ബൊഗോട്ട (കൊളംബിയ) : വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ (Amazon jungle) അകപ്പെട്ട നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. കാട്ടിൽ അകപ്പെട്ട് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്. മെയ് 1ന് പുലർച്ചെ ആറ് യാത്രക്കാരും ഒരു പൈലറ്റുമായി പറന്നുയർന്ന സെസ്‌ന സിംഗിൾ എഞ്ചിൻ പ്രൊപ്പല്ലർ വിമാനമാണ് Cessna single-engine propeller plane ആമസോൺ കാട്ടിൽ തകർന്നുവീണത്.
എഞ്ചിൻ തകരാറിലായതാണ് അപകട കാരണം. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കാട്ടിൽ നിന്നും കണ്ടെത്തി. 13ഉം ഒൻപതും നാലും വയസുള്ള കുട്ടികളും 11 മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കാട്ടിൽ കാണാതായത്. ആമസോൺ ഗ്രാമമായ അരരാകുവാരയിൽ നിന്ന് ആമസോൺ മഴക്കാടുകളുടെ അരികിലുള്ള ചെറിയ നഗരമായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് San Jose del Guaviare അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു നാല് കുട്ടികളും.
-
¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm
— Gustavo Petro (@petrogustavo) June 9, 2023 " class="align-text-top noRightClick twitterSection" data="
">¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm
— Gustavo Petro (@petrogustavo) June 9, 2023¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm
— Gustavo Petro (@petrogustavo) June 9, 2023
കുട്ടികളെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ Colombian President Gustavo Petro സ്ഥിരീകരിച്ചു. കുട്ടികൾക്ക് വൈദ്യ സഹായം നൽകി. അതിജീവനത്തിന്‍റെ ഉദാഹരണമാണ് ഈ കുട്ടികൾ എന്ന് പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ പറഞ്ഞു. ഇത്രയും ദിവസം കുട്ടികൾ എങ്ങനെ അതിജീവിച്ചു എന്നതിന്‍റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം വിമാനം കണ്ടെത്തി : അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം മെയ് 16 ന് തെരച്ചിൽ സംഘം മഴക്കാടുകളുടെ ഉൾഭാഗത്ത് നിന്നും തകർന്ന വിമാനം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങളും തെരച്ചിൽ സംഘം കണ്ടെടുത്തു. എന്നാൽ രക്ഷപ്പെട്ട കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
150 സൈനികരെയാണ് തെരച്ചിലിനായി പ്രദേശത്ത് നിയോഗിച്ചത്. തദ്ദേശീയ ഗോത്രങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് സന്നദ്ധപ്രവർത്തകരും തെരച്ചിലിൽ പങ്കാളികളായി. ഡോഗ് സ്‌ക്വാഡിനെയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ.
ഭക്ഷണപ്പെട്ടികൾ, മുത്തശ്ശിയുടെ ശബ്‌ദ സന്ദേശം.. സൈന്യത്തിന്‍റെ സമാനതകളില്ലാത്ത തെരച്ചിൽ : കനത്ത മൂടൽമഞ്ഞും തിങ്ങിനിൽക്കുന്ന സസ്യജാലങ്ങളും തെരച്ചിൽ സംഘത്തിന് ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഹെലികോപ്റ്ററുകളിൽ നിന്ന് തെരച്ചിൽ സംഘം ഭക്ഷണ പെട്ടികൾ പലയിടത്തായി കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇത് കുട്ടികൾക്ക് ജീവൻ നിലനിർത്താൻ സഹായകമാകുമെന്ന് പ്രതീക്ഷിച്ചു.
കാടിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങളില്‍ നിന്ന് രാത്രിയിൽ നിലത്ത് തെരച്ചിൽ നടത്തുന്ന സംഘങ്ങളെ സഹായിക്കാൻ വെളിച്ചം തെളിയിച്ചു. രക്ഷാപ്രവർത്തകർ മെഗാഫോണുകളും ഉപയോഗിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്‌ദ സന്ദേശം റെക്കോർഡ് ചെയ്‌ത മൈക്രോഫോണുകളായിരുന്നു ഇവ. ഇത് കാട്ടിൽ വളരെ ഉറക്കെ കേൾപ്പിച്ചുകൊണ്ട് കുട്ടികളോട് ഒരിടത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടികളെ കണ്ടെത്തിയെന്ന തരത്തിലും മറ്റും നിരവധി വ്യാജ വാർത്തകൾ പരന്നു. മെയ് 18 ന് പ്രസിഡന്‍റ് പെട്രോ കുട്ടികളെ കണ്ടെത്തിയതായി ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ, ഒരു സർക്കാർ ഏജൻസി തനിക്ക് തെറ്റായ വിവരം നൽകിയതാണെന്ന് ആരോപിച്ച് അദ്ദേഹം ട്വീറ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്‌തു.
തെരച്ചിലിനൊടുവിൽ വെള്ളിയാഴ്‌ച സൈന്യത്തോടൊപ്പം തെരച്ചിലിൽ പങ്കെടുത്ത നായകളിലൊന്ന് കുട്ടികളെ കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്‌ച കുട്ടികളെ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ ഇന്ന് കുട്ടികളുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. 'കാട് അവരെ രക്ഷിച്ചു. അവർ കാടിന്‍റെ മക്കളാണ്. ഇപ്പോൾ അവർ കൊളംബിയയുടെയും മക്കളാണ്' -പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.
ഹുയിറ്റോട്ടോ (Huitoto) തദ്ദേശീയ വിഭാഗത്തിൽപ്പെട്ടവരാണ് നാല് കുട്ടികളും. കൂട്ടത്തിലെ ഏറ്റവും മുതിർന്ന കുട്ടിക്ക് മഴക്കാടുകളിൽ എങ്ങനെ അതിജീവിക്കാമെന്നതിനെക്കുറിച്ച് ചെറിയ അറിവുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഒരു കൂട്ടം സൈനികരും സന്നദ്ധപ്രവർത്തകരും കുട്ടികൾക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.
കുട്ടികളെ ഹെലികോപ്റ്ററിൽ കയറ്റാൻ സൈനികർ ഒരു ലൈൻ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോയും പിന്നീട് വ്യോമസേന ട്വിറ്ററിൽ പങ്കിട്ടു. കുട്ടികളുമായുള്ള വിമാനം സാൻ ജോസ് ഡെൽ ഗുവിയാരെ നഗരത്തിലേക്കാണ് പോകുന്നതെന്നും ട്വീറ്റിൽ പറയുന്നു.