ETV Bharat / international

ചൈനയിലെ ചോംകിങ്ങില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു ; 25 പേര്‍ക്ക് പരിക്ക് - വിമാന അപകടം ചൈനയില്‍

തിബറ്റ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത്

Tibet Airlines plane in China skids off runway  Plane catches fire  casualties feared  China  Beijing  Passenger plane of China Tibet Airlines  ചൈനയിലെ ചോകിങ്ങില്‍ ടേക്ക്ഓഫിനിടെ വിമാനം അപകടത്തില്‍പ്പെട്ടു  വിമാന അപകടം ചൈനയില്‍  തിബറ്റ് എയര്‍ലൈന്‍സ് വിമാനം
ചൈനയിലെ ചോംകിങ്ങില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു ; 25 പേര്‍ക്ക് പരിക്ക്
author img

By

Published : May 12, 2022, 10:28 AM IST

Updated : May 12, 2022, 1:04 PM IST

ബീജിങ് : ചൈനയിലെ ചോംകിങ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രാവിമാനം ടേക്ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. തീപിടിച്ച വിമാനത്തിലെ 25 പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

തിബറ്റ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എല്ലാവരേയും പുറത്തെത്തിച്ചു. അപകടം കാരണം വ്യക്തമല്ല.

ചൈനയിലെ ചോംകിങ്ങില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു ; 25 പേര്‍ക്ക് പരിക്ക്

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് പുക ഉയരുന്നതിന്‍റേയും വിമാനത്തിലെ യാത്രക്കാര്‍ പുറത്തേക്ക് ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിമാനത്തിലെ തീ അണയ്ക്കാനായെന്നും വിവരമുണ്ട്. ദുരന്തത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ അടച്ചിരിക്കുകയാണ്.

Last Updated : May 12, 2022, 1:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.