ETV Bharat / international

Trump fined for making out-of-court statement : ന്യൂയോർക്ക് സിവിൽ തട്ടിപ്പ്; കോടതിക്ക് പുറത്ത് നടത്തിയ പരാമർശത്തിൽ ട്രംപിന് 10,000 ഡോളര്‍ പിഴ

Former President Trump was fined 10,000 Dollar: ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് കോടതിക്ക് പുറത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ ട്രംപ് ശിക്ഷിക്കപ്പെടുന്നത്.

Trump  New York civil fraud trial  Trump fined for making out of court statement  Trump fined  ട്രംപ്  ന്യൂയോർക്ക് സിവിൽ തട്ടിപ്പ്  Trump is fined over comment made outside court  ഡൊണാൾഡ് ട്രംപിന് പിഴ  ഡൊണാൾഡ് ട്രംപ്  ന്യൂയോർക്ക് സിവിൽ തട്ടിപ്പ്  Trump violated a gag order  gag order  Former President Trump was fined 10000 Dollar
Trump fined for making out-of-court statement
author img

By ETV Bharat Kerala Team

Published : Oct 26, 2023, 7:53 AM IST

ന്യൂയോർക്ക് : ന്യൂയോർക്ക് സിവിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് പ്രസ്‌താവന നടത്തിയതിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് (Donald Trump) പിഴ. ഡൊണാൾഡ് ട്രംപ് കോടതി ജീവനക്കാരെ വ്യക്തിപരമായ കടന്നാക്രമിക്കുന്ന ഗാഗ് ഓർഡർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിവിൽ തട്ടിപ്പ് വിചാരണ ജഡ്‌ജി ബുധനാഴ്‌ച 10,000 ഡോളറാണ് പിഴയായി ചുമത്തിയത് (Trump fined for making out-of-court statement in New York civil fraud trial). ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് കോടതിക്ക് പുറത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുന്നത്.

കേസിലെ ജഡ്‌ജിയായ ആർതർ എൻഗോറോണിന് 'അരികില്‍ ഇരിക്കുന്ന വളരെ പക്ഷപാതപരമായി പെരുമാറുന്ന ഒരു വ്യക്തി'യെക്കുറിച്ചാണ് കോടതിമുറിക്ക് പുറത്ത് വച്ച് മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞത്. വിചാരണയിൽ പങ്കെടുത്ത എല്ലാവരോടും തന്‍റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയരുതെന്ന് എൻഗോറോൺ നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് ട്രംപിനെ ഈ അഭിപ്രായം വിശദീകരിക്കാന്‍ ജഡ്‌ജി സാക്ഷിക്കൂട്ടിലേക്ക് വിളിച്ചുവരുത്തുകയും പിഴ ചുമത്തുകയുമായിരുന്നു.

ഒക്‌ടോബർ 3നാണ് തന്‍റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയരുതെന്ന് എൻഗോറോൺ ഉത്തരവിട്ടത്. ജഡ്‌ജിയുടെ പ്രിൻസിപ്പൽ ലോ ക്ലർക്കിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്രംപ് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതിന് പിന്നാലെ ആയിരുന്നു കോടതിയുടെ നടപടി. ഒക്‌ടോബർ 3 മുതലുള്ള ഈ നിയന്ത്രണം ട്രംപ് ലംഘിച്ചതായി കോടതി കണ്ടെത്തി.

എന്നാൽ ട്രംപ് നേരത്തെ നടത്തിയ പ്രസ്‌താവന ക്ലർക്കിനെ കുറിച്ചല്ലെന്ന് ട്രംപും അദ്ദേഹത്തിന്‍റെ അഭിഭാഷകരും കോടതിയെ അറിയിച്ചു. കേസിൽ സാക്ഷി പറഞ്ഞിരുന്ന മുൻ അറ്റോർണി മൈക്കൽ കോഹനെയാണ് ട്രംപ് പരാമർശിച്ചതെന്ന് അവർ പറഞ്ഞു. എന്നാൽ ട്രംപിന്‍റെ ഈ അവകാശവാദം വിശ്വസനീയമല്ലെന്ന് എൻഗോറോൺ ചൂണ്ടിക്കാട്ടി. കോഹനല്ല മറിച്ച് ക്ലർക്കാണ് തന്‍റെ അരികിൽ ഉണ്ടായതെന്ന് ജഡ്‌ജി പറഞ്ഞു.

തുടർന്ന് പ്രസ്‌താവന നീക്കാന്‍ ജഡ്‌ജി ഉത്തരവിടുകയും പിന്നാലെ ട്രംപ് അത് പിന്‍വലിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് അദ്ദേഹത്തിന്‍റെ പ്രചാരണ വെബ്സൈറ്റില്‍ ആഴ്‌ചകളോളം തുടര്‍ന്നു. ഇതോടെ എൻഗോറോൺ വെള്ളിയാഴ്‌ച ട്രംപിന് മേല്‍ 5,000 ഡോളര്‍ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.

തുടർന്ന്, ബുധനാഴ്‌ച ഒരു ഡെമോക്രാറ്റായ എൻഗോറോൺ വളരെ 'പക്ഷപാതപരമായ ഒരു ജഡ്‌ജിയാണ് എന്നും അദ്ദേഹത്തോടൊപ്പം വളരെ പക്ഷപാതപരമായി ഇരിക്കുന്ന ഒരു വ്യക്തി, ഒരുപക്ഷേ അവനെക്കാൾ കൂടുതൽ പക്ഷപാതപരമായിരിക്കാം' എന്നും ട്രംപ് പരാതിപ്പെട്ടു. സാക്ഷിക്കൂട്ടിൽ വച്ച് ക്ലർക്കിനെയല്ല, ജഡ്‌ജിയെയും കോഹനെയും ലക്ഷ്യമിട്ടാണ് പരാമർശമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ക്ലർക്കിനെ കുറിച്ചുള്ള നിരാശയും ട്രംപ് മറച്ചുവച്ചില്ല. അവർ തങ്ങളോട് വളരെ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ട്രംപ് പറഞ്ഞു. ഇതിനിടെ ട്രംപിന്‍റെ അഭിഭാഷകർ 10,000 ഡോളർ പിഴ ചുമത്തിയതിനെ എതിർത്തു. ട്രംപിന്‍റെ അഭിപ്രായപ്രകടനം സാക്ഷി മൈക്കല്‍ കോഹനെക്കുറിച്ചായിരുന്നെന്നും ക്ലർക്കിനെക്കുറിച്ചല്ലെന്നും അഭിഭാഷകർ വാദിച്ചു. ജഡ്‌ജിയുടെ ക്ലർക്ക് അന്യായമായി, പക്ഷപാതപരമായി പെരുമാറിയെന്ന ട്രംപിന്‍റെ അവകാശവാദം അവർ ആവര്‍ത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.