ETV Bharat / international

'വിഡ്ഢികളായ ഭരണകര്‍ത്താക്കള്‍ രാജ്യത്തെ പരിഹാസ പാത്രമാക്കുന്നു': പാക് സർക്കാർ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ - പാകിസ്ഥാൻ

സർക്കാർ നടപടികൾ മൂലം പാകിസ്ഥാനെ വിദേശത്ത് പരിഹസിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് പ്രവിശ്യ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് സർക്കാർ അംഗീകരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

Imran Khan  Pakistan  Imran Khan Pakistan  Pakistan former prime minister  pakistan election  imrah khan concern about pak governments action  pak government  ഇസ്‌ലാമാബാദ്  പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്  ഇമ്രാൻ ഖാൻ  പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  പാക് സർക്കാരിനെതിരെ ഇമ്രാൻ ഖാൻ  പാകിസ്ഥാനിലെ പഞ്ചാബ് തെരഞ്ഞെടുപ്പ്  പാകിസ്ഥാനിലെ പഞ്ചാബ് തെരഞ്ഞെടുപ്പ് ഇമ്രാൻ ഖാൻ  പാകിസ്ഥാനിലെ പഞ്ചാബ് തെരഞ്ഞെടുപ്പ് സുപ്രീംകോടതി  പാക് പ്രവിശ്യ തെരഞ്ഞെടുപ്പ്  പാകിസ്ഥാൻ  പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധി
ഇമ്രാൻ ഖാൻ
author img

By

Published : Apr 8, 2023, 10:14 AM IST

Updated : Apr 8, 2023, 10:23 AM IST

ഇസ്‌ലാമാബാദ്: സർക്കാരിന്‍റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. സർക്കാർ പാകിസ്ഥാനെ വിദേശത്ത് പരിഹസിക്കുകയാണെന്ന് ഇമ്രാൻ ഖാൻ പ്രസ്‌താവിച്ചു. 'ഡേർട്ടി ഹാരി', 'സൈക്കോപാത്ത്' എന്നീ പദങ്ങൾ ഉപയോഗിച്ചതിന് മുൻ പ്രധാനമന്ത്രിക്കെതിരെ വ്യാജ എഫ്‌ഐആറുകളും അസംബന്ധ രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി വിദേശത്ത് പാക് പ്രതിച്ഛായയ്ക്ക് വരുത്തുന്ന നാശം ഭരണാധികാരികൾ മനസിലാക്കുന്നില്ലെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്‌തു.

പാകിസ്ഥാനിലെ പഞ്ചാബ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ച കേസിൽ സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന പാക്കിസ്ഥാൻ സർക്കാരിന്‍റെ തീരുമാനത്തിന് ശേഷം വിദേശ നിക്ഷേപകർക്ക് വിഷമകരമായ സന്ദേശമാണ് ലഭിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സുപ്രീം കോടതിയുടെ തീരുമാനങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ല. ഇതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് വിദേശ നിക്ഷേപകർക്ക് നൽകുന്നത്? നിക്ഷേപകർക്ക് കരാറുകളുടെ സുരക്ഷ ആവശ്യമാണ്. അതായത് നീതിനായ വ്യവസ്ഥയിലുള്ള വിശ്വാസം. സുപ്രീം കോടതി ഉത്തരവുകൾ സർക്കാർ തന്നെ തള്ളിക്കളയുമ്പോൾ അവർക്ക് എന്ത് വിശ്വാസമാണ് നമ്മിൽ ഉള്ളത്?' എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • The dangerous ruling buffoons don't realise the damage they are doing to Pak's image abroad by sham FIRs & absurd sedition charges against a former PM for using terms "Dirty Harry" & "psycopath"! They are making a mockery of Pakistan.

