തായ്‌പേയ്: തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്‌ടം. മലയിടുക്കിൽ കുടുങ്ങിയ 400ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ എത്തിച്ചു. ഭൂചലനത്തിൽ ഗുരുതര ആൾനാശമില്ലെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.എന്നാല്‍, നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും ദുരന്തനിവാരണ സംഘം അറിയിച്ചു.
ഇന്ന്(19.09.2022) രാവിലെ വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അനുഭവപ്പെട്ട ഭൂചലനത്തിൽ ഒരാള്‍ മരിച്ചതായും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിൽ യൂലി ടൗണിൽ മൂന്ന് നില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി.
-
Another video of a bridge in #Hualien twisted up and dumped on one side.
— Chaudhary Parvez (@ChaudharyParvez) September 18, 2022 " class="align-text-top noRightClick twitterSection" data="
7.2-magnitude #earthquake strikes off east cost of #Taiwan: USGSpic.twitter.com/HJHFEn3VBi
">Another video of a bridge in #Hualien twisted up and dumped on one side.
— Chaudhary Parvez (@ChaudharyParvez) September 18, 2022
7.2-magnitude #earthquake strikes off east cost of #Taiwan: USGSpic.twitter.com/HJHFEn3VBiAnother video of a bridge in #Hualien twisted up and dumped on one side.
— Chaudhary Parvez (@ChaudharyParvez) September 18, 2022
7.2-magnitude #earthquake strikes off east cost of #Taiwan: USGSpic.twitter.com/HJHFEn3VBi
തകർന്ന പാലത്തിൽ നിന്ന് വീണ വാഹനങ്ങളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അഗ്നിശമന സേന വിഭാഗം അറിയിച്ചു. യൂലിക്കും ചിഷാങ്ങിനും ഇടയിലുള്ള ഫുലി ടൗണിലെ ഡോംഗ്‌ളി റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം ഭാഗികമായി തകരുകയും സ്‌റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികൾ വേർപെടുകയും ചെയ്‌തു.
-
Big earthquake in #Taiwan. The damage seems to be serious. Massive #landslides reported in eastern Taiwan due to #Earthquake.#台湾地震 #台湾 pic.twitter.com/4U02a63oFd
— Chaudhary Parvez (@ChaudharyParvez) September 18, 2022 " class="align-text-top noRightClick twitterSection" data="
">Big earthquake in #Taiwan. The damage seems to be serious. Massive #landslides reported in eastern Taiwan due to #Earthquake.#台湾地震 #台湾 pic.twitter.com/4U02a63oFd
— Chaudhary Parvez (@ChaudharyParvez) September 18, 2022Big earthquake in #Taiwan. The damage seems to be serious. Massive #landslides reported in eastern Taiwan due to #Earthquake.#台湾地震 #台湾 pic.twitter.com/4U02a63oFd
— Chaudhary Parvez (@ChaudharyParvez) September 18, 2022
ഭൂചലനത്തിൽ തകർന്ന റെയിൽവെ സ്‌റ്റേഷൻ തായ്‌വാൻ ഗതാഗത മന്ത്രി ഹുവാലിയൻ സന്ദർശിച്ചു. വേർപ്പെട്ടുപോയ റെയിൽവെ പാളങ്ങൾ പുനർനിർമിക്കാൻ ഒരു മാസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തായ്‌വാന്‍റെ തെക്ക് കിഴക്കൻ തീരത്താണ് ഞായറാഴ്‌ച(18.09.2022) റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
7 കിലോമീറ്റർ (4 മൈൽ) ആഴത്തിൽ ചിഷാങ് പട്ടണത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് തായ്‌വാനിലെ കേന്ദ്ര കാലാവസ്ഥ ബ്യൂറോ അറിയിച്ചു. തായ്‌വാന്‍റെ തലസ്ഥാനമായ തായ്‌പേയുടെ വടക്കേ അറ്റത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്‌ച(17.09.2022) വൈകുന്നേരം പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
-
#Taiwan #Earthquake today 6.1 magnitude pic.twitter.com/bc5MIYlMsp
— PANKAJ KUMAR (@Headlineznow) September 18, 2022 " class="align-text-top noRightClick twitterSection" data="
">#Taiwan #Earthquake today 6.1 magnitude pic.twitter.com/bc5MIYlMsp
— PANKAJ KUMAR (@Headlineznow) September 18, 2022#Taiwan #Earthquake today 6.1 magnitude pic.twitter.com/bc5MIYlMsp
— PANKAJ KUMAR (@Headlineznow) September 18, 2022
തായ്‌വാനിനടുത്തുള്ള നിരവധി തെക്കൻ ജാപ്പനീസ് ദ്വീപുകൾക്ക് ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയുണ്ടായി.