ETV Bharat / international

ഈജിപ്‌തിൽ പ്രമുഖ നേതാക്കളെ കണ്ട് മോദി; സഹകരണം, ഊർജ സുരക്ഷ എന്നിവ ചർച്ചയായി

1997 ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്‌തിൽ സന്ദർശനം നടത്തുന്നത്.

Prime Minister Narendra Modi meets thought leaders in Egypt  Prime Minister Narendra Modi  Prime Minister Narendra Modi in Egypt  Prime Minister Narendra Modi at Egypt  Tarek Heggy  Hassan Allam  Egyptian President Abdel Fattah El Sisi  ഈജിപ്‌തിൽ പ്രമുഖ നേതാക്കളെ കണ്ട് നരേന്ദ്ര മോദി  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിൽ  ഈജിപ്‌ത്  ഹസൻ അല്ലാം ഹോൾഡിംഗിന്‍റെ സിഇഒ ഹസൻ അല്ലാം  താരേക് ഹെഗ്ഗി  നരേന്ദ്ര മോദി ഈജിപ്‌തിൽ  വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി  ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസി  ഈജിപ്ഷ്യൻ പ്രസിഡന്‍റ്  കൂടിക്കാഴ്‌ച  കെയ്‌റോ  നരേന്ദ്ര മോദി കെയ്‌റോയിൽ
ഈജിപ്‌തിൽ പ്രമുഖ നേതാക്കളെ കണ്ട് മോദി; സഹകരണം, ഊർജ സുരക്ഷ എന്നിവ ചർച്ചയായി
author img

By

Published : Jun 25, 2023, 11:27 AM IST

കെയ്‌റോ: ഈജിപ്‌തിൽ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യൻ കമ്പനികളിലൊന്നായ ഹസൻ അല്ലാം ഹോൾഡിങ്ങിന്‍റെ സിഇഒ ഹസൻ അല്ലാം, പ്രശസ്‌ത എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ താരേക് ഹെഗ്ഗി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിൽ കൂടിക്കാഴ്‌ച നടത്തിയത്.

ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസിയുടെ ക്ഷണപ്രകാരം ശനിയാഴ്‌ചയാണ് ദ്വിദിന സന്ദർശനത്തിനായി മോദി ഈജിപ്‌തിൽ എത്തിയത്. 2023 റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി അബ്‌ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു അദ്ദേഹം നരേന്ദ്ര മോദിയെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്.

  • My meeting with Mr. Hassan Allam, CEO of Hassan Allam Holding Company was a fruitful one. In addition to topics relating to the economy and investments, I really enjoyed hearing his passion towards preserving cultural heritage in Egypt. pic.twitter.com/fA5fyOzSkG

    — Narendra Modi (@narendramodi) June 24, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഹസൻ അല്ലാമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലപ്രദമായ കൂടിക്കാഴ്‌ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്റ് ചെയ്‌തു. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഇൻഫ്രാസ്ട്രക്‌ചർ, നിർമാണ മേഖലകളിൽ ഇന്ത്യൻ കമ്പനികളുമായി അടുത്ത സഹകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്‌തതായി അദ്ദേഹം പറഞ്ഞു.

മോദിയുമായുള്ള കൂടിക്കാഴ്‌ച വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണെന്ന് ആയിരുന്നു അല്ലാമിന്‍റെ പ്രതികരണം. 'പ്രധാനമന്ത്രി മോദി അവിശ്വസനീയമായ മനുഷ്യനാണ്. ജ്ഞാനം, വിനയം, മഹത്തായ ദർശനം എന്നിവയെല്ലാം അദ്ദേഹത്തില്‍ കാണാൻ കഴിഞ്ഞു. അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ച വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണ്' -കൂടിക്കാഴ്‌ചയ്ക്ക് ശേഷം അല്ലാം പറഞ്ഞു.

'ഇന്ത്യയുടെ സ്വകാര്യ മേഖലയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വകാര്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും എൻജിനീയറിങ് നിർമാണ മേഖലയും വൻതോതിൽ വളർന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു. ഹെഗ്ഗിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചയില്‍ ആഗോള ഭൗമരാഷ്‌ട്രീയം, ഊർജ സുരക്ഷ, റാഡിക്കലിസം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായതായി ബാഗ്‌ചി പറഞ്ഞു.

അതേസമയം കെയ്‌റോയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്‌തഫ മദ്ബൗലി ആചാരപരമായ സ്വീകരണമാണ് നൽകിയത്. മോദിയ്‌ക്ക് വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്‌ത്. ഈജിപ്ഷ്യൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് മൊബിലൈസേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (CAPMAS) പ്രകാരം, ഇന്ത്യ - ഈജിപ്‌ത് ഉഭയകക്ഷി വ്യാപാര കരാർ 1978 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്നതാണ്. 1997 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

2022 ഏപ്രിൽ - ഡിസംബർ 2022 കാലയളവിൽ ഇന്ത്യ ഈജിപ്‌തിന്‍റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. ഈജിപ്ഷ്യൻ സാധനങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ 11-ാമതാണ് ഇന്ത്യ. കൂടാതെ ഈജിപ്‌തിലേക്കുള്ള കയറ്റുമതിയിൽ മുൻപന്തിയിലുമാണ് ഇന്ത്യ.

കെയ്‌റോയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്‍റെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ അല്‍ ഹക്കീം മസ്‌ജിദ് മോദി സന്ദർശിക്കുന്നുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈജിപ്‌തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ഹീലിയോപോളിസ് വാര്‍ ഗ്രേവ് സെമിത്തേരിയും നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഈജിപ്‌തിലെ വിവിധ ഒന്നാം ലോകമഹായുദ്ധ സംഘട്ടനങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട 3,799 ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കപ്പെട്ടതാണെങ്കിലും ഈ സ്‌മാരകം നിർമിച്ചത് കോമൺവെൽത്താണ്.

READ ALSO: Modi in Egypt| നരേന്ദ്ര മോദി ഈജിപ്‌തിൽ, വിമാനത്താവളത്തിൽ ഈജിപ്‌ഷ്യൻ ആചാരപ്രകാരം സ്വീകരണം, നാളെ പ്രസിഡന്‍റിനെ കാണും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.