ETV Bharat / international

പാറക്കെട്ടുകളില്ലാത്ത വാതക ഭീമന്‍ ; എക്‌സോപ്ലാനറ്റിന്‍റെ നേരിട്ടുള്ള ചിത്രം പകർത്തി ജെയിംസ് വെബ് - കൊറോണഗ്രാഫ്

HIP 65426 b എന്നറിയപ്പെടുന്ന ഗ്രഹത്തിന്‍റെ ചിത്രമാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയത്.

NASA  1st direct image of exoplanet  outside our solar system  astronomers  James Webb Space Telescope  HIP 65426 b  coronagraph  space treasure  ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി  ജെയിംസ് വെബ്  നാസ ജെയിംസ് വെബ്  കൊറോണഗ്രാഫ്  സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം
എക്‌സോപ്ലാനറ്റിന്‍റെ നേരിട്ടുള്ള ചിത്രം ആദ്യമായി പകർത്തി നാസ
author img

By

Published : Sep 2, 2022, 2:56 PM IST

Updated : Sep 2, 2022, 3:18 PM IST

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ ചിത്രം ആദ്യമായി പകർത്തി നാസ. HIP 65426 b എന്നറിയപ്പെടുന്ന ഗ്രഹത്തിന്‍റെ ചിത്രമാണ് നാസയിലെ ശാസ്‌ത്രജ്ഞന്മാർ എടുത്തത്. പാറക്കെട്ടുകളില്ലാത്ത ഒരു വാതക ഭീമനാണ് ഗ്രഹം. അതിനാൽ തന്നെ വാസയോഗ്യമല്ല.

വ്യാഴത്തിന്‍റെ ഭാരത്തിന്‍റെ ആറ് മുതൽ 12 ഇരട്ടി വരെയാണ് പുതിയ ബാഹ്യഗ്രഹത്തിന്‍റെ ഭാരം. ഏകദേശം 15 മുതൽ 20 ദശലക്ഷം വർഷമാണ് ഇതിന്‍റെ പ്രായം കണക്കാക്കുന്നത്.

ഇൻഫ്രാറെഡിന്‍റെ നാല് വ്യത്യസ്‌ത ഫിൽട്ടറുകളിലുള്ള ചിത്രമാണ് വെബ് പകർത്തിയത്. ഓരോ ഉപകരണത്തിലുമുള്ള കൊറോണഗ്രാഫ് എന്ന ഒരു കൂട്ടം മാസ്‌ക് ഗ്രഹം വലയം വയ്‌ക്കുന്ന നക്ഷത്രത്തിന്‍റെ പ്രകാശത്തെ തടയുകയും അതുവഴി ഗ്രഹത്തെ കാമറയിൽ പകർത്തുകയുമായിരുന്നു.

സൗരയൂഥത്തിനപ്പുറമുള്ള ലോകത്തെ വെബിന്‍റെ ശക്തമായ ഇൻഫ്രാറെഡ് കാമറയ്‌ക്ക്‌ എങ്ങനെ എളുപ്പത്തിൽ പകർത്താൻ കഴിയും എന്നതാണ് ചിത്രം കാണിക്കുന്നത്. എക്‌സോപ്ലാനറ്റുകളെ (സൗരയൂഥത്തിന് പുറത്ത് നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹം) കുറിച്ച് മുൻപത്തേക്കാൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന ഭാവി നിരീക്ഷണങ്ങളിലേക്കുള്ള വഴിയാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി തുറന്നിടുന്നതെന്ന് നാസ അറിയിച്ചു.

2017ലാണ് ജ്യോതിശാസ്‌ത്രജ്ഞർ ഗ്രഹത്തെ കണ്ടെത്തുന്നത്. ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ വളരെ വലിയ ദൂരദർശിനിയിലെ SPHERE ഉപകരണം ഉപയോഗിച്ചാണ് ഗ്രഹത്തെ കണ്ടെത്തിയത്. പ്രകാശത്തിന്‍റെ ചെറിയ ഇൻഫ്രാറെഡ് തരംഗദൈർഘ്യം ഉപയോഗിച്ച് ഗ്രഹത്തിന്‍റെ ചിത്രങ്ങൾ എടുക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ ഇൻഫ്രാറെഡ് പ്രകാശം കാരണം മറ്റ് ദൂരദർശിനികൾക്ക് കണ്ടെത്താൻ കഴിയാത്ത വിവരങ്ങളാണ് ദൈർഘ്യമേറിയ ഇൻഫ്രാറെഡ് ക്യാമറകളുള്ള വെബ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

സൂര്യനിൽ നിന്ന് ഭൂമിക്കുള്ള അകലത്തേക്കാൾ 1000 മടങ്ങ് അകലെയാണ് HIP 65426 bക്ക് അതിന്‍റെ ആതിഥേയനക്ഷത്രത്തിൽ നിന്നുള്ള അകലം. അതിനാൽ ചിത്രത്തിൽ നക്ഷത്രത്തിൽ നിന്ന് ഗ്രഹത്തെ എളുപ്പത്തിൽ വേർപെടുത്താൻ വെബിന് സാധിച്ചു.

നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളേക്കാൾ തിളക്കമുള്ളതിനാൽ സാധാരണ എക്‌സോപ്ലാനറ്റുകളുടെ നേരിട്ടുള്ള ചിത്രങ്ങൾ എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ആതിഥേയനക്ഷത്രത്തിന്‍റെ പ്രകാശത്തെ കുറയ്‌ക്കാൻ വെബ് കൊറോണഗ്രാഫുകൾക്ക് സാധിച്ചുവെന്ന് യുകെയിലെ എക്‌സെറ്റർ സര്‍വകലാശാലയിലെ ഫിസിക്‌സ് ആൻഡ് അസ്‌ട്രോണമി അസോസിയേറ്റ് പ്രൊഫസറായ സാഷ ഹിങ്ക്‌ലി പറഞ്ഞു. വെബ്ബിന് മാത്രമല്ല, ജ്യോതിശാസ്‌ത്രത്തിനും ഇതൊരു പരിവർത്തന നിമിഷമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Last Updated : Sep 2, 2022, 3:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.