ETV Bharat / international

Loka Kerala Sabha | 'പുരോഗമന ആശയങ്ങളുടെ പ്രകാശഗോപുരമാണ് കേരളം'; യുഎസിലെ പ്രവാസി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ - പ്രവാസി സമ്മേളനം യുഎസ്

യുഎസിലെ പ്രവാസി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി.

loka kerala sabha  CM pinarayi vijayan  CM Pinarayi Vijayan at diaspora meet in US  US loka kerala sabha  CM Pinarayi Vijayan  Pinarayi Vijayan  യുഎസിലെ പ്രവാസി സമ്മേളനത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  ലോക കേരള സഭ  ലോക കേരള സഭയിൽ മുഖ്യമന്ത്രി  പ്രവാസി സമ്മേളനം യുഎസ്  പ്രവാസി സമ്മേളനം യുഎസ് മുഖ്യമന്ത്രി
മുഖ്യമന്ത്രി
author img

By

Published : Jun 12, 2023, 10:25 AM IST

Updated : Jun 12, 2023, 1:44 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

ന്യൂയോർക്ക് : ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസിൽ കേരളത്തിലെ വികസന മുന്നേറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ടൈംസ് സ്ക്വയറിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ എല്ലാ മേഖലകളിലും വമ്പിച്ച മുന്നേറ്റമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ശബ്‌ദവും പ്രാധാന്യമർഹിക്കുന്നിടത്ത് ഐക്യത്തിന്‍റെ ആത്മാവ് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുമെന്നും പുരോഗമന ആശയങ്ങളുടെ പ്രകാശഗോപുരമായി കേരളം തിളങ്ങുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കേരളത്തിന്‍റെ പുരോഗമന മൂല്യങ്ങളും സാമൂഹിക ഐക്യവും തുല്യമായ വളർച്ചയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപങ്ങളും ആരോഗ്യ സംവിധാനവും മറ്റ് മേഖലകളിൽ കൈവരിച്ച സാമ്പത്തിക വളർച്ചയും വികസനവും അദ്ദേഹം വിശദീകരിച്ചു.

കേരളം സമഗ്ര വികസനത്തിന്‍റെ മാതൃകയാണെന്നും ജനകേന്ദ്രീകൃത പുരോഗതിയുടെ ഉദാഹരണമായി ഉയർന്നുവരികയും ചെയ്‌തിട്ടുണ്ട്. തങ്ങളുടെ നയങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ വളർത്തുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തുന്നതിന് കാരണമായ ഒരു കർമപദ്ധതിക്ക് കേരളം രൂപം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗ് ഉൾപ്പെടെയുള്ള നിരവധി ഏജൻസികൾ രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്‌കൂളുകളും ആശുപത്രികളും കേരളത്തിലേതാണെന്ന് തെരഞ്ഞെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലേത് ഏറ്റവും മികച്ച ക്രമസമാധാന സാഹചര്യമാണ്. സാമുദായിക സൗഹാർദവും സമാധാനപരമായ സഹവർത്തിത്വവും എല്ലായ്‌പ്പോഴും ഉറപ്പാക്കപ്പെടുന്നതിനാലാണ് ഇതെല്ലാം സാധ്യമായത്. അതുകൊണ്ടാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളോട് 'നമ്മുടെ നാട് കൂടുതൽ സമൃദ്ധമാക്കാൻ വരും കാലങ്ങളിലും തങ്ങളുമായി സഹകരിക്കുന്നത് തുടരണം' എന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. മേയ് മാസത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-ഭരണ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കേരള മോഡലിന്‍റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും ഇതൊരു ചരിത്ര നാഴികക്കല്ലാണ്. ഇ-ഗവേണൻസിലൂടെ സുതാര്യത, കാര്യക്ഷമത എന്നിവയെ വിജയിപ്പിക്കുകയാണ് തങ്ങൾ. ഓൺലൈനിൽ ലഭ്യമായ വൈവിധ്യമാർന്ന പൊതു സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത ആക്‌സസ് ഉറപ്പാക്കാൻ തങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ന്യൂയോർക്കിൽ നടന്ന പ്രവാസി മലയാളികളുടെ സമ്മേളനമായ ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് ശനിയാഴ്‌ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്‍റെ മേധാവികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോക കേരള സഭ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ച് തന്നെയായിരുന്നു കൂടിക്കാഴ്‌ച.

ചെന്നൈയിലുള്ള ഫൈസറിന്‍റെ ഗവേഷണ കേന്ദ്രത്തിന്‍റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്‌തു. ബയോ ഇൻഫോമാറ്റിക്‌സ്, ബയോടെക്നോളജി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളിലെ കേരളത്തിന്‍റെ ഗവേഷണ സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനെപ്പറ്റിയും സംഘം ചര്‍ച്ച ചെയ്‌തു. സെപ്‌റ്റംബറില്‍ ഫൈസറിന്‍റെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദര്‍ശിക്കും.

More read : Loka Kerala Sabha | കേരളത്തില്‍ ശാഖ തുടങ്ങാന്‍ സാധ്യത; ഫൈസര്‍ മേധാവികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated : Jun 12, 2023, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.