പ്രശസ്‌ത സംവിധായകന്‍ ക്രിസ്‌റ്റഫർ നോളന്‍റെ Christopher Nolan 'ഓപ്പൺഹൈമര്‍' Oppenheimer എന്ന ഹോളിവുഡ് സിനിമയെ വരവേൽക്കാൻ ഒരുങ്ങി ഇന്ത്യ. സിലിയൻ മർഫിയെ നായകനാക്കി ക്രിസ്‌റ്റഫർ നോളന്‍ ഒരുക്കുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
അഡ്വാന്‍സ് ബുക്കിങ്ങില്‍ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ ഒന്നിന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന പ്രതീക്ഷിച്ചതിലും അപ്പുറമാണ്. പുലർച്ചെ 3 മണിക്കാണ് ആദ്യ ഷോകൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മുംബൈയിലെ നിരവധി ജനപ്രിയ സിനിമ ശൃംഖലകളില്‍ പതിവ് ഷോകള്‍ക്ക് പുറമെ പുലർച്ചെ 3.30നും 3.45നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സ്ലോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
നോണ്‍ - ഫ്രാഞ്ചൈസി സിനിമകൾക്ക് ഇതാദ്യമായാണ് മുംബൈയിലെ രണ്ട് ദേശീയ ശൃംഖലകൾ രാവിലെ മൂന്ന് മണിക്കുള്ള ഷോകൾക്കായി ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ദേശീയ ശൃംഖലയായ ഐമാക്‌സ്, പിവിആര്‍, ഐനോക്‌സ് എന്നിവിടങ്ങളില്‍ 'ഓപ്പൺഹൈമറി'ന് വലിയ ഡിമാന്‍ഡ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക ഷോകളും ഏതാണ്ട് വിറ്റു തീർന്നതിനാൽ, പ്രേക്ഷകരെ ഉൾക്കൊള്ളിക്കുന്നതിനായി രാവിലെ മൂന്ന് മണിക്ക് സ്‌ക്രീനിങ് നടത്താന്‍ എക്‌സിബിറ്റേഴ്‌സ് നിർബന്ധിതരാവുകയായിരുന്നു.
-
Watch the new trailer for #Oppenheimer - only in theaters 7 21 23. pic.twitter.com/ZSrXov8Y3l
— Oppenheimer (@OppenheimerFilm) May 8, 2023 " class="align-text-top noRightClick twitterSection" data="
">Watch the new trailer for #Oppenheimer - only in theaters 7 21 23. pic.twitter.com/ZSrXov8Y3l
— Oppenheimer (@OppenheimerFilm) May 8, 2023Watch the new trailer for #Oppenheimer - only in theaters 7 21 23. pic.twitter.com/ZSrXov8Y3l
— Oppenheimer (@OppenheimerFilm) May 8, 2023
പ്രേക്ഷകരെ ഉൾക്കൊള്ളിക്കുന്നതിനായി മറ്റുള്ള തിയേറ്ററുകളും ഉടൻ തന്നെ ഇത് പിന്തുടരും. സിനിമാറ്റിക് യൂണിവേഴ്‌സിന്‍റേയോ ഒരു ഫ്രാഞ്ചൈസിയുടെയോ ഭാഗമല്ലാതിരുന്നിട്ടും 'ഓപ്പൺഹൈമറി'ന് വലിയ ഡിമാന്‍ഡാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മുതിർന്നവർക്കായി റേറ്റ് ചെയ്‌തിരിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർക്കിടയിൽ ക്രിസ്‌റ്റഫർ നോളന്‍റെ ജനപ്രീതിയാണ് സിനിമയുടെ ആകർഷണത്തിന് പ്രധാന കാരണം. സിജിഐ CGI ഇല്ലാതെ ചിത്രീകരിച്ചതായി റിപ്പോർട്ട് ചെയ്‌ത ചിത്രം കൂടിയാണ്. സിനിമയിലെ അതിശയിപ്പിക്കുന്ന അറ്റോമിക് സ്‌ഫോടന രംഗങ്ങള്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും 'ഓപ്പര്‍ഹൈമറി'ന്‍റെ വലിയ ഹൈപ്പുകള്‍ക്ക് കാരണമായി.
'ഓപ്പൺഹൈമര്‍' മാത്രമല്ല, നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് ഈ ജൂലൈയില്‍ ഇന്ത്യന്‍ സ്‌ക്രീനുകളില്‍ എത്താനൊരുങ്ങുന്നത്. ഹോളിവുഡ് സിനിമ പ്രേമികള്‍ക്ക് സന്തോഷകരമായ മാസമാണ് ഈ ജൂലൈ മാസം. ഈ മാസം റിലീസ് ചെയ്യുന്ന മറ്റൊരു ഹോളിവുഡ് ചിത്രമാണ് 'ബാര്‍ബി'. ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്‌ത 'ബാര്‍ബി'യും ജൂലൈ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതോടെ ക്രിസ്‌റ്റഫർ നോളന്‍റെ 'ഓപ്പൺഹൈമറും' 'ബാർബി'യും Barbie തമ്മില്‍ തിയേറ്റര്‍ ക്ലാഷ് ഉണ്ടാകും.
ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഹോളിവുഡ് പ്രോജക്‌ടാണ് ടോം ക്രൂസിന്‍റെ Tom Cruise 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് ഭാഗം ഒന്ന്' Mission Impossible Dead Reckoning Part One. മിഷന്‍ ഇംപോസിബിള്‍ പുതിയ ഫ്രാഞ്ചൈസിയും ഈ മാസം തിയേറ്ററുകളില്‍ എത്തും. ജൂലൈ 12നാണ് 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് ഭാഗം ഒന്ന്' തിയേറ്ററുകളില്‍ എത്തുന്നത്.
'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് പാർട്ട് വണ്ണി'ന്‍റെയും അഡ്വാന്‍സ് ബുക്കിംഗ് ജൂലൈ ഒന്നിന് ആരംഭിച്ചു. അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ 'ഓപ്പൺഹൈമറി'നുള്ള Oppenheimer Advance bookings ഡിമാൻഡ് പ്രതീക്ഷകൾക്കും അപ്പുറമാണ്. 'ഓപ്പണ്‍ഹൈമറിന്‍റെ' അഡ്വാന്‍സ് ബുക്കിങ് ട്രേഡ് അനലിസ്‌റ്റുകളെ പോലും അത്‌ഭുതപ്പെടുത്തുന്നു. റിലീസിന് രണ്ടാഴ്‌ച മുമ്പ് പോലും 'ഓപ്പൺഹൈമറി'ന്‍റെ ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുന്നു എന്നാണ് എക്‌സിബിഷൻ സെക്‌ടറില്‍ നിന്നുള്ള റിപ്പോർട്ടുകൾ.
Also Read: Tom Cruise| 'നമസ്തേ, ആപ് കൈസെ ഹേ'; ടോം ക്രൂസിന്‍റെ ഹിന്ദി കേട്ട് വിസ്‌മയിച്ച് ആരാധകര്‍