ETV Bharat / international

ഉയർന്ന രക്തസമ്മർദമുള്ളവരിൽ കൊവിഡ് ഗുരുതരമാകാൻ സാധ്യത: പഠനങ്ങൾ - രക്തസമ്മർദവും ഒമിക്രോണും തമ്മിൽ ബന്ധം

ബൂസ്റ്റർ ഡോസ് ഉൾപ്പെടെ പൂർണമായും കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരിൽ പോലും ഉയർന്ന രക്തസമ്മർദം മൂലം കൊവിഡ് ഗുരുതരമാകുമെന്ന് പുതിയ പഠനം.

High blood pressure and covid  can hypertension cause severe covid  can i have covid after vaccination  can hypertension lead to severe covid  covid19 and health  High blood pressure may double the risk of severe COVID  ഉയർന്ന രക്തസമ്മർദം കൊവിഡ് ഗുരുതരമാക്കുമോ  ഉയർന്ന രക്ത സമ്മർദ്ദം കൊവിഡ് ബന്ധം  രക്തസമ്മർദവും ഒമിക്രോണും തമ്മിൽ ബന്ധം  വാക്സിനേഷൻ സ്വീകരിച്ചവരിൽ കൊവിഡ് ഗുരുതരമാകുമോ
ഉയർന്ന രക്തസമ്മർദമുള്ളവരിൽ കൊവിഡ് ഗുരുതരമാകുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ
author img

By

Published : Jul 22, 2022, 8:15 PM IST

ലോസ് ഏഞ്ചൽസ്: ഉയർന്ന രക്തസമ്മർദം ഒരു വ്യക്തിയിൽ കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ അപകടസാധ്യത ഇരട്ടിയാക്കുന്നതായി പഠനം. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ പൂർണമായും കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരിൽ പോലും ഉയർന്ന രക്തസമ്മർദം മൂലം ഒമിക്രോൺ ഗുരുതരമാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ ലോസ് ഏഞ്ചൽസിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

കൊവിഡും ഉയർന്ന രക്തസമ്മർദവും: അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ 'ഹൈപ്പർടെൻഷനി'ലാണ് പുതിയ വിശകലനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, വൃക്കരോഗം, ഹൃദയസ്‌തംഭനം തുടങ്ങിയ രോഗങ്ങളുടെ അഭാവത്തിൽ പോലും, ഹൈപ്പർടെൻഷൻ അഥവ ഉയർന്ന രക്തസമ്മർദം കൊവിഡിനെ ബാധിക്കുന്നതായി പഠനത്തിൽ പറയുന്നു. യു.എസിലെ മുതിർന്നവരിൽ പകുതിയോളം പേർക്കും ഉയർന്ന രക്തസമ്മർദം കണ്ടെത്തിയതിനാൽ നിലവിലെ പഠനങ്ങൾ ഏറെ നിർണായകമാണെന്ന് പ്രധാന ലേഖകനായ ജോസഫ് ഇ. എബിംഗർ പറയുന്നു.

കൊവിഡിനെതിരായി സ്വീകരിക്കുന്ന വാക്‌സിൻ വൈറസ് ബാധ മൂലമുള്ള മരണസാധ്യതയും പാർശ്വഫലങ്ങളും കുറയ്ക്കാൻ സഹായിച്ചതായി തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇസ്രായേലിൽ നിന്നുള്ള പഠനമനുസരിച്ച്, വാക്‌സിൻ ബൂസ്റ്റർ ഡോസ് ഗുരുതരമായ രോഗങ്ങളുടെ അപകടസാധ്യത 70 ശതമാനം വരെ കുറച്ചതായും കണ്ടെത്തി.

