മോസ്‌കോ: റഷ്യ- യുക്രൈൻ വിഷയത്തിൽ അമേരിക്കയുമായി നേരിട്ട് ചർച്ച നടത്താൻ മന്ത്രാലയത്തിലെ അംഗങ്ങള്‍ നിർദേശിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. സമാധാന ചർച്ചകളിൽ അമേരിക്ക അത്ര വലിയ തോതിലാണ് സ്വാധീനം ചെലുത്തുന്നതെന്നും ലാവ്‌റോവ് പറഞ്ഞു. റഷ്യ യുക്രൈനുമായി സമാധാന ചർച്ച തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ചർച്ചയിൽ പുരോഗതി ആഗ്രഹിക്കുന്നില്ലന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. കരിങ്കടലിൽ റഷ്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സമാധാന ഉടമ്പടികളിൽ പുടിൻ ഒപ്പുവച്ചേക്കില്ല എന്ന വാർത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്‍റെ അഭിപ്രായ പ്രകടനം.
അതേസമയം റഷ്യ - മൽഡോവ് ഇടനാഴി നിർമ്മിക്കുന്നതിനായി യുക്രൈന്‍റെ തെക്ക് ഭാഗം മുഴുവൻ നിയന്ത്രണത്തിലാക്കുക എന്നതാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നാണ് റിപ്പോർട്ടുകള്‍.