ETV Bharat / international

'പ്രണയം ഇപ്പോൾ നിയമമാണ്'; സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി ക്യൂബ

author img

By

Published : Sep 27, 2022, 12:46 PM IST

Updated : Sep 27, 2022, 12:51 PM IST

മതപ്രസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എതിർപ്പുകൾ ഉണ്ടായെങ്കിലും ഹിതപരിശോധനയ്ക്ക് ഒടുവിൽ ക്യൂബൻ സർക്കാർ സ്വവർഗ വിവാഹം നിയമവിധേയമാക്കുകയായിരുന്നു.

referendum in cuba for same sex marriage  Cuba approves same sex marriage  same sex couple cuba  cuban president  സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി ക്യൂബ  ക്യൂബ സ്വവർഗ വിവാഹം  സ്വവർഗ വിവാഹം നിയമവിധേയം  ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ  ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാർ  ഹിതപരിശോധന  സ്വവർഗ വിവാഹം
സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി ക്യൂബ

ഹവാന: സ്വവർഗ വിവാഹം നിയമവിധേയമാക്കി ക്യൂബ. കുടുംബനിയമങ്ങൾ ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ടുള്ള ഹിതപരിശോധനയ്ക്ക് ഒടുവിലാണ് ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാർ സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. കൂടാതെ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും കുട്ടികൾക്കും മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കുമുള്ള അവകാശങ്ങളെ പുനർനിർവചിക്കുന്നതിനും ക്യൂബ അംഗീകാരം നൽകി.

400ലധികം വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കുടുംബനിയമമാണ് ഹിതപരിശോധന നടത്തിയത്. 66.9 ശതമാനം പേർ അനുകൂലിച്ചപ്പോൾ 33.1 ശതമാനം പേർ ശക്തമായി പ്രതികൂലിച്ചു.

ഹിതപരിശോധനയ്ക്ക് മുൻപ് സ്വവർഗ വിവാഹത്തെ അനുകൂലിച്ച് മാധ്യമങ്ങളിലുൾപ്പെടെ സർക്കാർ വിപുലമായ പ്രചരണവും ബോധവത്കരണങ്ങളും നടത്തിയിരുന്നു. എങ്കിലും ക്യൂബയിൽ വളർന്നുവരുന്ന ഇവാഞ്ചലിക്കൽ പ്രസ്ഥാനത്തിൽ നിന്നുൾപ്പെടെ കടുത്ത എതിർപ്പാണ് ബില്ലിൽ ഉണ്ടായത്. വാടക ഗർഭധാരണത്തിനുള്ള അനുമതി, ചെറുമക്കളിൽ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കുമുള്ള അവകാശങ്ങളുടെ വിപുലീകരണം, വയോധികരുടെ സംരക്ഷണം, ലിംഗപരമായ അതിക്രമങ്ങൾക്കെതിരായ നടപടികൾ എന്നിവ പുതിയ നിയമം അനുവദിക്കുന്നു.

നിയമത്തെ അനുകൂലിച്ച ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡാസ്-കാനൽ ഞായറാഴ്‌ച വോട്ട് രേഖപ്പെടുത്തി. തിങ്കളാഴ്‌ച നടപടിക്ക് അംഗീകാരം നൽകിയത് പ്രഖ്യാപിച്ച മിഗ്വൽ 'പ്രണയം ഇപ്പോൾ നിയമമാണ്' എന്ന് ട്വിറ്ററിൽ കുറിച്ചു. ഈ നിയമത്തിനായി വർഷങ്ങളായി കാത്തിരുന്ന ക്യൂബക്കാരുടെ തലമുറകളോടുള്ള കടം വീട്ടുകയാണ് പുതിയ നിയമത്തിലൂടെ. ഇന്നുമുതൽ നമ്മൾ ഒരു മികച്ച രാഷ്‌ട്രമായിരിക്കുമെന്നും മിഗ്വൽ പറഞ്ഞു.

പരിഷ്‌കാരങ്ങളെ സംബന്ധിച്ച് വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ക്യൂബൻ പാർലമെന്‍റ് നാഷണൽ അസംബ്ലി ബില്ലിന് അംഗീകാരം നൽകിയത്. മുൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയുടെ മകളും ഫിഡൽ കാസ്ട്രോയുടെ അനന്തരവളുമായ മരിയേല കാസ്ട്രോ ആയിരുന്നു സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് പ്രധാനമായും പിന്തുണച്ചത്. നാഷണൽ സെന്‍റർ ഫോർ സെക്‌സ് എജ്യുക്കേഷന്‍റെ ഡയറക്‌ടറാണ് മരിയേല കാസ്‌ട്രോ.

എന്നാൽ നിയമം അണുകുടുംബങ്ങളെ ദുർബലപ്പെടുത്തുമെന്ന് വാദിച്ച് നിരവധി യാഥാസ്ഥിതിക മതനേതാക്കൾ ശക്തമായ എതിർപ്പും ആശങ്കയും രേഖപ്പെടുത്തി. 1959ൽ ഫിദൽ കാസ്ട്രോ നയിച്ച വിപ്ലവത്തിന് ശേഷം ദശാബ്‌ദങ്ങളോളം ക്യൂബ തീവ്ര നിരീശ്വരവാദ രാഷ്‌ട്രമായിരുന്നു. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായാണ് ക്യൂബൻ മണ്ണിൽ മതങ്ങളോടുള്ള ആഭിമുഖ്യം വീണ്ടും വേരോടാൻ തുടങ്ങിയത്.

ഇതോടെ ഒരു കാലത്ത് ആഭിമുഖ്യം പുലർത്തിയിരുന്ന റോമൻ കത്തോലിക്ക സഭയും ആഫ്രോ-ക്യൂബൻ മതങ്ങളും മുസ്ലിം മതങ്ങളും വീണ്ടും ക്യൂബയിൽ വളരാൻ തുടങ്ങി. സ്വവർഗ വിവാഹം അനുവദിക്കുന്ന തരത്തിൽ ഭരണഘടന പൊളിച്ചെഴുതുന്നതിനുള്ള ഹിതപരിശോധനയ്‌ക്കെതിരെ 2018ലും 2019ലും പള്ളികൾ രംഗത്തുവന്നിരുന്നു. എതിർപ്പ് ശക്തമായതോടെ അന്നത്തെ സർക്കാർ പിന്മാറുകയായിരുന്നു.

Last Updated : Sep 27, 2022, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.