ബെയ്റൂട്ട്: ലെബനനിലെ (Lebanan) പലസ്‌തീന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ (Palestinian refugee Camp) ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കൻ തുറമുഖ നഗരമായ സിഡോണിനടുത്തുള്ള (Sidon) ലെബനനിലെ ഏറ്റവും വലിയ പലസ്‌തീനിയൻ അഭയാർഥി ക്യാമ്പായ ഐൻ എൽ-ഹിൽവേയില്‍ (Ein El Hilweh) ഞായറാഴ്‌ച (ജൂലൈ 30) ആണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 29ന് തോക്കുധാരിയായ അജ്ഞാതന്‍ സായുധ സംഘാംഗമായ മഹ്‌മൂദ് ഖലീലിനെ വധിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ക്യാമ്പിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം അക്രമസംഭങ്ങള്‍ക്ക് ചെറിയ തോതില്‍ അയവ് സംഭവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) കമാൻഡർ അഷ്‌റഫ് അൽ-അർമൂച്ചിയുടെയും (Ashraf al-Armouchi) അദ്ദേഹത്തിന്‍റെ നാല് കൂട്ടാളികളും കൊല്ലപ്പെട്ട വിവരം പലസ്‌തീൻ ഫത (Fatah) വിഭാഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമാകുകയായിരുന്നു.
അതേസമയം, പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി ഫോർ പലസ്‌തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (UNRWA) നല്‍കുന്ന വിവരം. അഭയാര്‍ഥി ക്യാമ്പിന് പുറത്തെ സൈനികത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട. ഇതില്‍, ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനൻ സൈന്യം പ്രസ്‌താവനയിലൂടെ അറിയിച്ചു.
Also Read : ഇസ്രായേല്‍ സൈന്യം പലസ്‌തീന്‍ യുവാവിനെ വെടിവച്ച് കൊന്നു
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെയും അക്രമികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് പ്രദേശത്തെ വീടുകള്‍ക്കും കടകള്‍ക്കും രണ്ട് സ്‌കൂളുകള്‍ക്കും കേടുപാടുകളുണ്ടായി. അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ നിരവധി പേര്‍ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്‌തിട്ടുണ്ടെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റുമുട്ടലിന്‍റെ സാഹചര്യത്തില്‍, സിഡോണ്‍ ജനറൽ ആശുപത്രിയിലെ ജീവനക്കാരെയും രോഗികളെയും ഒഴിപ്പിച്ചു. അക്രമസംഭവങ്ങളെ അപലപിച്ച് ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി (Najib Mikati) രംഗത്തെത്തിയിരുന്നു. രാജ്യത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്‌തു.
പലസ്‌തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ഇതിന് മുന്‍പും അക്രമസംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വര്‍ഷം ആദ്യം ജനുവരിയില്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം വെടിവയ്‌പ്പ് നടത്തിയിരുന്നു. ഈ സംഭവത്തില്‍, ഒരു വൃദ്ധയടക്കം ഒന്‍പത് പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ പരിക്കേറ്റവരെയും കൊണ്ടുപോയ ആംബുലൻസ് യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞിടുകയും ചെയ്‌തിരുന്നുവെന്ന് പലസ്‌തീൻ അധികൃതർ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ഡ സൈന്യം കണ്ണീര്‍ വാതകം ഉള്‍പ്പടെ ഉപയോഗിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഉള്‍പ്പടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Also Read : പാകിസ്ഥാനിൽ വൻ ബോംബ് സ്‌ഫോടനം; 40 മരണം, 150ൽ അധികം പേർക്ക് പരിക്ക്