പാരിസ് : വനിത ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്ന് കുട വാങ്ങി നടന്ന് ഉദ്യോഗസ്ഥയെ മഴയിൽ നിർത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ന്യൂ ഗ്ലോബൽ ഫിനാൻസിങ് ഉടമ്പടി ഉച്ചകോടിയിൽ പങ്കെടുക്കാൻ പാരിസിലെ പാലൈസ് ബ്രോഗ്നിയാർട്ടിൽ എത്തിയപ്പോഴുള്ള പ്രധാനമന്ത്രിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഉച്ചകോടി വേദിയിൽ കാറിൽ നിന്ന് ഇറങ്ങുന്ന ഷെഹ്‌ബാസിനെ ഒരു വനിത ഓഫിസർ കുടയുമായി അനുഗമിക്കാൻ എത്തുന്നത് ദൃശ്യങ്ങളിൽ കാണാം.
-
Prime Minister Muhammad Shehbaz Sharif arrived at Palais Brogniart to attend the Summit for a New Global Financial Pact in Paris, France. #PMatIntFinanceMoot pic.twitter.com/DyV8kvXXqr
— Prime Minister's Office (@PakPMO) June 22, 2023 " class="align-text-top noRightClick twitterSection" data="
">Prime Minister Muhammad Shehbaz Sharif arrived at Palais Brogniart to attend the Summit for a New Global Financial Pact in Paris, France. #PMatIntFinanceMoot pic.twitter.com/DyV8kvXXqr
— Prime Minister's Office (@PakPMO) June 22, 2023Prime Minister Muhammad Shehbaz Sharif arrived at Palais Brogniart to attend the Summit for a New Global Financial Pact in Paris, France. #PMatIntFinanceMoot pic.twitter.com/DyV8kvXXqr
— Prime Minister's Office (@PakPMO) June 22, 2023
ആ സമയത്ത് പാരിസിൽ മഴ പെയ്‌തിരുന്നു. ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രിയ്‌ക്ക് ഉദ്യോഗസ്ഥ കുട പിടിച്ച് കൊടുക്കുകയും അദ്ദേഹത്തോടൊപ്പം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അൽപം മുന്നോട്ട് നടന്ന ശേഷം പ്രധാനമന്ത്രി വനിത ഉദ്യോഗസ്ഥയോട് എന്തോ സംസാരിച്ച ശേഷം അവരിൽ നിന്ന് കുട വാങ്ങി തനിയെ നടന്ന് നീങ്ങുകയായിരുന്നു.
വനിത ഓഫിസർ മഴ നനഞ്ഞ് ഷെഹ്‌ബാസ് ഷെരീഫിന് പിന്നാലെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഫ്രാൻസിന്‍റെ വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ സ്വാഗതം ചെയ്യുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തന്നെയാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.
-
sure hold the umbrella but os kurri nu wich baarish ish chadd gaya ay. what is wrong with shehbazu bhai https://t.co/PPKD2uB3V5
— berbaad kacchay (@mahobili) June 22, 2023 " class="align-text-top noRightClick twitterSection" data="
">sure hold the umbrella but os kurri nu wich baarish ish chadd gaya ay. what is wrong with shehbazu bhai https://t.co/PPKD2uB3V5
— berbaad kacchay (@mahobili) June 22, 2023sure hold the umbrella but os kurri nu wich baarish ish chadd gaya ay. what is wrong with shehbazu bhai https://t.co/PPKD2uB3V5
— berbaad kacchay (@mahobili) June 22, 2023
വിമർശനവും പ്രശംസയും : എന്നാൽ വീഡിയോ സമൂഹ മാധ്യമത്തിൽ എത്തിയതോടെ പ്രധാനമന്ത്രി വനിത ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതായി നിരവധി ഉപയോക്താക്കൾ വിമർശിച്ചു. അതോടൊപ്പം ചിലർ അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്‌തു. പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രവേശന കവാടത്തിലേക്ക് കൊണ്ടുപോകാൻ ചുമതലയുള്ള വനിത ഉദ്യോഗസ്ഥയിൽ നിന്ന് കുട പിടിച്ച് വാങ്ങിയതിന്‍റെ ആവശ്യകതയെ ഒരു ഉപയോക്താവ് ചോദ്യം ചെയ്‌തു.
-
In a disappointing display of chivalry, Pakistan PM Muhammad Shehbaz Sharif takes the umbrella for himself and leaves the lady behind to endure the soaking rain, showcasing his questionable leadership qualities even while attending the Summit for a New Global Financial Pact. https://t.co/Dh5rAefvFu
— Waheeda 🤭 (@WaheedaComrade) June 24, 2023 " class="align-text-top noRightClick twitterSection" data="
">In a disappointing display of chivalry, Pakistan PM Muhammad Shehbaz Sharif takes the umbrella for himself and leaves the lady behind to endure the soaking rain, showcasing his questionable leadership qualities even while attending the Summit for a New Global Financial Pact. https://t.co/Dh5rAefvFu
— Waheeda 🤭 (@WaheedaComrade) June 24, 2023In a disappointing display of chivalry, Pakistan PM Muhammad Shehbaz Sharif takes the umbrella for himself and leaves the lady behind to endure the soaking rain, showcasing his questionable leadership qualities even while attending the Summit for a New Global Financial Pact. https://t.co/Dh5rAefvFu
— Waheeda 🤭 (@WaheedaComrade) June 24, 2023
പ്രധാനമന്ത്രി പാകിസ്ഥാന് അപമാനം : പ്രോട്ടോക്കോൾ ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്ന് കുട വാങ്ങി അവരെ മഴയത്ത് നടത്തിയ പ്രധാനമന്ത്രി പാകിസ്ഥാന് അപമാനമാണെന്നും ചിലർ പ്രതികരിച്ചിരുന്നു. ഗ്ലോബൽ ഫിനാൻസിങ് ഉടമ്പടി ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പോലും തനിക്ക് മാത്രമായി കുട പിടിച്ച് വാങ്ങിയ ഷെഹ്‌ബാസിന്‍റെ പ്രവൃത്തി അദ്ദേഹത്തിന്‍റെ നേതൃഗുണങ്ങൾ ചോദ്യം ചെയ്യുന്നതാണെന്ന് മറ്റൊരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു. അതേസമയം ഒരു സ്‌ത്രീയെ കൊണ്ട് തനിക്ക് കുട പിടിക്കാൻ അനുവദിക്കാതെ അവരെ ബഹുമാനിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി കുട വാങ്ങിയതെന്ന് ഒരു നെറ്റിസൺ ഷെഹ്‌ബാസിനെ ന്യായീകരിച്ചിരുന്നു.