ETV Bharat / international

വെസ്റ്റ്‌ ബാങ്കിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ ആക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

West Bank refugee camp attacked by Israel: ഇസ്രയേലിന്‍റേത് ഡ്രോണ്‍ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സുകള്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞതായി റെഡ് ക്രസന്‍റ്.

West Bank refugee camp  Israel Palestine war  ഇസ്രയേല്‍ ആക്രമണം  ഇസ്രയേല്‍  ഹമാസ് ഇസ്രയേല്‍
israel-attack-in-palestine-refugee-camp
author img

By ETV Bharat Kerala Team

Published : Dec 27, 2023, 7:24 PM IST

വെസ്റ്റ്‌ ബാങ്ക് (പലസ്‌തീന്‍) : വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്‌ഡില്‍ (Israel attack in Palestine refugee camp) ആറ് പലസ്‌തിനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേല്‍ സൈന്യം റെയ്‌ഡ് നടത്തിയത്. പലസ്‌തീന്‍ ആരോഗ്യ വകുപ്പ് ആണ് റെയ്‌ഡില്‍ കൊല്ലപ്പെവരുടെ കണക്ക് പുറത്ത് വിട്ടത്.

പലസ്‌തീന്‍ റെഡ് ക്രസന്‍റ് നല്‍കുന്ന വിവരം അനുസരിച്ച്, തുല്‍ക്കരെം പട്ടണത്തിന് സമീപമുള്ള നൂര്‍ ഷംസ് അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഇസ്രയേല്‍ സൈന്യം ക്യാമ്പിലേക്ക് ഡ്രോണ്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താബെറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇസ്രയേല്‍ സൈന്യം ആംബുലന്‍സുകള്‍ തടഞ്ഞതായും റെഡ്‌ക്രസന്‍റ് ആരോപിച്ചു. അതേസമയം, ഇസ്രയേല്‍ സൈന്യം ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഗാസ മുനമ്പിന്‍റെ മധ്യഭാഗത്തുള്ള ജനസാന്ദ്രതയേറിയ ക്യാമ്പിലേക്കും സൈന്യം ആക്രമണം വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദിസങ്ങള്‍ക്ക് മുന്‍പ്, പതിനായിരക്കണക്കിന് ആളുകള്‍ അഭയം തേടിയ മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലും തെക്കന്‍ നഗരങ്ങളായ ഖാന്‍ യൂനിസ്, റാഫ എന്നിവിടങ്ങളിലെ ചെറിയ ക്യാമ്പുകളിലും ഷെല്ലാക്രമണവും വ്യോമാക്രമണവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വടക്കന്‍ ഗാസയുടെ ഭൂരിഭാഗം മേഖലകളും ആഴ്‌ചകള്‍ക്ക് മുന്‍പ് തകര്‍ന്നിരുന്നു.

ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നാലെ വെസ്റ്റ് ബാങ്കിലും ഗാസയിലും ആക്രമണങ്ങള്‍ വര്‍ധിച്ചു. യുദ്ധം ആരംഭിച്ചതു മുതല്‍ വെസ്റ്റ്‌ ബാങ്കില്‍ മാത്രം 310 പലസ്‌തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഹമാസ് സംഘാംഗങ്ങള്‍ മാത്രമല്ല, സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

മൊത്തത്തിലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ 20,9000 ലധികം പലസ്‌തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം. കുട്ടികള്‍, സ്‌ത്രീകള്‍ ഉള്‍പ്പെടുള്ള സാധാരണക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ ഹമാസ് നടത്തിയ റെയ്‌ഡില്‍ 1,200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 240 പേര്‍ ബന്ദികളാക്കപ്പെട്ടു.

ഗാസയില്‍ തടവിലാക്കപ്പെട്ട നൂറിലധികം ഇസ്രയേലികളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കുന്നു. ഇതിനിടെ സിറിയയിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഇറാനിയന്‍ ജനറല്‍ കൊല്ലപ്പെടുകയുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.