ETV Bharat / international

രാജ്നാഥ് സിങ് - ബഞ്ചമിൻ ഗാൻസ് കൂടിക്കാഴ്ച: ഇസ്രായേലുമായി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും

author img

By

Published : Jun 2, 2022, 10:16 PM IST

ഗാൻസുമായുള്ള കൂടിക്കാഴ്‌ച ഊഷ്‌മളവും ഫലപ്രദവുമായിരുന്നെന്ന് രാജ്‌നാഥ് സിങ്

രാജ്‌നാഥ് സിങുമായി കൂടിക്കാഴ്‌ച നടത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെഞ്ചമിൻ ഗാന്‍റ്സ്  ഇസ്രയേൽ പ്രതിരോധ മന്ത്രി ബെഞ്ചമിൻ ഗാന്‍റ്സ്  Defence Minister Rajnath Singh  Israeli Counterpart Benjamin Gantz meets Defense Minister Rajnath Singh  Defence Minister Rajnath Singh held productive talks with Israeli Counterpart  രാജ്‌നാഥ് സിങും ബെഞ്ചമിൻ ഗാന്‍റ്സും കൂടിക്കാഴ്‌ച നടത്തി
രാജ്‌നാഥ് സിങുമായി കൂടിക്കാഴ്‌ച നടത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെഞ്ചമിൻ ഗാന്‍റ്സ്

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്‌ച നടത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി ബഞ്ചമിൻ ഗാൻസ്. പ്രാദേശിക സുരക്ഷ സാഹചര്യങ്ങൾ വികസിപ്പിക്കുക, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്‌തു. പ്രതിരോധ-സൈനിക സഹകരണം വിപുലീകരിക്കാനും ചർച്ചയിൽ ധാരണയായി.

  • Warm and productive meeting with the Defence Minister of Israel, Mr. Benjamin Gantz in New Delhi.

    Discussed key issues pertaining to defence cooperation and global & regional scenarios during the bilateral meeting. We place great value on our Strategic Partnership with Israel. pic.twitter.com/83b92V97MT

    — Rajnath Singh (@rajnathsingh) June 2, 2022 " class="align-text-top noRightClick twitterSection" data=" ">

യുക്രൈൻ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രപരമായ ബന്ധങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സൈനിക ഉപകരണങ്ങളുടെ വികസനത്തെക്കുറിച്ചും നിർമാണത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഉഭയകക്ഷി ചർച്ചകൾക്ക് മുമ്പ് ഗാൻസ് ദേശിയ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

ഗാൻസുമായുള്ള കൂടിക്കാഴ്‌ച ഊഷ്‌മളവും ഫലപ്രദവുമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഉഭയകക്ഷി യോഗത്തിൽ പ്രതിരോധ സഹകരണവും ആഗോള, പ്രാദേശിക സാഹചര്യങ്ങളും സംബന്ധിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. ഇസ്രായേലുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഞങ്ങൾ വലിയ മൂല്യം നൽകുന്നു. രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്‌തു.

ഇസ്രായേലിന്‍റെ സൈനിക ഉപകരണങ്ങളുടെ പ്രധാന ഉപഭോക്‌താക്കളാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്രായേൽ ഇന്ത്യക്ക് ആയുധങ്ങളും മിസൈലുകളും ആളില്ലാ വിമാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. സ്‌പൈക്ക് ആന്‍റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ഇസ്രായേലിൽ നിന്ന് വാങ്ങിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.