ETV Bharat / international

Hawaii wildfire | ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ; മരണം 53 ആയി

53 പേർ തീപിടിത്തത്തിൽ മരിച്ചു. ആയിരത്തിലധികം കെട്ടിടങ്ങളും അഗ്നിക്കിരയായി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Hawaii wildfire death toll  america Hawaii wildfire  Hawaii  Hawaii wildfire  Hawaii fire  lahaina  lahaina wildfire  maui  maui fire  കാട്ടുതീ  wildfire  fire  ഹവായ് ദ്വീപ് കാട്ടുതീ  ഹവായ്  ഹവായ് കാട്ടുതീ  അമേരിക്ക മൗയി  മൗയി  മൗയി കാട്ടുതീ  ലഹൈന കാട്ടുതീ  ഹവായ് കാട്ടുതീ മരണം  ഹവായ് കാട്ടുതീ മരണസംഖ്യ
കാട്ടുതീ
author img

By

Published : Aug 11, 2023, 9:04 AM IST

Updated : Aug 11, 2023, 1:28 PM IST

ലഹൈന : അമേരിക്കയിലെ മൗയിയിലെ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഹവായിയിലുണ്ടായ തീപിടിത്തം ഏറ്റവും വലിയ പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് ഹവായ് ദ്വീപിൽ കാട്ടുതീ പടർന്നത്.

ആയിരത്തിലധികം കെട്ടിടങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചുവെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു. ഇന്നലെ രാവിലെ മൗയി മേയർ റിച്ചാർഡ് ബിസ്സിനൊപ്പം ഗവർണർ ജോഷ് ഗ്രീൻ ദുരന്തബാധിത പ്രദേശത്ത് സന്ദർശനം നടത്തി.

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഗവർണർ ഗ്രീനുമായി ഫോണിൽ ബന്ധപ്പെടുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. രക്ഷപ്രവർത്തനത്തിന് ഫെഡറൽ ദുരന്ത സഹായം അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഫെഡറൽ സഹായത്തിനായുള്ള അഭ്യർഥനകൾ കാര്യക്ഷമമാക്കും, ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി മൗയിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ദ്വീപിൽ ലഭ്യമായ എല്ലാ കോസ്റ്റ് ഗാർഡുകളോടും വ്യോമസേന ഉദ്യോഗസ്ഥരോടും ഹവായ് നാഷണൽ ഗാർഡിനൊപ്പം പ്രവർത്തിക്കാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. 'തങ്ങളുടെ പ്രാർഥന ഹവായിയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രാർഥന മാത്രമല്ല ഞങ്ങളുടെ പക്കലുള്ള എല്ലാ സ്വത്തും അവർക്ക് ലഭ്യമാക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വത്ത് നഷ്‌ടപ്പെട്ടവർക്കും തീപിടിത്തത്തിൽ പരിക്കേറ്റവർക്കും വേണ്ടിയുള്ള ധനസമാഹരണം പരിശോധിച്ച് വരികയാണ്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ക്രൗഡ് ഫണ്ടിങ് സൈറ്റായ GoFundMe വഴി നൽകാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൗയിയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനും ആളുകളെ രക്ഷിക്കാനുമായി ഹവായിയിലെ എമർജൻസി റെസ്‌പോണ്ടർമാർ ശ്രമം തുടരുകയാണ്.

ചരിത്ര പ്രധാനവും വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രവുമായ ലഹൈനയിൽ നിന്നും മൗയിയിൽ നിന്നും കാട്ടുതീയുടെ ഭീകരത വെളിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ടവർ ദുരന്തം വെളിവാക്കുന്ന നിരവധി വീഡിയോകൾ പുറത്തുവിട്ടു.

തീപിടിത്തത്തെ തുടർന്നുള്ള നാശനഷ്‌ടങ്ങൾ വിലയിരുത്താൻ ഗവർണർ ഗ്രീൻ, യുഎസ് സെൻ ബ്രയാൻ ഷാറ്റ്സ്, ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ലഹൈനയിലെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നതും ചരിത്രപ്രസിദ്ധവും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണവുമായിരുന്ന ആൽമരവും തീപിടിത്തത്തിൽ കത്തിയെരിഞ്ഞുവെന്നാണ് റിപ്പോർട്ട്. 1873ൽ ഇന്ത്യയിൽ നിന്നെത്തിച്ച നട്ടുപിടിപ്പിച്ച അരയാലാണിത്. തീപടർന്നതിന് പിന്നാലെ നിരവധിയാളുകളെയാണ് മാറ്റിപ്പാർപ്പിച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായി.

അവശിഷ്‌ടങ്ങളും അടിത്തറകളും മാത്രമാണ് തെരുവുകളിൽ അവശേഷിക്കുന്നത്. റോഡുകൾ കത്തിനശിച്ച വഹാനങ്ങൾ കൊണ്ട് നിറഞ്ഞുകിടക്കുകയാണ്. ഒരു വിദ്യാലയത്തിൽ തകർന്നീവണ സ്റ്റീലുകൾ മാത്രമാണ് ബാക്കിയായത്. വലിയ തീജ്വാലകൾ കാണാൻ കഴിയുന്നില്ലെങ്കിലും പുക അവശേഷിക്കുന്നുണ്ടെന്ന് വിമാനത്തിലിരുന്ന മേഖല സന്ദർശിച്ച മാധ്യമപ്രവർത്തകൻ അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പടർന്നു പിടിക്കുന്ന തീ പൂർണമായി അടങ്ങിയിട്ടില്ലെന്ന് ഹവായ് എമർജൻസി മാനേജ്‌മെന്റ് വക്താവ് ആദം വെയ്‌ൻട്രാബ് പറഞ്ഞു. പ്രദേശങ്ങളിൽ തെരച്ചിലും രക്ഷപ്രവർത്തനവും ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Aug 11, 2023, 1:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.