റഫ : ഗാസമുനമ്പിലെ ഗ്രൗണ്ട് ഓപ്പറേഷനില്‍ ഇസ്രയേല്‍ സൈന്യം അബദ്ധത്തില്‍ മൂന്ന് ഇസ്രയേലി ബന്ദികളെ കൊലപ്പെടുത്തി. ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചതാണ് ഇക്കാര്യം ( Al Jazeera journalist killed in Tel Aviv strike). ഇസ്രയേല്‍ സൈന്യം ഇവരെ കണ്ടപ്പോള്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നവരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്.
ബന്ദികളാക്കിയവരില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടതാണോ അതോ അവര്‍ വിട്ടയച്ചതാണോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു (Israeli military mistakenly kills 3 Israeli hostages). ഗാസ നഗരമായ ഷിജയിലാണ് സംഭവം. അടുത്ത കുറേ ദിവസങ്ങളായി ഈ മേഖലയില്‍ സൈനികരും ഹമാസ് പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. അബദ്ധത്തില്‍ ഇസ്രയേലികള്‍ കൊല്ലപ്പെട്ടതില്‍ ഹഗാരി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പലസ്‌തീന്‍ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഗാസയിലെ യുദ്ധാനന്തര നടപടികളെക്കുറിച്ചായിരുന്നു ചര്‍ച്ച. പലസ്‌തീന്‍ സുരക്ഷ സേനയെ പുനരധികാരത്തിലെത്തിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്‌തത്. 2007ലാണ് പലസ്‌തീന്‍ സുരക്ഷ സേനയെ പുറത്താക്കി ഹമാസ് അധികാരം പിടിച്ചെടുത്തത്.
തങ്ങളുടെ ഒരു മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ സേന കൊലപ്പെടുത്തിയതായി അല്‍ജസീറ ടെലിവിഷന്‍ അറിയിച്ചു. പലസ്‌തീന്‍ ക്യാമറമാന്‍ സമേര്‍ അബു ദഖ ആണ് കൊല്ലപ്പെട്ടത്. ഖത്തറി നെറ്റ് വര്‍ക്കിന്‍റെ ചീഫ് കറസ്പോണ്ടന്‍റ് വായേല്‍ ദാഹ്ദൗവും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലെ ഒരു സ്‌കൂള്‍ മൈതാനിയില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇതോടെ 65 ആയി. ഇതില്‍ 57 പേര്‍ പലസ്‌തീനികളും നാല് ഇസ്രയേലികളും മൂന്ന് ലെബനന്‍ പൗരന്‍മാരുമാണ് (65 journalists killed in Israel Hamas conflict)
Read more: ഇസ്രയേലിനെതിരെ ഇറാൻ പ്രസിഡന്‍റ്, സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമെന്ന് രൂക്ഷ വിമർശനം