ETV Bharat / international

Mark Zuckerberg| 'വെല്ലുവിളി ഏറ്റെടുക്കുന്നു' ' ഇലോണ്‍ മസ്‌ക്കിന്‍റെ ട്വീറ്റിന് മറുപടിയുമായി സക്കര്‍ബര്‍ഗ്‌

author img

By

Published : Jun 22, 2023, 12:44 PM IST

ഒരു മത്സരത്തിന് തയ്യാറുണ്ടോ എന്ന ഇലോണ്‍ മസ്‌ക്കിന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി മെറ്റ സഹ സ്ഥാപകൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വെല്ലുവിളിയുടേയും മറുപടിയുടേയും ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളില്‍.

ഇലോണ്‍ മസ്‌ക്കിന് മറുപടി  Mark Zuckerberg responds to Elon Musk  Mark Zuckerberg  ഇലോണ്‍ മസ്‌ക്കിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നു  ട്വിറ്റര്‍ പോസ്റ്റിന് മറുപടിയുമായി സക്കര്‍ബര്‍ഗ്‌  മസ്‌ക്കിന്‍റെ ട്വീറ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്  Elon Musk  Mark Zuckerberg  news updates  latest news in sanfransisco  sanfransisco news updates  latest news in sanfransisco
ട്വീറ്റിന് മറുപടിയുമായി സക്കര്‍ബര്‍ഗ്‌

സാൻഫ്രാൻസിസ്കോ: താനുമായി മത്സരിക്കാൻ തയ്യാറുണ്ടോ എന്ന ട്വിറ്റർ ഉടമ ഇലോണ്‍ മസ്‌ക്കിന്‍റെ Elon Musk വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് മെറ്റ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് Mark Zuckerberg. കഴിഞ്ഞ ദിവസമാണ് മസ്‌കിന്‍റെ പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ട് 'send me the location' എന്ന കാപ്‌ഷനോടെ മാർക്ക് സക്കർബർഗ് മറുപടി നല്‍കിയത്. മെറ്റ ട്വിറ്ററിന് എതിരാളിയാകുമെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ ഇലോണ്‍ മസ്‌ക്ക് മെറ്റയുമായി മത്സരിക്കുമെന്ന ട്വീറ്റിനാണ് പ്രതികരണവുമായി സക്കര്‍ബര്‍ഗ് എത്തിയത്.

കമന്‍റുകളില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്: സംഭവത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. സക്കര്‍ബര്‍ഗിന്‍റെ സ്റ്റോറികള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്‌ത ഒരു ഉപയോക്താവിനോടും മസ്‌ക് പ്രതികരിച്ചു. "If this is for real, I will do it."എന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ഇരുവരുടെയും മത്സരത്തെ കുറിച്ച് പ്രതികരിച്ച മറ്റൊരാളോട് ഇലോണ്‍ മസ്‌ക് "This would be hilarious" (ഇത് ഉല്ലാസകരമായിരിക്കും) എന്നും അദ്ദേഹം പറഞ്ഞു.

മെറ്റയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്വിറ്ററിന് ബദലായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന മെറ്റയുടെ ഫേസ്‌ ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ടിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ എന്ത് ചെയ്യുന്നുവെന്ന് മെറ്റ നോക്കി നില്‍ക്കുകയാണെന്നും ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അതുപോലെ കോപ്പിയടിക്കുകയാണെന്നും മസ്‌ക് ഫേസ്‌ ബുക്കില്‍ കുറിച്ചു.

നേരത്തെ ട്വിറ്റര്‍ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ രീതികള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെറ്റയും ഇത്തരം മാറ്റങ്ങള്‍ വരുത്താനൊരുങ്ങിയിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മെറ്റയ്‌ക്ക് തങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയുന്നില്ലെന്നും മസ്‌ക് പറഞ്ഞു. നേരത്തെ മെറ്റയുടെ ഓഫിസുകള്‍ അടച്ച് പൂട്ടിയതായുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. നിരവധി പേരെ കമ്പനിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ആപ്ലിക്കേഷനുമായി മെറ്റ: ട്വിറ്ററിന് സമാനമായ ടെക്‌സ്റ്റ് അധിഷ്‌ഠിത അപ്‌ഡേറ്റുകള്‍ക്കായി മെറ്റ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ എപ്പോള്‍ ലോഞ്ച് ചെയ്യുമെന്ന കാര്യത്തില്‍ മെറ്റ സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം ആപ്ലിക്കേഷന് സ്വകാര്യത പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ബ്ലൂ ടിക്ക് നീക്കി ട്വിറ്റര്‍: അടുത്തിടെയാണ് നിരവധി പ്രമുഖരുടെ വെരിഫിക്കേഷന്‍ ബാഡ്‌ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്‌ത വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇലോണ്‍ മസ്‌ക്കിന്‍റെ പുതിയ പരിഷ്‌കരണത്തോടെ നിരവധി പ്രമുഖകര്‍ക്ക് തങ്ങളുടെ വെരിഫിക്കേഷന്‍ ബാഡ്‌ജുകള്‍ നഷ്‌ടമായത്. മുന്‍ നിര സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പണം നല്‍കുന്നവര്‍ക്ക് മാത്രമെ ഇത്തരം ബ്ലൂ ടിക്ക് (നീല വെരിഫിക്കേഷന്‍) ചിഹ്നം ലഭിക്കൂവെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. നീക്കം ചെയ്യുന്ന ബ്ലൂ ടിക്ക് ലഭിക്കാന്‍ ഉപയോക്താക്കള്‍ നിശ്ചിത തുക കമ്പനിക്ക് നല്‍കണമെന്നും മസ്‌ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

also read: 'ട്വിറ്റർ ശുദ്ധീകരിക്കുന്നു, ഫോളോവർമാർ കുറയും'; വമ്പൻ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.