ETV Bharat / international

ഓപ്പൺ എഐ സിഇഒ ആയി സാം ആൾട്ട്‌മാൻ തിരിച്ചെത്തുന്നു, ഡയറക്‌ടർ ബോർഡിലും മാറ്റം

സാം ആൾട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മറ്റൊരു സഹസ്ഥാപകനും മുൻ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാനും ഓപ്പൺ എഐയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു.

Sam Altman return to OpenAI as CEO
Sam Altman return to OpenAI as CEO
author img

By ETV Bharat Kerala Team

Published : Nov 22, 2023, 12:55 PM IST

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തെ ഞെട്ടിച്ച വാർത്തയില്‍ വമ്പൻ ട്വിസ്റ്റ്. ചാറ്റ്ജിപിടി-നിർമ്മാതാക്കളായ ഓപ്പൺഎഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ആൾട്ട്‌മാൻ തിരിച്ചെത്തുമെന്ന് കമ്പനി. സാം ആൾട്ട്‌മാനെ പുറത്താക്കിയതിനെ തുടർന്ന് കമ്പനിയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും ജീവനക്കാരുടെ രാജി സമ്മർദത്തിനും ശേഷമാണ് പുതിയ തീരുമാനം. കഴിഞ്ഞയാഴ്‌ചയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് സാം ആൾട്ട്‌മാനെ പുറത്താക്കുന്നതായി ഓപ്പൺ എഐ അറിയിച്ചത്.

സാം ആൾട്ട്‌മാനെ പുറത്താക്കിയതിന് പിന്നാലെ ഡയറക്‌ടർ ബോർഡിന്റെ രാജിയും ആൾട്ട്മാന്റെ തിരിച്ചുവരവും ആവശ്യപ്പെട്ട് 770 ജീവനക്കാരാണ് രാജി ഭീഷണി മുഴക്കിയിരുന്നത്. സാം ആൾട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മറ്റൊരു സഹസ്ഥാപകനും മുൻ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാനും ഓപ്പൺ എഐയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു. മുൻ സെയിൽസ്‌ഫോഴ്‌സ് കോ-സിഇഒ ബ്രെറ്റ് ടെയ്‌ലർ, മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ്, ക്വോറ സിഇഒ ആദം ഡി ആഞ്ചലോ എന്നിവരടങ്ങിയ പുതിയ ഡയറക്‌ടർ ബോർഡിലേക്കാണ് സാം ആൾട്ട്‌മാൻ സിഇഒ ആയി മടങ്ങിയെത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.

നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്: ഓപ്പൺഎഐയിലേക്ക് തിരിച്ചെത്തുന്നുവെന്ന വിവരം പങ്കുവെച്ച് സാം ആൾട്ട്‌മാനും ഗ്രെഗ് ബ്രോക്ക്‌മാനും സോഷ്യല്‍ മീഡിയയില്‍ സന്ദേശം പങ്കിട്ടിട്ടുണ്ട്.

  • We have reached an agreement in principle for Sam Altman to return to OpenAI as CEO with a new initial board of Bret Taylor (Chair), Larry Summers, and Adam D'Angelo.

    We are collaborating to figure out the details. Thank you so much for your patience through this.

    — OpenAI (@OpenAI) November 22, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിന് ഓപ്പൺ എഐയും മറുപടി നല്‍കിയിട്ടുണ്ട്.

കൊണ്ടുപോകാൻ മൈക്രോസോഫ്റ്റ്: ഓപ്പൺ എഐ പുറത്താക്കിയതിനെ തുടർന്ന് സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എഐ റിസർച്ച് ടീമിന്‍റെ ഭാഗമായാണ് സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്‌മാനും വരുന്നതെന്നും മൈക്രോസോഫ്‌റ്റ് വ്യക്തമാക്കിയിരുന്നു. അതിനെ തുടർന്ന് എഐയിലെ നിരവധി ജീവനക്കാരും മൈക്രോസോഫ്‌റ്റിന്‍റെ ഭാഗമാകാൻ സജ്ജരാണെന്ന് അറിയിച്ചിരുന്നു. ഇരുവരും മൈക്രോസോഫ്റ്റിന്‍റെ എഐ റിസർച്ച് ടീമിന്‍റെ ഭാഗമാകുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് അറിയിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.