ETV Bharat / international

വിർജീനിയ യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്പ്‌ ; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക് - ഷാർലെറ്റ്സ്‌വില്ല

ഷാർലെറ്റ്സ്‌വില്ലയിലെ വെർജീനിയ യൂണിവേഴിസിറ്റിയുടെ പാർക്കിങ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്

shooting at Virgina university  Firing in Virgina university  Gun fire in Virgina university  Virginia university shooting news  university of virginia campus shooting  university of virginia  വെർജീനിയ യൂണിവേഴ്‌സ്‌റ്റിയിൽ വെടിവെപ്പ്  വെർജീനിയ  ഷാർലെറ്റ്സ്‌വില്ല  അമേരിക്കയിൽ വെടിവെപ്പ്
വെർജീനിയ യൂണിവേഴ്‌സ്‌റ്റിയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
author img

By

Published : Nov 14, 2022, 8:55 PM IST

Updated : Nov 15, 2022, 11:46 AM IST

ഷാർലെറ്റ്സ്‌വില്ല : അമേരിക്കയിലെ വിർജീനിയ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. ഷാർലെറ്റ്സ്‌വില്ലയിലെ വിർജീനിയ യൂണിവേഴിസിറ്റിയുടെ പാർക്കിങ് സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്.

നവംബർ 13ന് രാത്രി 10.30നാണ് സംഭവം. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ജിം റയാൻ അറിയിച്ചു. എല്ലാ വിദ്യാർഥികളും സുരക്ഷിതമായ ഇടങ്ങളിൽ കഴിയണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

വെടിയുതിർത്തു എന്ന് സംശയിക്കുന്ന വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല. ആയിരക്കണക്കിന് വിദ്യാർഥികളാണ് ക്യാമ്പസിൽ പഠിക്കുന്നത്. അടുത്തിടെയായി അമേരിക്കയിലെ ക്യാമ്പസുകളിൽ വെടിവയ്പ്പ് വർധിച്ചുവരികയാണ്.

Last Updated : Nov 15, 2022, 11:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.