ETV Bharat / international

ശാന്തമാകാതെ ഗാസ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പേര്‍ ; ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

Israel Hamas War : ഗാസയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Israel Hamas War  Death Toll In Gaza Last 24 Hour  Israel Hamas War Death Toll In Palestine  Israel Attack In Maghazi Refugee Camp  Israel Attack In Jabalia  Benjamin Netanyahu Joe Biden  ഗാസ മരണ സംഖ്യ  ഇസ്രയേല്‍ ഹമാസ് യുദ്ധം  പലസ്‌തീന്‍ മരണ സംഖ്യ  ഇസ്രയേല്‍ ആക്രമണം
Israel Hamas War
author img

By ETV Bharat Kerala Team

Published : Dec 25, 2023, 11:12 AM IST

ടെല്‍ അവീവ് : വടക്കന്‍ ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ (Israel Hamas War). ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്‌ടമായത് 166 പലസ്‌തീന്‍കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 20,424 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ (Israel Hamas War Death Toll In Palestine). 50,000-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ മധ്യ ഗാസയിലെ മഗസി അഭയാര്‍ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത് (Israel Attack In Maghazi Refugee Camp).

ജബാലിയയിൽ ഇന്നലെയും ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് (Israel Attack In Jabalia). ഇസ്രയേലിന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ ഖാൻ യൂനിസിലെ അൽ അമാൽ ആശുപത്രിയിൽ 13 വയസുള്ള കുട്ടി കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റ് അറിയിച്ചു.

ഗാസയിലെ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഈ സംഭവത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. റാഫ നഗരത്തിന് പടിഞ്ഞാറുള്ള അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള വീടിന് നേരെയും ഇസ്രയേല്‍ ആക്രമണമുണ്ടായി.

അതേസമയം വെള്ളി, ശനി ദിവസങ്ങളിലായി ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ 14 ഇസ്രയേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ, പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിനെതിരെ (Benjamin Netanyahu) വിമര്‍ശനവും ശക്തമായിട്ടുണ്ട്. നാല് സൈനികര്‍ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ആര്‍മി റേഡിയോ അറിയിച്ചു. വടക്കൻ ഇസ്രയേലിൽ ലെബനീസ് ഷിയാ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആക്രമണത്തിലാണ് ഒരാള്‍ക്ക് ജീവന്‍ നഷ്‌ടമായതെന്നും മറ്റുള്ളവര്‍ വിവിധ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട വിവരം.

Also Read : ബെത്‌ലഹേമിലെ ക്രിസ്‌മസ് മണികള്‍ മുഴങ്ങുമോ? ഗാസയിലെ സമാധാനത്തിനായി; യുദ്ധം കവര്‍ന്ന വിശുദ്ധ മണ്ണിലെ തിരുപ്പിറവി ആഘോഷം

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ (US President Joe Biden) ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് യുഎസ് ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നത് വരെ യുദ്ധം തുടാരാനാണ് തീരുമാനമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.