ETV Bharat / international

അക്രമികള്‍ വാഴുന്നു: ഭക്ഷണവും താമസവും ഇല്ലാതെ നാടു വിട്ടോടി ഹെയ്തികള്‍ - Haitians struggle to find food and shelter

Haitians struggle to find food and shelter: ഹെയ്‌തി തലസ്ഥാനത്ത്‌ വ്യാഴാഴ്‌ച ഉണ്ടായ കനത്ത വെടിവയ്‌പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വീടുവിട്ടു പോകാന്‍ നിര്‍ബന്ധിതരായ രക്ഷിതാക്കള്‍ കുട്ടികളെ കൈകളില്‍ മുറുകെ പിടിച്ചും അവരുടെ അവശേഷിക്കുന്ന സാധനസാമഗ്രികള്‍ തലയിലുമേന്തി.

Haitians struggle to find food and shelter  ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി പാടുപെട്ട്‌ ഹെയ്‌തികള്‍
ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി പാടുപെട്ട്‌ ഹെയ്‌തികള്‍..
author img

By

Published : Apr 29, 2022, 10:52 AM IST

പോര്‍ട്ട്‌-ഓ-പ്രിന്‍സ്‌: ഹെയ്‌തി തലസ്ഥാനത്ത്‌ വ്യാഴാഴ്‌ച ഉണ്ടായ കനത്ത വെടിവയ്‌പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. ആയിരത്തോളം പേര്‍ വീടു വിട്ടു പോകാന്‍ നിര്‍ബന്ധിതരായി.

ആക്രമണത്തില്‍ സ്വന്തം വീടുവിട്ടു പോകാന്‍ നിര്‍ബന്ധിതരായ രക്ഷിതാക്കള്‍ കുട്ടികളെ കൈകളില്‍ മുറുകെ പിടിച്ചും അവരുടെ അവശേഷിക്കുന്ന സാധനസാമഗ്രികള്‍ തലയിലുമേന്തി. ജൂലൈ ഏഴിന്‌ പ്രസിഡന്‍റ്‌ ജൊവനല്‍ മോയിസ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ പോര്‍ട്ട്‌ ഓ പ്രിന്‍സിന്‍റെ വടക്കന്‍ മേഖലയിലെ നാല്‌ ജില്ലകള്‍ അതിക്രൂരമായ അക്രമത്തിന്‍റെ കൊടുമുടിയായി മാറിയിരിക്കുകയാണ്. രാഷ്‌ട്രീയ അധികാരത്തിന്‍റെ അസാന്നിധ്യത്തില്‍ ശക്തമായ അക്രമ സംഘങ്ങള്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്‌ വര്‍ദ്ധിച്ചു.

Haitians struggle to find food and shelter: 'ഞാന്‍ എല്ലാം ഉപേക്ഷിച്ചു.' മുന്ന്‌ കുട്ടികളുമായി പാലായനം ചെയ്യേണ്ടി വന്ന 35 കാരിയായ കെര്‍ലിന്‍ ബ്രൂട്ടസ്‌ പറഞ്ഞു. ബട്ട്‌ ബോയര്‍ ജില്ലയില്‍ 25 വര്‍ഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു കെര്‍ലിന്‍. തന്‍റെ 96 വയസുള്ള തളര്‍വാത ബാധിതനായ പിതാവിനെ വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ അവള്‍ക്ക്‌ പിതാവിനെ വീട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്യുമെന്നത്‌ തനിക്കറിയില്ലെന്ന്‌ അവള്‍ പറയുന്നു. തന്‍റെ കുടുംബത്തിന് അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കെര്‍ലിന്‍ തന്‍റെ പിതാവിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഒരു കടയുടെ മുന്‍വശത്തെ പടിയില്‍ താല്‍ക്കാലികമായി അവര്‍ ഒതുങ്ങിക്കൂടിയെങ്കിലും സ്ഥിരമായ ഒരു അഭയമാണ്‌ കെര്‍ലിന്‍ തേടുന്നത്‌.

'ഈ രാജ്യത്തിന് അധികാരികളില്ലെന്ന് തോന്നും. ഞങ്ങളെ കാണാൻ ഇവിടെ ആരും വന്നില്ല. ഞങ്ങൾ എത്രനാൾ ഇവിടെ ഉണ്ടായിരിക്കുമെന്നോ എത്രകാലം ജീവിച്ചിരിക്കുമെന്നോ ഞങ്ങൾക്ക് അറിയില്ല.'-ആക്രമണത്തിനെതിരെ ഹെയ്‌തികളെ പ്രതിനിധീകരിച്ച്‌ കെര്‍ലിന്‍ പറഞ്ഞു.

ആയുധങ്ങളുമായി നൂറോളം പൊലിസ്‌ ഉദ്യോഗസ്ഥര്‍ ആളുകളുടെ സാധനസാമഗ്രികള്‍ പരിശോധിക്കുമ്പോഴും സമീപ പ്രദേശത്ത്‌ വെടിവെപ്പിന്‍റെ ശബ്‌ദം മുഴങ്ങി. ജീവനക്കാരുടെ അപര്യാപ്‌തതയും വേണ്ടത്ര ഫണ്ടില്ലാത്ത പൊലിസ്‌ ഡിപ്പാർട്ട്‌മെന്‍റിനെ ഉയർത്താൻ അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്ന് സഹായം ലഭിക്കുമ്പോഴും പ്രധാനമന്ത്രി ഏരിയൽ ഹെൻറിയുടെ ഭരണകൂടം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പാടുപെടുകയാണ്.

