പോർട്ട്‌ലാൻഡ്: വിമാനത്തില്‍ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതില്‍ പൈലറ്റുമാര്‍ക്കുളള ഉത്തരവാദിത്തം വളരെ വലുതാണ് (Trying to shut down plane's engines mid-air). അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഒരു ചെറിയ പിഴവ് പോലും ദുരന്തമായി മാറും. അതേസമയം ഒരു പാസഞ്ചർ വിമാനം പോലും പറത്താത്ത പൈലറ്റ്, വിമാനത്തിന്‍റെ എഞ്ചിനുകൾ വായുവിൽ നിര്‍ത്താനായി ശ്രമിച്ച വിചിത്രമായൊരു സംഭവം പുറത്തുവന്നിരിക്കുകയാണ്.
യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള ഹൊറൈസൺ എയർ വിമാനത്തിലാണ് സംഭവം. ഓഫ് ഡ്യൂട്ടി പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സൺ (44) നെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമം, അപായപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന കുറ്റങ്ങൾ ചുമത്തി (Attempted murder case against off duty US pilot). ജോസഫിന് മാനസിക തകർച്ച ഉണ്ടായിരുന്നതായും ഉടൻ വിമാനത്തിൽ നിന്ന് ഇറക്കിവിടണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യാത്രക്കാരൻ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും സ്ഥിതിഗതികളോട് പെട്ടെന്ന് പ്രതികരിക്കുകയും എഞ്ചിൻ പവർ നഷ്‌ടപ്പെടില്ലെന്ന് ഉറപ്പാക്കുകയും കൂടുതൽ സങ്കീർണതകളില്ലാതെ വിമാനം സുരക്ഷിതമാക്കുകയും ചെയ്‌തു. തുടർന്ന് വിമാനം പോർട്ട്‌ലാൻഡ് ഒറിഗോണിലേക്ക് തിരിച്ചുവിടേണ്ടിവന്നു. ക്യാപ്റ്റനും കോ-പൈലറ്റും വേഗത്തിൽ നടപടികള്‍ സ്വീകരിക്കുകയും എഞ്ചിൻ പവർ നഷ്‌ട്ടപ്പെട്ടില്ല എന്ന് ഉറപ്പാക്കുകയും അപകടമൊന്നും കൂടാതെ ജീവനക്കാര്‍ വിമാനം സുരക്ഷിതമാക്കുകയും ചെയ്‌തു. കൂടാതെ കോക്ക്പിറ്റിൽ നിന്ന് എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ച ആളെ ലഭിച്ചതായും എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് ആശയക്കുഴപ്പവും സമ്മർദവും അനുഭവപ്പെട്ടിരുന്നു.
80 യാത്രക്കാരും നാല് ജീവനക്കാരും സഞ്ചരിച്ച ഹൊറൈസൺ എയർ എംബ്രയർ 175 എന്ന വിമാനത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. സാഹചര്യത്തെ നിയന്ത്രിക്കുകയും യാത്രക്കാർ വിമാനത്തിൽ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്ര തുടരുകയും ചെയ്‌തു. എഫ്ബിഐയും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും അന്വേഷണം നടത്തി.
ഡ്യൂട്ടി ടൈം കഴിഞ്ഞു, ഇനി വിമാനം പറത്തില്ല: എയര്‍ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയില്‍ 350ല്‍ അധികം യാത്രക്കാര്‍ വലഞ്ഞത് മണിക്കൂറുകള്‍. ജയ്‌പൂര്‍ വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ A-112 മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്‌പൂരില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
എന്നാല്‍, പിന്നീട് ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്താന്‍ അനുമതി ലഭിച്ചിട്ടും അതിന് പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും തന്‍റെ ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി ആയിരുന്നു വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ഇതോടെ മൂന്ന് മണിക്കൂറോളം നേരം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി ആയിരുന്നു ഇവര്‍ ജയ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയത്.
ജൂണ്‍ 25 നാണ് സംഭവം. ലണ്ടനില്‍ നിന്നും ഡല്‍ഹിയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം എത്തേണ്ടിയിരുന്നത്. എന്നാല്‍, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.