ETV Bharat / international

പ്രക്ഷോഭകര്‍ക്ക് നേരെ തിരിയില്ലെന്ന് ശ്രീലങ്കന്‍ സൈന്യം - ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി

പ്രക്ഷോഭകരുടെ പ്രധാനകേന്ദ്രമായ കൊളംബോയിലെ ഗാല ഫേയിസിലേക്ക് സൈന്യം മാര്‍ച്ച് ചെയ്യുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ടാണ് സൈന്യത്തിന്‍റെ പ്രസ്‌താവന.

Sri Lanka military chief refutes claims of troops heading to Galle Face  srilankan protest  srilankan economic crisis  ശ്രീലങ്കയിലെ സര്‍ക്കാറിന് നേരെയുള്ള പ്രതിഷേധം  ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി
സമാധനപൂര്‍ണമായ പ്രക്ഷോഭങ്ങള്‍ക്ക് നേരെ തിരിയില്ലെന്ന് ശ്രീലങ്കന്‍ സൈന്യം
author img

By

Published : Jul 11, 2022, 8:41 AM IST

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കൊളംബോയിലെ ഗാല ഫേയിസിലേക്ക് തിങ്കളാഴ്‌ച(11.07.2022) സൈന്യം മാര്‍ച്ച് ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയുടെ സംയുക്ത സൈനിക മേധാവി ഷവേനന്ദ്ര സില്‍വ. സമാധാനപൂര്‍ണമായി പ്രതിഷേധത്തിന് സൈന്യം വിഘാതം സൃഷ്‌ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാല ഫേയിസിലേക്ക് സൈന്യം മാര്‍ച്ച് ചെയ്യുമെന്ന് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സൈന്യം ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തിയത്.

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 9നാണ് ഗാല ഫേയിസില്‍ പ്രതിഷേധം തുടങ്ങിയത്. വലിയ സാമ്പത്തിക പ്രതിസന്ധികാരണം ഇന്ധനങ്ങള്‍ക്കും മറ്റവശ്യസാധനങ്ങള്‍ക്കും ശ്രീലങ്കയില്‍ ക്ഷാമം നേരിടുകയാണ്. ശനിയാഴ്‌ച പ്രതിഷേധക്കാര്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി കൈയേറിയിരുന്നു. ഇപ്പോഴും അവിടെ നിന്ന് പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചു കയറിയിരുന്നു. വസതി തീയിടുകയും ചെയ്‌തു. ഗോതബായ എവിടെയാണ് ഉള്ളതിനെ പറ്റി വിവരമില്ല. ഗോതാബായയും റനില്‍ വിക്രമസിംഗെയും വരുന്ന ബുധനാഴ്‌ച രാജിവെക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബെവര്‍ധന പ്രസ്‌താവന നടത്തിയിരുന്നു. ഗോതാബായ രാജിവെച്ചാല്‍ മാത്രമെ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്ന് പിന്‍മാറുകയുള്ളൂ എന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്.

ഈ വര്‍ഷം ശ്രീലങ്ക വിദേശ വായ്‌പ തിരിച്ചടവ് മുടക്കിയിരിക്കുകയാണ്. ഇന്ധനങ്ങള്‍ ആവശ്യത്തിന് ഇറക്കുമതി ചെയ്യാന്‍ വിദേശ നാണ്യ ശേഖരം ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. പ്രതിസന്ധികാരണം നഗരങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

കൊവിഡ് കാരണം വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതിനെ തുടര്‍ന്ന് വിദേശ നാണ്യശേഖരം വലിയ തോതില്‍ കുറഞ്ഞതാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം. വിദേശ കടം സ്വീകരിച്ച് വന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധികള്‍ നടത്തിയതും കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും പ്രതിസന്ധിയുടെ കാരണങ്ങളാണ്. കാര്‍ഷിക മേഖലയില്‍ രാസവളം പൂര്‍ണമായി ഗോതാബായയുടെ സര്‍ക്കാര്‍ നിരേധിച്ചിരുന്നു.

ഇത് കാര്‍ഷിക ഉല്‍പ്പാദനം കുറച്ചു. കാര്‍ഷികമേഖലയെ പൂര്‍ണമായി രാസവളമുക്തമാക്കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ ശ്രീലങ്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രീയം കൂടുകയും അതിലൂടെ കയറ്റുമതി വരുമാനം വര്‍ധിപ്പിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ നയം പരാജയപ്പെടുകയാണ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.