ETV Bharat / international

നാലുനാള്‍ പൊതുദര്‍ശനം ; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്‌റ്റംബർ 19ന് - എലിസബത്ത് രാജ്ഞി വെസ്റ്റ്മിൻസ്റ്റർ ആബി

എലിസബത്ത് രാജ്ഞിയുടെ അന്ത്യകർമങ്ങൾ നടക്കുന്നതിന് മുൻപ് നാല് ദിവസം ഭൗതികദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും

Queen Elizabeth funeral  Buckingham palace  Queen Elizabeth death  Queen Elizabeth funeral at Westminster abbey  എലിസബത്ത് രാജ്ഞി  എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം  ബക്കിങ്ഹാം കൊട്ടാരം  എലിസബത്ത് രാജ്ഞി വെസ്റ്റ്മിൻസ്റ്റർ ആബി  ബാൽമോറൽ കൊട്ടാരം
എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം സെപ്‌റ്റംബർ 19ന്
author img

By

Published : Sep 11, 2022, 9:00 AM IST

ലണ്ടൻ : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് IIന്‍റെ അന്ത്യകർമങ്ങൾ സെപ്റ്റംബർ 19ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. ബ്രിട്ടീഷ് സമയം രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിന് മുൻപ് പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജ്ഞിയുടെ മൃതദേഹം നാല് ദിവസം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചു.

ബാൽമോറൽ കൊട്ടാരത്തിലെ ബോൾറൂമിലാണ് നിലവിൽ രാജ്ഞിയുടെ മൃതദേഹമുള്ളത്. ഇന്ന് ഭൗതികദേഹം റോഡ് മാർഗം എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് എത്തിക്കും. തിങ്കളാഴ്‌ച ഉച്ചവരെ മൃതദേഹം കൊട്ടാരത്തിലെ സിംഹാസന മുറിയിൽ വയ്ക്കും.

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് വിലാപയാത്രയോടെ എഡിൻബറോയിലെ സെന്‍റ് ഗൈൽസ് കത്തീഡ്രലിലേക്ക് ഭൗതികദേഹ പേടകം എത്തിക്കും. ചാൾസ് മൂന്നാമനും മറ്റ് രാജകുടുംബാംഗങ്ങളും വിലാപയാത്രയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇവര്‍ സെന്‍റ് ഗൈൽസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയുടെയും ഭാഗമാകും.

സ്കോട്ട്ലൻഡിലെ ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സെന്‍റ് ഗൈൽസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്‌ച ഉച്ചയോടെ റോയൽ എയർഫോഴ്‌സ് വിമാനത്തിൽ എഡിൻബർഗ് വിമാനത്താവളത്തിൽ നിന്ന് തിരിച്ച് വൈകുന്നേരത്തോടെ ആർഎഎഫ് നോർത്തോൾട്ട് റോയൽ എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തിക്കും. തുടർന്ന് റോഡ് മാർഗം ബക്കിങ്ഹാം കൊട്ടാരത്തിലെത്തിക്കുന്ന മൃതദേഹം ബോ റൂമിൽ വയ്ക്കും.

ബുധനാഴ്‌ച ഉച്ചതിരിഞ്ഞ്, ഭൗതിക ദേഹം ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് കിങ്സ് ട്രൂപ്പ് റോയൽ ഹോഴ്‌സ് ആർട്ടിലറിയുടെ വാഹനത്തില്‍ വിലാപയാത്രയോടെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെത്തിക്കും. അവിടെ ഹാളിൽ സംസ്‌കാര ദിവസം രാവിലെ വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ക്വീൻസ് ഗാർഡൻസ്, ദി മാൾ, ഹോഴ്‌സ് ഗാർഡ്‌സ് ആൻഡ് ഹോഴ്‌സ് ഗാർഡ്‌സ് ആർച്ച്, വൈറ്റ്ഹാൾ, പാർലമെന്‍റ് സ്ട്രീറ്റ്, പാർലമെന്‍റ് സ്ക്വയർ, ന്യൂ പാലസ് യാർഡ് എന്നിവിടങ്ങളിലൂടെയാകും വിലാപയാത്ര കടന്നുപോവുക.

മൃതദേഹപേടകം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തിയതിന് ശേഷം, കാന്‍റർബറി ആർച്ച് ബിഷപ്പ് വെസ്റ്റ്മിൻസ്റ്റർ ഡീൻ വെരി റെവറന്‍റ് ഡോ.ഡേവിഡ് ഹോയിലിന്‍റെ നേതൃത്വത്തില്‍ ശുശ്രൂഷ നടത്തും. രാജാവും രാജകുടുംബാംഗങ്ങളും ഇതില്‍ പങ്കെടുക്കും. ശേഷം പൊതുദർശനം ആരംഭിക്കും.

സെപ്റ്റംബർ 19 ന് തിങ്കളാഴ്‌ച രാവിലെ പൊതുദർശനം അവസാനിക്കും. തുടർന്ന് ഭൗതികദേഹം വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും. അവിടെ സംസ്‌കാര ശുശ്രൂഷ നടക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം, മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് വെല്ലിങ്ടൺ ആർച്ച് വരെ വിലാപയാത്രയോടെ കൊണ്ടുപോകും. വെല്ലിങ്ടൺ ആർച്ചിൽ നിന്ന്, ഭൗതിക ദേഹം വിൻഡ്‌സറിലേക്ക് എത്തിക്കും.

അവിടെ എത്തിയാൽ, സ്റ്റേറ്റ് ഹെയർസിൽ ലോങ് വാക്ക് വഴി വിൻസർ കാസിലിലെ സെന്‍റ് ജോർജ് ചാപ്പലിലേക്ക് വിലാപയാത്രയായി പോകും. തുടർന്ന് സെന്‍റ് ജോർജ് ചാപ്പലിൽ പ്രതിജ്ഞാബദ്ധമായ ശുശ്രൂഷ നടക്കും. തുടർന്ന് എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിക്കുമെന്ന് രാജകുടുംബം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.