എന്നിരുന്നാലും, ഒമിക്രോൺ വകഭേദം പൊട്ടിപ്പുറപ്പെട്ടതോടുകൂടി പൂർണമായി വാക്‌സിൻ സ്വീകരിച്ചവരെയും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരെയുമുൾപ്പെടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനുപിന്നാലെയാണ് പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്കും ആശുപത്രി പരിചരണം ആവശ്യമായി വരുന്നതിന്‍റെ കാരണം മനസിലാക്കാൻ എബിംഗറും സഹപ്രവർത്തകരും ശ്രമം നടത്തിയത്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരിൽ മാത്രമല്ല ഒമിക്രോൺ ഗുരുതരമാകുന്നന്നും എബിംഗർ പറയുന്നു. മുതിർന്നവരിൽ ഏത് പ്രായക്കാരിലും ഒമിക്രോൺ വകഭേദം ഗുരുതരമായേക്കാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദമുള്ള വ്യക്തികളാണെങ്കിൽ, അവർക്ക് മറ്റ് വലിയ രോഗങ്ങളൊന്നുമില്ലെങ്കിൽ പോലും, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തക്കവണ്ണം ഒമിക്രോൺ തീവ്രവുമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരും, എംആർഎൻഎ കൊവിഡ്-19 വാക്‌സിൻ (യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുള്ള ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ മോഡേണ കൊവിഡ്-19 വാക്‌സിനുകൾ) കുറഞ്ഞത് മൂന്ന് ഡോസുകളെങ്കിലും സ്വീകരിച്ചവരുമായ 912 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരുടെ പ്രായം, ജെൻഡർ, വംശം, ക്ലിനിക്കൽ ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും പരിശോധിച്ചു. ഇവരിലെ ടൈപ്പ് 2 പ്രമേഹം, വൃക്കരോഗം, ഹൃദയാഘാതം, ഹൃദയസ്‌തംഭനം, ആസ്‌ത്‌മ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുടെ സാന്നിധ്യവും സ്വഭാവവും ഗവേഷകർ തിരിച്ചറിഞ്ഞു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:

  • എംആർഎൻഎ കൊവിഡ്-19 വാക്‌സിൻ മൂന്ന് ഡോസുകൾ സ്വീകരിച്ച 912 മുതിർന്ന വ്യക്തികളിൽ 16 ശതമാനം പേർക്കും ആശുപത്രിയിൽ പ്രവേശനം ആവശ്യമാണ്.
  • വാർധക്യം, ഉയർന്ന രക്തസമ്മർദം, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയാഘാതം, ഹൃദയസ്‌തംഭനം, കൊവിഡ് ബാധിച്ചതിനും അവസാന വാക്‌സിനേഷൻ സ്വീകരിച്ചതിനും ഇടയിലുള്ള സമയം എന്നിവയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ഉയർന്ന രക്തസമ്മർദമുള്ള വ്യക്തികൾക്ക്, മറ്റ് ഗുരുതരമായ രോഗങ്ങളില്ലെങ്കിൽ പോലും കൊവിഡ് ബാധയ്‌ക്ക് ആശുപത്രി പരിചരണം ആവശ്യമായി വരാനുള്ള സാധ്യത 2.6 മടങ്ങ് കൂടുതലാണ്.
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച 145 രോഗികളിൽ 125 പേർക്ക് (86.2%) ഉയർന്ന രക്തസമ്മർദം ഉള്ളതായി കണ്ടെത്തി.

അതുകൊണ്ട് തന്നെ പൂർണമായും വാക്‌സിൻ സ്വീകരിച്ചാൽ പോലും ഉയർന്ന രക്തസമ്മർദമുള്ള വ്യക്തികളിൽ ഗുരുതരമായ കൊവിഡ് ബാധയെ തടയാൻ കഴിയില്ലെന്ന അവബോധം എല്ലാവരിലും എത്തിക്കേണ്ടത് അനിവാര്യമാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഗുരുതരമായ കൊവിഡ് ബാധയും ഉയർന്ന രക്തസമ്മർദവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും എബിംഗർ കൂട്ടിച്ചേർത്തു.

കൂടുതൽ അനുയോജ്യമായ വാക്‌സിൻ വ്യവസ്ഥകളിലൂടെയോ പുതിയ ചികിത്സാരീതികളിലൂടെയോ സംയോജിത സമീപനത്തിലൂടെയോ കൊവിഡിന്‍റെ അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.