ETV Bharat / international

ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു ; ഇ - മെയിൽ കിട്ടിയെന്ന് സ്‌പീക്കറുടെ ഓഫിസ്

author img

By

Published : Jul 14, 2022, 9:02 PM IST

പ്രതിഷേധം ശക്തമായതോടെ ഗോതബായ രാജപക്സെ ഭാര്യയുമായി സൈനിക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് മാലിദ്വീപിലേക്ക് പോയിരുന്നു

Sri Lanka president Rajapaksa resignes  Sri Lanka president Rajapaksa emails resignation letter to parliamentary speaker  ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു  ഗോതബായ രാജപക്‌സെ രാജിക്കത്ത് നൽകിയത് ഇ മെയിൽ വഴി  ശ്രീലങ്ക പ്രതിസന്ധി  Sri Lanka crisis  കൊളംബോ  colombo
ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു; രാജിക്കത്ത് നൽകിയത് ഇ-മെയിൽ വഴി

കൊളംബോ : നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്‌ച (ജൂലൈ 13) രാജ്യം വിട്ട് മാലിദ്വീപിലേക്ക് കടന്ന രാജപക്‌സെ, വ്യാഴാഴ്‌ച (ജൂലൈ 14) തന്‍റെ രാജിക്കത്ത് സ്‌പീക്കർക്ക് ഇ-മെയിൽ വഴി അയച്ചതായാണ് വിവരം. സ്‌പീക്കർക്ക് രാജപക്‌സെയുടെ രാജിക്കത്ത് ലഭിച്ചതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.

സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, രാജപക്‌സെ അഭയം ആവശ്യപ്പെട്ടിട്ടില്ല. അഭയം നൽകാമെന്ന് അങ്ങോട്ട് അറിയിച്ചിട്ടുമില്ല. മാലിയിൽ ഒരു ദിവസം ചെലവഴിച്ച അദ്ദേഹം നിലവിൽ സിംഗപ്പൂരിലെത്തിയതായാണ് വിവരം.

  • "The Speaker of Sri Lanka's Parliament has received President Gotabaya Rajapaksa's resignation letter," Sri Lankan Speaker's office says.

    (File photo) pic.twitter.com/KPehGaOEjg

    — ANI (@ANI) July 14, 2022 " class="align-text-top noRightClick twitterSection" data="

"The Speaker of Sri Lanka's Parliament has received President Gotabaya Rajapaksa's resignation letter," Sri Lankan Speaker's office says.

(File photo) pic.twitter.com/KPehGaOEjg

— ANI (@ANI) July 14, 2022 ">

ബുധനാഴ്‌ച ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് കടന്ന രാജപക്‌സെയ്‌ക്ക് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരില്‍ പ്രവേശനം അനുവദിച്ചിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന്, ജൂലൈ 14ന് ഉച്ചയ്ക്ക് 12 മുതൽ ജൂലൈ 15ന് രാവിലെ 5 മണി വരെ കൊളംബോയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

പുതിയ മുഴുവൻ സമയ പ്രസിഡന്‍റിനെ അടുത്തയാഴ്‌ചയോടെ പാർലമെന്‍റ് തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

കൊളംബോ : നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്‌ച (ജൂലൈ 13) രാജ്യം വിട്ട് മാലിദ്വീപിലേക്ക് കടന്ന രാജപക്‌സെ, വ്യാഴാഴ്‌ച (ജൂലൈ 14) തന്‍റെ രാജിക്കത്ത് സ്‌പീക്കർക്ക് ഇ-മെയിൽ വഴി അയച്ചതായാണ് വിവരം. സ്‌പീക്കർക്ക് രാജപക്‌സെയുടെ രാജിക്കത്ത് ലഭിച്ചതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.

സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, രാജപക്‌സെ അഭയം ആവശ്യപ്പെട്ടിട്ടില്ല. അഭയം നൽകാമെന്ന് അങ്ങോട്ട് അറിയിച്ചിട്ടുമില്ല. മാലിയിൽ ഒരു ദിവസം ചെലവഴിച്ച അദ്ദേഹം നിലവിൽ സിംഗപ്പൂരിലെത്തിയതായാണ് വിവരം.

  • "The Speaker of Sri Lanka's Parliament has received President Gotabaya Rajapaksa's resignation letter," Sri Lankan Speaker's office says.

    (File photo) pic.twitter.com/KPehGaOEjg

    — ANI (@ANI) July 14, 2022 " class="align-text-top noRightClick twitterSection" data=" ">

ബുധനാഴ്‌ച ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് കടന്ന രാജപക്‌സെയ്‌ക്ക് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരില്‍ പ്രവേശനം അനുവദിച്ചിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന്, ജൂലൈ 14ന് ഉച്ചയ്ക്ക് 12 മുതൽ ജൂലൈ 15ന് രാവിലെ 5 മണി വരെ കൊളംബോയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

പുതിയ മുഴുവൻ സമയ പ്രസിഡന്‍റിനെ അടുത്തയാഴ്‌ചയോടെ പാർലമെന്‍റ് തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.