ETV Bharat / international

ഇസ്രയേലിനെതിരെ ഇറാൻ പ്രസിഡന്‍റ്, സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമെന്ന് രൂക്ഷ വിമർശനം

Iran President on Israel Hamas war| ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ വിമർശിച്ച് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി. ഇസ്രയേൽ-ഹമാസ് വിഷയം ചർച്ച ചെയ്യുന്ന ബ്രിക്‌സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Iran President on Israel war in Gaza  Israel Hamas war latest news  Iran President on Israel war in Gaza  Iran President Ebrahim Raisi on Israel war  Iran President Ebrahim Raisi against Israel  ഇസ്രയേൽ ഭരണകൂടത്തിനെതിരെ ഇറാൻ പ്രസിഡന്‍റ്  BRICS held virtual summit on the war in Gaza  ബ്രിക്‌സ് ഉച്ചകോടി  ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി  ഇസ്രയേൽ ഹമാസ് യുദ്ധം  Israel Palastine issue  ഇസ്രയേൽ പലസ്‌തീൻ
iran-president-ebrahim-raisi-on-israel-hamas-war-against-israel
author img

By ETV Bharat Kerala Team

Published : Nov 22, 2023, 10:11 AM IST

ടെഹ്‌റാൻ (ഇറാൻ): ഇസ്രയേലിന്‍റേത് സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമാണെന്നും ഗാസയിൽ നടക്കുന്നത് (Israel Hamas war) അന്യായമായ അന്താരാഷ്ട്ര വ്യവസ്ഥയുടെ വ്യക്തമായ സൂചനയാണെന്നും ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി.(Iran President Ebrahim Raisi on Israel Hamas war) ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള പ്രത്യേക ബ്രിക്‌സ് യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (BRICS held virtual summit on the war in Gaza )

പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സാഹചര്യത്തെ വിലയിരുത്താനായി ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾ ചേർന്ന് നടത്തുന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയുടേത് മാനവികതയുടെയും നീതിയുടെയും പ്രശ്‌നമാണെന്നും റൈസി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടവും അനുയായികളും ചേർന്ന് മാനവികത, ധാർമ്മികത, അവകാശങ്ങൾ എന്നിവ ലംഘിക്കുക മാത്രമല്ല, സാധുവായ വിവരങ്ങൾ അടിച്ചമർത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ട് ലോകത്തിന്‍റെ പൊതുജനാഭിപ്രായത്തെ കബളിപ്പിക്കുകയാണെന്നും റൈസി കുറ്റപ്പെടുത്തി.

ഗാസയിലെ മരണങ്ങൾക്ക് ഇസ്രായേൽ ഉത്തരവാദികളാണെന്നും അമേരിക്കയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും റൈസി പറഞ്ഞു. യുദ്ധത്തിന്‍റെ തുടക്കം അധിനിവേശത്തിന്‍റെ തുടർച്ചയിലാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. "ഒരു അധിനിവേശ ഭരണകൂടമെന്ന നിലയിൽ ഇസ്രയേൽ ഭരണകൂടം അമേരിക്കയുടെ പൂർണ്ണ പിന്തുണയോടെ അധിനിവേശത്തിന് കീഴിലുള്ള ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും പലസ്‌തീനികളുടെ വംശഹത്യയിലൂടെ യുദ്ധക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്‌തു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഇസ്രയേൽ ഭീഷണിയാണ്. ഗാസയിൽ നിരപരാധികളായ സാധാരണക്കാരില്ലെന്ന് ഇസ്രയേൽ ഭരണകൂടത്തിന്‍റെ പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി പറയുന്നത് കുട്ടികളെ പോലും സൈനികർ ലക്ഷ്യം വക്കുന്നെന്നാണ്. ആക്രമണങ്ങളുടെ ലക്ഷ്യം പരമാവധി നാശമാണ്, ആക്രമണത്തിലെ കൃത്യതയല്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വക്താവ് പറയുന്നത്.

കൂടാതെ ഇസ്രയേൽ പ്രതിരോധ മന്ത്രി ആളുകളെ 'ആന്ത്രോപോമോർഫിക് മൃഗങ്ങൾ' എന്നാണ് വിളിച്ചത്. സാംസ്‌കാരിക പൈതൃക മന്ത്രി അഭിപ്രായപ്പെട്ടത് ആണവ ആക്രമണമാണ് ഗാസയിലെ ജനങ്ങളെ നശിപ്പിക്കാനുള്ള ശരിയായ പോംവഴി എന്നാണ്. രാസായുധങ്ങളും അണുബോംബുകളും കൈവശമുള്ള ഇത്തരമൊരു ഭരണകൂടം തീർച്ചയായും അന്തർദ്ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഭീഷണിയാണ്.

75 വർഷത്തെ അധിനിവേശത്തിന്‍റെയും ഭീകരതയുടെയും ചരിത്രത്തിന് പുറമെ, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെസ്റ്റ് ബാങ്കിൽ നിരവധി സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ പലസ്‌തീനിൽ 200 ഓളം രക്തസാക്ഷികളുണ്ടായി. ഇസ്രയേൽ ഭരണകൂടത്തിന്‍റെ ലക്ഷ്യം വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തി അതിലെ ജനങ്ങളെ ജോർദാനിലേക്കും ഈജിപ്‌തിലേക്കും മാറ്റുക എന്നതാണ്.

സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിനുള്ള ദൗത്യം നടപ്പിലാക്കാൻ സയണിസ്റ്റ് ഭരണകൂടത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ നിർബന്ധിത പ്രമേയം അംഗീകരിക്കാൻ റൈസി ബ്രിക്‌സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതിയുടെ കഴിവില്ലായ്‌മയും വെടിനിർത്തലിന് പ്രമേയം പുറപ്പെടുവിക്കുന്നതിൽ യുഎസ് തടസം നിൽക്കുന്നതും കണക്കിലെടുത്ത് ബ്രിക്‌സ് അംഗരാജ്യങ്ങൾ നിർബന്ധിത പ്രമേയം അംഗീകരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ ജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 'യൂണിയൻ ഫോർ പീസ്' എന്ന പേരിൽ സയണിസ്റ്റ് ഭരണകൂടത്തിനെതിരെ യുഎൻ പൊതുസഭയിൽ ബ്രിക്‌സ് അംഗരാജ്യങ്ങൾ പ്രമേയം പുറപ്പെടുവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also read: വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിയും വെസ്റ്റ് ബാങ്ക് ആക്രമണത്തെ അപലപിച്ചും ജോ ബൈഡന്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.