ETV Bharat / international

ഗാസയിലെ അഭയാർഥി കാമ്പിൽ വൻ തീപിടിത്തം: പത്ത് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

author img

By

Published : Nov 18, 2022, 9:37 AM IST

ജബാലിയ അഭയാർഥി ക്യാമ്പിലെ നാലു നില കെട്ടിടത്തിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

ജബാലിയ  massive fire in Gaza 21 killed  massive fire  ഗാസ  gaza  massive fire broke out in a refugee camp in Gaza  ire broke out in a refugee camp  Palestinians died in fire  international news  malayalam news  അഭയാർഥി കാമ്പിൽ വൻ തീപിടുത്തം  ഗാസയിലെ അഭയാർഥി കാമ്പിൽ വൻ തീപിടുത്തം  പത്ത് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു  പലസ്‌തീനിയൻസ് കൊല്ലപ്പെട്ടു  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  തീപിടുത്തം  massive fire accident in Gaza  Gaza residential building fire incident news  fire incident in Gaza  Gaza fire accident death updates  fire accident tragedy in Gaza
ഗാസയിലെ അഭയാർഥി കാമ്പിൽ വൻ തീപിടുത്തം: പത്ത് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

ഗാസ: പലസ്‌തീനിലെ അഭയാർഥി കാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് (17.11.22) നാടിനെ കണ്ണീരിലാക്കിയ അപകടം നടന്നത്.

ജബാലിയ അഭയാർഥി ക്യാമ്പിലെ നാലു നില കെട്ടിടത്തിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈജിപ്‌തിൽ നിന്നുള്ള ഒരു കുടുംബത്തിന്‍റേതാണ് കെട്ടിടം.

തീപിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തിനകത്ത് ആഘോഷപരിപാടിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും ദൃക്‌സാക്ഷികളും പറഞ്ഞു. പലസ്‌തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഗാസയിലെ എട്ട് അഭയാർഥി കാമ്പുകളിൽ ഒന്നാണ് ജബാലിയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.