'; ഭൂകമ്പത്തില്‍ കെട്ടിട അവശിഷ്‌ടങ്ങള്‍ക്കടിയില്‍ 128 മണിക്കൂര്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി

വടക്കന്‍ സിറിയയിലേക്ക് സഹായമെത്തിക്കാന്‍ 3 ക്രോസിങ് പോയിന്‍റുകള്‍ തുറക്കണമെന്ന ആവശ്യം ഐക്യരാഷ്‌ട്രസഭയോട് വൈറ്റ് ഹെല്‍ംസ് സംഘടനയുടെ മേധാവി അല്‍ സാലഹ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് സഹായമെത്തിക്കാനായി രണ്ട് ക്രോസിങ് പോയിന്‍റുകള്‍ മൂന്ന് മാസക്കാലത്തേക്ക് തുറക്കാന്‍ തീരുമാനിച്ചത്.

തുര്‍ക്കിയിലെ നാശനഷ്‌ടം: തുര്‍ക്കിയില്‍ ഭൂകമ്പം മൂലം 84.1 ബില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക നഷ്‌ടം ഉണ്ടായെന്നാണ് സർക്കാരിതര ബിസിനസ് സ്ഥാപനമായ ടർക്കിഷ് എന്‍റര്‍പ്രൈസ് ആൻഡ് ബിസിനസ് കോൺഫെഡറേഷന്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്. 1999-ലെ ഭൂകമ്പം സംബന്ധിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്ക് വളരെ വലുതാണെന്നും അവര്‍ അവകാശപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.