തെഹ്‌റാന്‍: ഇറാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 53 പേര്‍ മരിച്ചു. പ്രളയത്തില്‍ കാണാതായ 16 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ റെഡ് ക്രെസന്‍റ് സൊസൈറ്റിയുടെ റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ മേധാവി മെഹ്‌ദി വല്ലിപൂർ അറിയിച്ചു. 3,000 പേർക്ക് അടിയന്തര താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
-
همه پـای کارِ خدمت به مردم
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022 " class="align-text-top noRightClick twitterSection" data="
فرقی نمی کند کجا باشند؛ همین که دلی ناآرام شود، زیر پایی سست شود، زمین میل کند به آشوب؛ مصداق عضوهای بیقراری میشوند که در پی دردِ عضوی، بسیج شدهاند و از شمال، جنوب، غرب و شرق میآیند تا رنجی از دوشی برداشته شود...@FvPresident_ir pic.twitter.com/KU7RFfFpnC
">همه پـای کارِ خدمت به مردم
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022
فرقی نمی کند کجا باشند؛ همین که دلی ناآرام شود، زیر پایی سست شود، زمین میل کند به آشوب؛ مصداق عضوهای بیقراری میشوند که در پی دردِ عضوی، بسیج شدهاند و از شمال، جنوب، غرب و شرق میآیند تا رنجی از دوشی برداشته شود...@FvPresident_ir pic.twitter.com/KU7RFfFpnCهمه پـای کارِ خدمت به مردم
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022
فرقی نمی کند کجا باشند؛ همین که دلی ناآرام شود، زیر پایی سست شود، زمین میل کند به آشوب؛ مصداق عضوهای بیقراری میشوند که در پی دردِ عضوی، بسیج شدهاند و از شمال، جنوب، غرب و شرق میآیند تا رنجی از دوشی برداشته شود...@FvPresident_ir pic.twitter.com/KU7RFfFpnC
ഇതിന് പുറമേ 1,300 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 3,000 അംഗങ്ങളുള്ള 687 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 29നുണ്ടായ കനത്ത മഴയില്‍ രാജ്യത്തെ 31 പ്രവിശ്യകളില്‍ 21 ഇടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രളയത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
-
از ابتدای مرداد تاکنون ۲۱ استان کشور متاثر از #سیل هستند. در این مدت بیش از ۳۷۰۰ نفر اسکان اضطراری داده شدند. ۲۵۰۰ نفر به مناطق امن منتقل شدند. متاسفانه ۵۶ نفر جان باختند و ۱۸ نفر هنوز مفقودند. در شرایط فعلی، حوزههای عشایری استانهای #یزد و #چهارمحال_و_بختیاری متاثر از سیلاند. pic.twitter.com/kq7jXQ7ULR
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022 " class="align-text-top noRightClick twitterSection" data="
">از ابتدای مرداد تاکنون ۲۱ استان کشور متاثر از #سیل هستند. در این مدت بیش از ۳۷۰۰ نفر اسکان اضطراری داده شدند. ۲۵۰۰ نفر به مناطق امن منتقل شدند. متاسفانه ۵۶ نفر جان باختند و ۱۸ نفر هنوز مفقودند. در شرایط فعلی، حوزههای عشایری استانهای #یزد و #چهارمحال_و_بختیاری متاثر از سیلاند. pic.twitter.com/kq7jXQ7ULR
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022از ابتدای مرداد تاکنون ۲۱ استان کشور متاثر از #سیل هستند. در این مدت بیش از ۳۷۰۰ نفر اسکان اضطراری داده شدند. ۲۵۰۰ نفر به مناطق امن منتقل شدند. متاسفانه ۵۶ نفر جان باختند و ۱۸ نفر هنوز مفقودند. در شرایط فعلی، حوزههای عشایری استانهای #یزد و #چهارمحال_و_بختیاری متاثر از سیلاند. pic.twitter.com/kq7jXQ7ULR
— جمعیت هلالاحمر ایران (@Iranian_RCS) July 30, 2022
തിങ്കളാഴ്‌ച വരെ കനത്ത മഴയ്‌ക്കുള്ള സാധ്യതയും വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ പുഴയോരത്തും താഴ്‌വരകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി ഏകോപനം നടത്താന്‍ മന്ത്രിമാര്‍, സ്ഥാപന മേധാവിമാര്‍, ഗവര്‍ണര്‍-ജനറല്‍മാര്‍ എന്നിവരോട് ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റൈസി നിര്‍ദേശം നല്‍കി.
കഴിഞ്ഞ കുറച്ച് ദശാബ്‌ദങ്ങളായി ഇറാന്‍ കടുത്ത വരള്‍ച്ചയാണ് നേരിടുന്നത്. അതേസമയം കാലാവസ്ഥ വ്യതിയാനം മൂലം ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും പതിവാണ്. ഇതിന് മുന്‍പ് 2019ല്‍ തെക്കന്‍ ഇറാനില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 76 പേര്‍ മരണപ്പെടുകയും 2 ബില്യണ്‍ യുഎസ് ഡോളറിന്‍റെ നാശനഷ്‌ടമുണ്ടാകുകയും ചെയ്‌തിരുന്നു.