ETV Bharat / international

പാകിസ്ഥാനില്‍ 48 യാത്രക്കാരുമായെത്തിയ ബസ് തോട്ടിലേക്ക് മറിഞ്ഞു, 41 പേര്‍ മരിച്ചു

ക്വറ്റയില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ ബലുചിസ്ഥാനിലെ ലാസ്ബെല ജില്ലയിലാണ് അപകടം നടന്നത്.

passenger coach fell into a ravine in Pakistan  balochistan  Lasbela  passenger coach accident in baluchistan  accident  pakistan accident  pakistan passenger coach accident  ബസ് തോട്ടിലേക്ക് മറിഞ്ഞു  പാകിസ്ഥാനില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു  ബലുചിസ്ഥാനിലെ ലാസ്ബെലയില്‍ ബസ് മറിഞ്ഞു  കറാച്ചി  ലാസ്ബെല  ലാസ്ബെല അസിസ്റ്റന്‍ഡ് കമ്മീഷണർ  ബലുചിസ്ഥാന്‍ ബസ് അപകടം
passenger coach fell into a ravine accident
author img

By

Published : Jan 29, 2023, 1:40 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബലുചിസ്ഥാനിലെ ലാസ്ബെല ജില്ലയിലാണ് സംഭവം. 48 യാത്രക്കാരുമായി ക്വറ്റയില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • 40 dead as passenger coach fell in ditch at Bela Balochistan. Accident occurred due to over speeding. The bus was coming from Quetta to Karachi. Bus caught fire after the accident. pic.twitter.com/3ruWaR0nGU

    — Thinking Of Karachi (@ThinkingKarachi) January 29, 2023 " class="align-text-top noRightClick twitterSection" data=" ">

ലാസ്‌ബെലയ്‌ക്ക് സമീപമുള്ള ഒരു പാലത്തിന്‍റെ തൂണില്‍ വാഹനം ഇടിച്ച് കയറിയിരുന്നു. പിന്നാലെ തോട്ടിലേക്ക് മറിയുകയും ബസ് കത്തിനശിക്കുകയുമായിരുന്നെന്ന് ലാസ്ബെല അസിസ്റ്റന്‍ഡ് കമ്മിഷണർ ഹംസ അഞ്ജും വ്യക്തമാക്കി. അമിത വേഗതയിലാണ് വാഹനം എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. മരിച്ചയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അഞ്ജും പറഞ്ഞു. അതേസമയം അപകടത്തില്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.