വാരണാസി (ഉത്തര്‍പ്രദേശ്) : അടുത്തിടെ അവസാനിച്ച ദുബായ് എക്‌സോപോയില്‍ സന്ദര്‍ശകരെ വിസ്‌മയിപ്പിച്ച് മീനകരി നിര്‍മിത വസ്‌തുക്കള്‍. ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചവരെ കൂടുതല്‍ ആകര്‍ഷിച്ചത് മീനകരി ചെസ്ബോര്‍ഡും പക്ഷി രൂപങ്ങളുമാണെന്ന് അവയുടെ സൃഷ്‌ടാവായ കുഞ്ച് ബിഹാരി സിംഗ് ഇടിവി ഭാരതിനോട് പ്രതികരിച്ചു. കഴിഞ്ഞ വർഷം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മണ്ഡലമായ കാശിയിലെ കരകൗശലവസ്‌തുക്കളുടെ അടയാളമായി മീനകരി ചെസ് സെറ്റ് കമല ഹാരിസിന് സമ്മാനിച്ചിരുന്നു.
എക്‌സോപോയിലൂടെ ഞങ്ങള്‍ക്ക് കൂടുതല്‍ ബന്ധങ്ങള്‍ ലഭിച്ചു. ഇതിലൂടെ മീനകരി സൃഷ്‌ടികളെ കുറിച്ച് ലോകമെമ്പാടും അറിയിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും കലാസൃഷ്‌ടികളും പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ പവലിയന്‍ എക്‌സ്‌പോയില്‍ വിജയമായിരുന്നെന്നും ബിഹാരി സിംഗ് അഭിപ്രായപ്പെട്ടു.
Also read: ഒരേസമയം സൂര്യാസ്‌തമയവും ചന്ദ്രോദയവും ; അപൂർവ പ്രതിഭാസം കന്യാകുമാരിയിൽ
കാഴ്‌ചക്കാരുടെ മനം കവര്‍ന്ന ചതുരംഗപ്പലക കണ്ട പലരും ഇത് ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നതായും സിംഗ് വ്യക്‌തമാക്കി. എക്‌സ്‌പോയില്‍ പത്ത് ദിവസത്തോളമാണ് വാരണാസിയിലെ പ്രശസ്‌തമായ ഈ കലാസൃഷ്‌ടി പ്രദര്‍ശിപ്പിച്ചത്. 192 രാജ്യങ്ങള്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പോ 2021 ഒക്ടോബർ 1-ന് ആരംഭിച്ച് 2022 മാർച്ച് 31-നാണ് അവസാനിച്ചത്.
മീനകരി സൃഷ്‌ടികള്‍ - ലോഹങ്ങളുടെയും സെറാമിക്‌സിന്‍റെയും പ്രതലങ്ങൾ ഇനാമലിംഗിലൂടെ പെയിന്റ് ചെയ്‌ത് കളർ ചെയ്യുന്ന പ്രക്രിയയാണ് മീനകരി. മുഗളന്‍മാരാണ് ഇത്തരത്തിലൊരു കലാസൃഷ്‌ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പാത്രങ്ങള്‍, ആഭരണങ്ങള്‍, ചുവര്‍ഫ്രെയിമുകള്‍ എന്നിവ അലങ്കാരമാക്കാനും ഇത് ഉപയോഗിക്കും.