ETV Bharat / international

ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ചയാകും - ക്വാഡിലെ സഹകരണ നടപടികൾ

നരേന്ദ്രമോദി, ജോ ബൈഡന്‍, ആന്‍റണി ആല്‍ബനിസ്, ഫുമിയോ കിഷിദ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

Quad leaders to exchange views on developments in Indo-Pacific  discuss global issues  developments in Indo Pacific  Quad leaders  ഇൻഡോ പസഫിക്കിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ക്വാഡ് നേതാക്കൾ  ക്വാഡ് സംരംഭങ്ങളുടെ പുരോഗതി അവലോകനം  ക്വാഡ് ഉച്ചകോടി ആഗോള വിഷയങ്ങൾ ചർച്ച ചെയ്യാൻ ക്വാഡ് നേതാക്കൾ  ക്വാഡിലെ സഹകരണ നടപടികൾ  ക്വാഡ് ഉച്ചകോടി മുൻഗണന മേഖലകൾ
ഇൻഡോ-പസഫിക്കിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ കൈമാറാൻ ക്വാഡ് നേതാക്കൾ
author img

By

Published : May 24, 2022, 8:50 AM IST

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎസ്‌, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ക്വാഡ്‌.

ഉച്ചകോടിയില്‍ ഇന്തോ പസഫിക്‌ മേഖലയിലെ സ്ഥിതിഗതികളും ക്വാഡ്‌ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രൈൻ വിഷയവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ, പാരമ്പര്യേതര ഊർജം, കണക്റ്റിവിറ്റി, ഡിജിറ്റൽ വ്യാപാരം, അതീജീവനശേഷിയുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. ഇന്തോ പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിലുണ്ടാകും.

സഹകരണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ മുന്നോട്ടുവയ്ക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്‌ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്‌ച ടോക്യോയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. ജപ്പാനിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ പസഫിക് മേഖല സംരക്ഷിക്കപ്പെടണമെന്നും സാമ്പത്തിക വളർച്ചക്ക് ജപ്പാൻ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നും നരേന്ദ്ര മോദി ജപ്പാനിൽ പറഞ്ഞു. സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

Also read: നരേന്ദ്രമോദി ജപ്പാനിലെത്തി: 40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.