    — Imran Khan (@ImranKhanPTI) April 7, 2023 " class="align-text-top noRightClick twitterSection" data=" ">

പാക് പ്രവിശ്യ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി റദ്ദാക്കി സുപ്രീം കോടതി: പാകിസ്ഥാനിലെ പഞ്ചാബ്, ഖൈബർ-പഖ്ത്തൂൺക്വ പ്രവിശ്യകളിലെ തെരഞ്ഞെടുപ്പ് അഞ്ച് മാസത്തേക്ക് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ട് വരെ നീട്ടിയ പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (ഇസിപി) നടപടിയെ ചോദ്യം ചെയ്‌ത് പിടിഐ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഈ മാസം 30ന് പഞ്ചാബിലും മേയ് 28ന് ഖൈബർ-പഖ്ത്തൂൺക്വയിലും നടക്കാനിരുന്ന വോട്ടെടുപ്പാണ് മാറ്റിവച്ചത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഒക്‌ടോബർ എട്ട് വരെ തെരഞ്ഞെടുപ്പ് നടത്തരുത് എന്നായിരുന്നു ഉത്തരവ്. ഇത് ഭരണഘടന ലംഘനവും നിയമവിരുദ്ധവും ആണെന്നായിരുന്നു സുപ്രീം കോടതി വിലയിരുത്തൽ.

  • Sedition cases against me - this is 144th case against me- and our senior ldr Ali Amin along with his imprisonment, are simply attempts to undermine our Party's ability to fight elections. This is all part of London Plan in which Nawaz Sharif was given assurances that PTI would

ചീഫ് ജസ്റ്റിസ് ഉമർ അത് ബാൻഡിയൽ, ജസ്റ്റിസ് ഇജാസുൽ അഹ്‌സൻ, ജസ്റ്റിസ് മുനിബ് അക്തർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ സുപ്രീം കോടതി വിധി സർക്കാർ നിരസിച്ചു. വിധിയെ 'ന്യൂനപക്ഷ വിധി' എന്ന് മുദ്രകുത്തി ദേശീയ അസംബ്ലിയും സുപ്രീം കോടതിക്കെതിരെ പ്രമേയം പാസാക്കി.

തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളും മുതിർന്ന പാർട്ടി നേതാവ് അലി അമിൻ ഗണ്ഡാപൂരിനെ ജയിലിലടച്ചതും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തങ്ങളുടെ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് പിടിഐ മേധാവി ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. കള്ളക്കേസിലൂടെയും നേതൃത്വത്തെ തടവിലാക്കിയും പിടിഐയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

'എനിക്കെതിരായ രാജ്യദ്രോഹ കേസുകൾ, ഇത് എനിക്കെതിരെയുള്ള 144-ാം കേസാണ്. ഞങ്ങളുടെ മുതിർന്ന എൽഡിആർ അലി അമീനും അദ്ദേഹത്തിന്‍റെ ജയിൽവാസവും, തെരഞ്ഞെടുപ്പിൽ പോരാടാനൊരുങ്ങുന്ന ഞങ്ങളുടെ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ഇതെല്ലാം ലണ്ടൻ പദ്ധതിയുടെ ഭാഗമാണ്' അദ്ദേഹം ട്വീറ്റ് ചെയ്‌തു.

നേരത്തെ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ഇമ്രാൻ ഖാന്‍റെ ആഹ്വാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിരസിച്ചു. കൂടാതെ, ഒക്ടോബർ എട്ട് വരെ രണ്ട് പ്രവിശ്യകളിലെ വോട്ടെടുപ്പ് നടത്തരുത് എന്ന പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (ECP) ഉത്തരവിനെ സർക്കാർ പിന്തുണക്കുകയും ചെയ്‌തു. വിഭവങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ പ്രവിശ്യ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിയില്ലെന്ന് സർക്കാർ സമ്മതിച്ചു. എന്നാൽ, കാലതാമസം നിയമവിരുദ്ധമാണെന്നും രണ്ട് പ്രവിശ്യകളിലും വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു സുപ്രീം കോടതി വിധി.

Last Updated : Apr 8, 2023, 10:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.