രാഷ്‌ട്രീയ നേതാക്കൾ അശ്രദ്ധരും കഴിവുകെട്ടവരും അവരുടെ പ്രദേശത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവരാണെന്നും പ്രാദേശിക മനുഷ്യാവകാശ ഗ്രൂപ്പായ ഡിഫൻഡേഴ്‌സ് പ്ലസ് ആരോപിച്ചു. ജനങ്ങള്‍ക്ക്‌ ജീവിക്കാനും അവരുടെ സുരക്ഷിതത്വത്തിനുമുള്ള അവകാശം ഉറപ്പു നൽകുന്നതിന് അധികാരികൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഡിഫന്‍ഡേഴ്‌സ്‌ പ്ലസ്‌ ആവശ്യപ്പെട്ടു. ഇതിനോട്‌ ഇനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം 17 യുഎസ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയ 400 മാവോസോ സംഘവും ചെൻ മെച്ചാൻ എന്നറിയപ്പെടുന്ന സംഘവും തമ്മിലുള്ള പോരാട്ടം ഞായറാഴ്‌ച ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തട്ടിക്കൊണ്ടു പോകലിനും മറ്റ്‌ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട 400 മാവോസോ സംഘം കൂടതല്‍ ശക്തരാണ്.

പ്രദേശത്ത്‌ അക്രമം കൂടുതൽ വഷളാകുമെന്നും ആളുകൾ പലായനം ചെയ്യുന്നത് തുടരുമെന്നും സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി എന്നെ നിലത്ത് കിടത്തി ഏതാണ്ട്‌ എന്‍റെ ജീവൻ അവര്‍ നഷ്‌ടപ്പെടുത്തിയെന്ന്‌ മൂന്ന്‌ വയസ്സുള്ള മകളുള്ള 25 കാരിയായ മെലിസ വിറ്റൽ പറഞ്ഞു. ഭാഗ്യവശാൽ തന്‍റെ കാമുകൻ അവിടെ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ അവനെ കൊല്ലുമായിരുന്നെന്നും മെലിസ പറഞ്ഞു. കാരണം വീടുകളിൽ നിന്നും കണ്ടെത്തുന്ന പുരുഷന്‍മാരെ അവര്‍ കൊന്നു തള്ളി. തന്നോടും മകളോടും ബട്ട്‌ ബോയറിലെ തന്‍റെ വീട്‌ വിട്ടുപോകാന്‍ സംഘാംഗങ്ങള്‍ ആജ്ഞാപിച്ചതായും മെലിസ പറഞ്ഞു.

ഇപ്പോള്‍ എവിടേയ്‌ക്ക്‌ പോകണമെന്ന് എനിക്കറിയില്ല. അധികമൊന്നും കഴിക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‌ ഇപ്പോഴും അവള്‍ മകളെ മുലയൂട്ടുന്നുണ്ട്‌. അതുകൊണ്ട്‌ അവള്‍ക്ക്‌ ബലഹീനത അനുഭവപ്പെടുന്നുണ്ടെന്ന്‌ വിറ്റല്‍ പറഞ്ഞു. ഞായറാഴ്‌ച മുതല്‍ അതേ വസ്‌ത്രത്തിലാണെന്നും വിറ്റല്‍ പറഞ്ഞു.

പോർട്ട് ഓ പ്രിൻസിന്‍റെ തെക്കന്‍ മേഖലയിലുള്ള മാർട്ടിസൻ കമ്മ്യൂണിറ്റിയിൽ കഴിഞ്ഞ വർഷം നടന്ന കൂട്ട അക്രമത്തിന്‍റെ കുത്തൊഴുക്ക് ആയിരക്കണക്കിന് ഹെയ്‌തികളെ ബാധിച്ചു. അവര്‍ ഇപ്പോഴും തിരക്കേറിയതും വൃത്തിഹീനവുമായ സർക്കാർ അഭയങ്ങളില്‍ താമസിക്കുന്നു. പുതുതായി കുടിയിറക്കപ്പെട്ട കുടുംബങ്ങൾ എവിടേക്ക് പോകുമെന്ന് വ്യക്തമല്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അരി, പരിപ്പുവട, ബീൻസ് എന്നിവയുടെ വിഭവങ്ങൾ, കക്കൂസ് കിറ്റുകൾ എന്നിവ നൽകിയതായി ഹെയ്‌തിയുടെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കോർഡിനേറ്റർ ഇമ്മാനുവൽ പിയർസെന്‍റ്‌ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാകില്ലെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബട്ട് ബോയർ, ക്രോയിക്‌സ്-ഡെസ്-മിഷൻസ്, മാരേകേജ്, മാപൗ അയൽപക്കങ്ങളിലെ പോരാട്ടം ഹെയ്‌തിയുടെ വടക്കൻ മേഖലയിലേക്കുള്ള പ്രധാന റോഡുകളെ തടസ്സപ്പെടുത്തുമെന്ന്‌ അധികൃതർ പറയുന്നു. ഹെയ്‌തിയുടെ തെക്ക്‌ ഭാഗത്തുള്ള പ്രധാന പാത ഇതിനോടകം തന്നെ യുദ്ധം ചെയ്യുന്ന സംഘങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ വർഷമുണ്ടായ മാരകമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടിലാക്കി.

Also Read: യുക്രൈനില്‍ മാധ്യമ സ്ഥാപനത്തിന് സമീപം സ്ഫോടനം: സംപ്രേഷണം നിര്‍ത്തി ടിവി ചാനല്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.