ETV Bharat / international

'കൗണ്ട്ഡൗണ്‍ ആരംഭിച്ചു' ; ടെന്നീസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങി സെറീന വില്യംസ് - serena williams on retriement plan

ടെന്നീസില്‍ നിന്ന് വിരമിക്കുകയാണെന്ന് സെറീന വില്യംസ് തന്നെയാണ് വെളിപ്പെടുത്തിയത്.

Etv Bharatസെറീന വില്യംസ്  സെറീന വില്യംസ് വിരമിക്കല്‍  serena williams retirement  serena williams retires  serena williams on retriement plan  സെറീന വില്യംസ് വിരമിക്കുന്നു
Etv Bharat'കൗണ്ട്ഡൗണ്‍ ആരംഭിച്ചു' ; ടെന്നീസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങി സെറീന വില്യംസ്
author img

By

Published : Aug 9, 2022, 10:56 PM IST

പാരിസ്: അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് വിരമിക്കാനൊരുങ്ങുന്നു. ടെന്നീസ് കോർട്ടില്‍ നിന്ന് വിട പറയുകയാണെന്ന് താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ്‌ ഓപ്പണില്‍ പങ്കെടുത്തതിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി സെറീന വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

  • In Vogue’s September issue, @serenawilliams prepares to say farewell to tennis on her own terms and in her own words. “It’s the hardest thing that I could ever imagine,” she says. “I don’t want it to be over, but at the same time I’m ready for what’s next” https://t.co/6Zr0UXVTH1 pic.twitter.com/YtGtcc18a9

    — Vogue Magazine (@voguemagazine) August 9, 2022 " class="align-text-top noRightClick twitterSection" data=" ">

'ജീവിതത്തിൽ മറ്റൊരു ദിശയിലേക്ക് മാറേണ്ട ഒരു സമയം ജീവിതത്തിലുണ്ടാകും. നിങ്ങള്‍ അത്രയധികം ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ ആ സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഞാന്‍ ടെന്നീസ് വളരെയധികം ആസ്വദിക്കുന്നു. പക്ഷേ, ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. അമ്മയെന്ന നിലയിലും ആത്മീയ ലക്ഷ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിരമിക്കല്‍ എന്ന പദം തനിക്ക് ഇഷ്‌ടമല്ലെന്നും പുതിയ ചുവടുകളെ പരിണാമമെന്ന നിലയിലാണ് കാണുന്നതെന്നും താരം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ടെന്നീസില്‍ നിന്ന് മാറി കുടുംബം, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ പ്രവര്‍ത്തനം ഉള്‍പ്പെടെ ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും സെറീന വ്യക്തമാക്കി.

ആദ്യത്തേത് ഉള്‍പ്പെടെ ആറ്‌ വട്ടം ഗ്രാൻഡ്‌ സ്ലാം കിരീടം സ്വന്തമാക്കിയ യുഎസ്‌ ഓപ്പണില്‍ പങ്കെടുത്ത ശേഷമായിരിക്കും സെറീന ടെന്നീസ് കോര്‍ട്ടിനോട് വിട പറയുക. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സെറീന ഈ വര്‍ഷത്തെ വിംബിൾഡൺ വനിത സിംഗിൾസ് ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. 2017ലാണ് സെറീന അവസാനമായി കിരീടത്തിൽ മുത്തമിട്ടത്.

തുടർന്ന് പ്രസവ ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന 2018ലും 2019ലും ഫൈനൽ വരെ എത്തിയിരുന്നു. സിംഗിള്‍സില്‍ 23 ഗ്രാൻഡ്‌ സ്ലാം നേടിയ സെറീന ഗ്രാൻഡ്‌ സ്ലാം കിരീട നേട്ടത്തില്‍ ടെന്നീസ് ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന് ഒരു ഗ്രാൻഡ്‌ സ്ലാം മാത്രം പിറകിലാണ്.

ഡബിള്‍സില്‍ 14 വട്ടവും മിക്‌സഡ് ഡബിള്‍സില്‍ 2 വട്ടവും സെറീന മുത്തമിട്ടു. നാല് ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ നേടിയ സെറീന ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് 319 ആഴ്‌ച തുടര്‍ന്നു. 1999ല്‍ പതിനേഴാം വയസിലാണ് സെറീന തന്‍റെ ആദ്യ ഗ്രാൻഡ്‌ സ്ലാം കിരീടമായ യുഎസ്‌ ഓപ്പണ്‍ നേടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.