സ്‌റ്റോക്ക്‌ഹോം: ഭൗതികശാസ്‌ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ക്വാണ്ടം സയൻസിലെ ഗവേഷണത്തിന് മൂന്ന് ശാസ്‌ത്രജ്‌ഞർ സംയുക്തമായി പുരസ്‌കാരം പങ്കിട്ടു. ഫ്രഞ്ച് ശാസ്‌ത്രജ്‌ഞനായ അലൈൻ ആസ്‌പെക്‌റ്റ്, അമേരിക്കൻ ശാസ്‌ത്രജ്‌ഞനായ ജോൺ എഫ് ക്ലോസർ, ഓസ്‌ട്രേലിയൻ ശാസ്‌ത്രജ്‌ഞനായ ആന്‍റൺ സെയ്‌ലിംഗർ എന്നിവർക്കാണ് സ്വീഡിഷ് റോയൽ അക്കാഡമി ഓഫ് സയൻസ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
-
BREAKING NEWS:
— The Nobel Prize (@NobelPrize) October 4, 2022 " class="align-text-top noRightClick twitterSection" data="
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger. pic.twitter.com/RI4CJv6JhZ
">BREAKING NEWS:
— The Nobel Prize (@NobelPrize) October 4, 2022
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger. pic.twitter.com/RI4CJv6JhZBREAKING NEWS:
— The Nobel Prize (@NobelPrize) October 4, 2022
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger. pic.twitter.com/RI4CJv6JhZ
ക്വാണ്ടം ഇൻഫർമേഷൻ സയൻസ് ഊർജസ്വലവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ്. സുരക്ഷിതമായ വിവര കൈമാറ്റം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെൻസിംഗ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതിന് വിശാലമായ സാധ്യതകൾ ഉണ്ട്. ഈ കണ്ടുപിടിത്തങ്ങൾ അറിവിന്‍റെ മറ്റൊരു ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതായും നോബേൽ കമ്മിറ്റി പരാമർശിച്ചു.
തിങ്കളാഴ്‌ചയാണ് വൈദ്യശാസ്‌ത്ര നോബേൽ സമ്മാനം പ്രഖ്യാപിച്ചതിലൂടെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന നൊബേൽ സീസണിന് തുടക്കമായത്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്‌ത്രജ്ഞനായ സ്വാന്‍റേ പാബൂവിനാണ് വൈദ്യശാസ്‌ത്രത്തിൽ പുരസ്‌കാരം ലഭിച്ചത്.