ETV Bharat / international

ഓസ്‌കര്‍ 2023; നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്, അറിയാം കൂടുതല്‍ വിവരങ്ങള്‍..... - ഇന്നത്തെ പ്രധാന വാര്‍ത്ത

ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ചടങ്ങില്‍ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക റിസ് അഹമ്മദും ആലിസണ്‍ വില്യംസും ചേര്‍ന്ന്.

Etv Bharatoscar  oscar 2023  full list of nomiated films announced today  oscar nomiation announcement  Oscars ceremony  Allison Williams  Riz Ahmed  Jimmy Kimmel  Glenn Weiss  Ricky Kirshner  latest news today  latest film news  international news  ഓസ്‌കര്‍ 2023  ഓസ്‌കര്‍ പുരസ്‌കാരം  ഓസ്‌കര്‍ നാമനിര്‍ദേശ പ്രഖ്യാപനം  റിസ് അഹമ്മദും  ആലിസണ്‍ വില്യംസും  ജിമ്മി കിമേല്‍  ഗ്ലെന്‍ വെയിസ്  കിര്‍ഷ്‌ണേര്‍  ഓസ്‌കര്‍ അവാര്‍ഡ്  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
ഓസ്‌കര്‍ 2023; നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്, അറിയാം കൂടുതല്‍ വിവരങ്ങള്‍.....
author img

By

Published : Jan 24, 2023, 10:21 AM IST

ഹൈദരാബാദ്: 95ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന് വൈകുന്നേരം നടക്കും. കഴിഞ്ഞ വര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ചടങ്ങ് തല്‍സമയം ആരംഭിക്കും.

റിസ് അഹമ്മദിന്‍റെ മികച്ച ചിത്രങ്ങള്‍: 2022ൽ, 'ദ ലോംഗ് ഗുഡ്‌ബൈ'യുടെ സഹ-രചയിതാവ്, നിർമ്മാതാവ്, നടന്‍ എന്നീ നിലകളിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ, റിസ് അഹമ്മദ് സ്വന്തമാക്കിയിരുന്നു. 2021ല്‍ 'സൗണ്ട് ഓഫ് മെറ്റല്‍' എന്ന ചിത്രത്തിലെ അവതരണത്തിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഓസ്‌കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രില്ലർ 'നൈറ്റ്‌ക്രാളർ' എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം, അഹമ്മദ് എച്ച്ബിഒ ലിമിറ്റഡ് സീരീസായ 'ദി നൈറ്റ് ഓഫ്' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള എമ്മി പുരസ്‌കാരം നേടി.

'ഫിംഗർനെയിൽസ്' എന്ന സയൻസ് ഫിക്ഷൻ നാടകത്തിൽ അഭിനയിച്ച ഓസ്‌കർ നോമിനി ജെസ്സി ബക്ക്ലിയ്‌ക്കൊപ്പം 'ദി ലോംഗ് ഗുഡ്‌ബൈ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അനീൽ കറിയയുടെ അടുത്ത ചിത്രമായ ഷേക്‌സ്‌പിയറിന്‍റെ ഹാംലെറ്റ് എന്ന നാടകത്തിന്‍റെ പുനര്‍ ആവിഷ്‌കരണത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് റിസ് അഹമ്മദ്.

ആലിസണ്‍ വില്യംസന്‍റെ മികച്ച ചിത്രങ്ങള്‍: എമ്മി പുരസ്‌കാരം സ്വന്തമാക്കിയ എച്ച്ബിഒ സീരീസ് ആയ ഗോള്‍സില്‍ മറൈന്‍ എന്ന വേഷത്തിലൂടെ ശ്രദ്ധേയായ അഭിനേയത്രിയാണ് ആലിസണ്‍ വില്യംസ്. ജോര്‍ദാന്‍ പീലെയുടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'ഗെറ്റ് ഔട്ടിലും' ആലിസണ്‍ മികച്ച വേഷമിട്ടിട്ടുണ്ട്. അടുത്തിടെ റിലീസായ സയന്‍സ് ഫിക്‌ഷന്‍ ഹൊറര്‍ ത്രില്ലറായ 'മാഗനിലും' തിളങ്ങാന്‍ ആലിസണ് സാധിച്ചു. തോമസ് മല്ലോന്‍റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങാനിരിക്കുന്ന 'ഫെലോ ട്രാവലറാണ്' ആലിസന്‍റെ വരാനിരിക്കുന്ന ചിത്രം.

അന്തിമ പുരസ്‌കാര പ്രഖ്യാപനം: ഇന്ന് വൈകുന്നേരം 6.30ഓടെ ആരംഭിക്കുന്ന നാമനിര്‍ദേശ പ്രഖ്യാപനം Oscar.com, Oscars.org എന്ന വെബ്‌സൈറ്റിലൂടെയോ അല്ലെങ്കില്‍ 6.50ന് സംപ്രേക്ഷണം ചെയ്യുന്ന അക്കാദമിയുടെ ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്, ടിക്ക്‌ടോക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയോ ലഭ്യമാകും. മാര്‍ച്ച് 12 ഞായറാഴ്‌ച ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ വച്ച് അന്തിമ പുരസ്‌കാര പ്രഖ്യാപനം നടക്കും. ലോസ്‌ എയ്‌ഞ്ചല്‍സില്‍ ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഈ വര്‍ഷവും ജിമ്മി കിമേല്‍ എത്തുന്നു: 2017, 2018 വര്‍ഷങ്ങളില്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്തിയ ജിമ്മി കിമേലാണ് ഈ വര്‍ഷത്തെ ചടങ്ങിലും അവതാരകനായെത്തുന്നത്. സിനിമയോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം, ടിവിയില്‍ തത്സമയ പരിപാടികള്‍ അവതരിപ്പിക്കുന്നതിലെ പ്രാഗത്ഭ്യം, ലോകമെമ്പാടുമുള്ള ആളുകളുമായി ബന്ധപ്പെടുവാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ജിമ്മി കിമേലിനെക്കുറിച്ച് അക്കാദമിയുടെ അധ്യക്ഷന്‍ ജാനറ്റ് യാങ് പറഞ്ഞു.

ചടങ്ങിന്‍റെ പ്രൊഡ്യൂസർ: വൈറ്റ് ചെറി എന്‍റര്‍ടെയ്‌മെന്‍റ്സിന്‍റെ ഗ്ലെന്‍ വെയിസ്, റിക്കി കിര്‍ഷ്‌ണേര്‍ എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാര ചടങ്ങിന്‍റെ പ്രൊഡ്യൂസർമാർ. ഇത് എട്ടാം തവണയാണ് ഗ്ലെയിന്‍ വെയിസ്, ചടങ്ങിന്‍റെ നിര്‍മാതാവാകുന്നത്. 2017, 2018, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ മികച്ച വേറിട്ട സംവിധായകനുള്ള എമ്മി പുരസ്‌കാരം വെയിസ് സ്വന്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.