ETV Bharat / international

പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം - പെൻഷൻ പ്രായം

ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയർത്താനുള്ള സർക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് ഫ്രാൻസിൽ പ്രതിഷേധം.

ഫ്രാൻസിൽ പ്രതിഷേധം ശക്തം  പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ പ്രതിഷേധം  പാരീസ്  ഫ്രാൻസ്  Protests at France  Protests at France against pension age increase  Protests over plans to raise the retirement age  retirement age France  ഫ്രാൻസിൽ പ്രതിഷേധം  ഇമ്മാനുവൽ മക്രോൺ
ഫ്രാൻസിൽ പ്രതിഷേധം ശക്തം
author img

By

Published : Jan 20, 2023, 7:53 AM IST

പാരിസ് : വിരമിക്കൽ പ്രായം ഉയർത്താനുള്ള പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. തലസ്ഥാന നഗരമായ പാരിസിൽ നടന്ന പ്രതിഷേധത്തിൽ 80,000ത്തിലധികം ആളുകളാണ് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവോരങ്ങൾ കൈയടക്കിയത്. വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയർത്താനാണ് ഫ്രഞ്ച് സർക്കാരിന്‍റെ നീക്കം.

പെൻഷൻ പ്രായം പരിഷ്‌കരിക്കുന്നതിനെതിരായ പ്രതിഷേധത്തിൽ 10 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഫ്രഞ്ച് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ട പണിമുടക്കും പ്രതിഷേധവും സംഘടിപ്പിച്ചു. മാക്രോണിന്‍റെ ജനവിരുദ്ധ നടപടികൾക്കെതിരെ എട്ട് ഫ്രഞ്ച് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.

പ്രതിഷേധത്തിൽ പാരിസ് നഗരം സതംഭിച്ചു എന്നാണ് റിപ്പോർട്ട്. പാരിസ്, മാർസെയിൽ, ടൗളൂസ്, നാന്‍റസ്, നൈസ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം അലയടിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. നിരവധി സ്‌കൂളുകളും മറ്റ് പൊതു സേവനങ്ങളും അടച്ചിട്ടു.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവോരങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. പെൻഷൻ പ്രായപരിധി എല്ലാ വര്‍ഷവും മൂന്ന് മാസം കൂടുകയും അങ്ങനെ 2030 ല്‍ പെൻഷൻ പ്രായം 64 ല്‍ എത്തിക്കുകയും ചെയ്യണമെന്നാണ് നേരത്തെ പ്രധാനമന്ത്രി എലിസബത്ത് ബോൺ വ്യക്തമാക്കിയത്. 2027 മുതൽ മുഴുവൻ പെൻഷനും ലഭിക്കാൻ ആളുകൾക്ക് 43 വർഷം ജോലി ചെയ്യേണ്ടി വരും, ഇപ്പോൾ അത് 42 വർഷമാണ്.

ഫ്രാൻസിന്‍റെ പെൻഷൻ സമ്പ്രദായം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയെന്ന് സർക്കാർ ഇതിനെ പ്രശംസിക്കുമ്പോഴും ഈ പരിഷ്‌കാരം പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യമല്ലെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. മുൻപ് 2019 അവസാനത്തോടെ വിരമിക്കൽ പ്രായം പരിഷ്‌കരിക്കാൻ പ്രസിഡന്‍റ് മാക്രോൺ ശ്രമിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു ഈ പദ്ധതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.