അങ്കാറ: തുർക്കിയേയും സിറിയയേയും തകർത്തെറിഞ്ഞ ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോൾ മരണം ഇരുപതിനായിരം കടന്നു. 21,051 പേർ ദുരന്തത്തിൽ മരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. സിറിയയിലും തുർക്കിയിലും പരിക്കേറ്റവരുടെ എണ്ണം 75592 ആയി ഉയർന്നു.
തുർക്കിയിലെ മരണസംഖ്യ 17,500ന് മുകളിലാണ്. ഭൂകമ്പത്തിൽ 70,347ഓളം പേർക്ക് പരിക്കേറ്റതായി തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്‌ലുവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. സിറിയയിലെ ആകെ മരണസംഖ്യയും 3,400ഓളമാണ്. സിറിയയിൽ പരിക്കേറ്റവരുടെ എണ്ണം 5,245 ആയി.
സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള 2,295ഓളം പേർക്കും വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 2,950ഓളം പേർക്കും പരിക്കേറ്റു. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ രക്ഷാപ്രവർത്തനവും സഹായവും വേഗത്തിലാക്കാൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നടുക്കം മാറാതെ തുർക്കിയും സിറിയയും: ഫെബ്രുവരി ആറിനാണ് തുർക്കിയുടെ തെക്കു കിഴക്കൻ ഭാഗത്തും സിറിയയിലും ദമാസ്‌കസിലും മണിക്കൂറുകൾ ഇടവിട്ട് ഭൂകമ്പം ഉണ്ടായത്. റെക്‌ടർ സ്‌കെയിലിൽ 7.8, 7.5, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്. ആദ്യ ഭൂകമ്പം പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഉണ്ടായത്. പുലർച്ചെ ആളുകൾ ഉറങ്ങുന്ന സമയത്ത് ഭൂകമ്പം ഉണ്ടായതിനാലാണ് ദുരന്തം ഇത്രയും അധികം ഭീകരത നിറച്ചത്. പിന്നീട് ഉച്ചയോടെ 7.5 തീവ്രതയിൽ വീണ്ടും ഭൂകമ്പം ഉണ്ടായി.
അദാന, അടിയമാൻ, ദിയാർബാകിർ, ഗാസിയാൻടെപ്, ഹതായ്, കിലിസ്, മലത്യ, ഉസ്മാനിയെ, സാൻലിയൂർഫ തുടങ്ങി 10 പ്രവിശ്യകളിലായി 13 ദശലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. തുർക്കിയുടെ അയൽരാജ്യങ്ങളായ സിറിയയും ലെബനനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
കൈപിടിച്ച് ലോകം: ഭൂകമ്പത്തെ തുടർന്ന് 75 രാജ്യങ്ങളും 16 അന്താരാഷ്‌ട്ര സംഘടനകളും തുർക്കിക്ക് സഹായം വാഗ്‌ദാനം ചെയ്‌തതായി തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു അറിയിച്ചു. 56 രാജ്യങ്ങളിൽ നിന്നുള്ള 6,479 രക്ഷാപ്രവർത്തകർ രംഗത്തുണ്ട്. 19 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെത്തുമെന്നും കാവുസോഗ്ലുവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഇതുവരെ 20,000-ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും 70,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുരന്തത്തിന് ശേഷം ആഗോള സഹായം തുർക്കിയിലേക്ക് ഒഴുകുകയാണ്. ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിൽ തുടരുന്ന പ്രതിസന്ധിയിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും തുർക്കിക്ക് സഹായം നൽകുന്നുണ്ട്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ സൈന്യം ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിക്കുകയും ഒറു ഫീൽഡ് ഹോസ്‌പിറ്റൽ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഒരു തുർക്കി വനിതയെ ആലിംഗനം ചെയ്യുന്ന ഒരു വനിതാ ഇന്ത്യൻ ആർമി ഓഫിസറുടെ ചിത്രം ഇന്ത്യയുടെ അഡീഷണൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജിപിഐ) പങ്കുവച്ചിരുന്നു.
-
#OperationDost
— ADG PI - INDIAN ARMY (@adgpi) February 9, 2023 " class="align-text-top noRightClick twitterSection" data="
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
">#OperationDost
— ADG PI - INDIAN ARMY (@adgpi) February 9, 2023
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap#OperationDost
— ADG PI - INDIAN ARMY (@adgpi) February 9, 2023
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
ഭൂകമ്പം ബാക്കിയാക്കിയ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും നിരവധി കുരുന്നുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കെട്ടിടങ്ങൾക്കിടയിൽ മണിക്കൂറുകൾ കുടുങ്ങിക്കിടന്ന കുഞ്ഞുങ്ങൾ ഒടുവിൽ രക്ഷാപ്രവർത്തകരുടെ കൈ പിടിക്കുന്നത് ലോകം നിറകണ്ണുകളോടെയാണ് നോക്കിക്കണ്ടത്. പ്രതീക്ഷ കൈവിടാതെ ജീവനോട് പൊരുതി രക്ഷാപ്രവർത്തകർ എത്തിപ്പെടാനായി കാത്തിരിക്കുന്നവർ ഇനിയുമുണ്ട് തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ.