ഹൈദരാബാദ് : സാങ്കേതിക വിസ്ഫോടന കാലത്ത് വന്‍ വാര്‍ത്തയായി മാറിയ ചാറ്റ് ജിപിടി (ChatGPT) ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. നിര്‍മിത ബുദ്ധി (Artificial Intelligence-AI) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി ഒരു കൊല്ലത്തിനിടെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ചാറ്റ് ബോട്ട് എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നു. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 1460 കോടി പേരാണ് ഈ ആപ്പ് സന്ദര്‍ശിച്ചത്. മറ്റ് ആപ്പുകള്‍ ബഹുദൂരം പിന്നിലാണ്.
റൈറ്റ്ബഡ്ഡി എഐ (RightBuddy AI) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എഐ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്ന ആദ്യ 50 ചാറ്റ്ബോട്ടുകളില്‍ ചാറ്റ്ജിപിടിയുടെ പങ്ക് 60 ശതമാനമാണ്. പ്രതിമാസം ശരാശരി 150 കോടി പേര്‍ ചാറ്റ്ജിപിടി സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്.
ക്യാരക്‌ടര്‍ എഐ (characterAI) ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ പ്രതിവര്‍ഷം 380 കോടി മാത്രമാണ് ഇവരുടെ സന്ദര്‍ശകരുടെ എണ്ണം. അതായത് ഒന്നാം സ്ഥാനത്തുള്ള ചാറ്റ് ജിപിടിയും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ളത് വലിയ വ്യത്യാസം. ചാറ്റ് ജിപിടിയില്‍ ചെലവഴിക്കുന്നതിന്‍റെ എട്ട് മടങ്ങ് അധികസമയം ക്യാരക്‌ടര്‍ എഐ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ സമയം ചെലവിടുന്നുവെന്നൊരു പഠനം നേരത്തെ പുറത്ത് വന്നിട്ടുണ്ട്.
മറ്റ് ചാറ്റ്ബോട്ടുകളായ ഗൂഗിള്‍ ബാര്‍ഡ്, മൈക്രോസോഫ്റ്റ് ബിഗ് തുടങ്ങിയ മുന്‍നിര കമ്പനികളായ ഗൂഗിളിന്‍റെയും മൈക്രോസോഫ്റ്റിന്‍റെയും എഐ ടുളൂകള്‍ക്ക് ചാറ്റ്ജിപിടിയ്ക്ക് വെല്ലുവിളിയാകാന്‍ കഴിഞ്ഞിട്ടില്ല. ഇക്കൊല്ലം ആദ്യമാണ് ഗൂഗിള്‍ ബാര്‍ഡ് എത്തിയത്.
2410 ഉപയോക്താക്കള്‍ മാത്രമാണ് ആറാം സ്ഥാനത്തുള്ള ഇവര്‍ക്ക് ഉള്ളത്. മൈക്രോസോഫ്റ്റിന്‍റെ ബിഗിന് ആദ്യ പത്തില്‍ ഇടം നേടാനായിട്ടില്ല. എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ ചാറ്റ്ബോട്ട് ഉപയോക്താക്കളുടെ എണ്ണം കേവലം 2410 ലക്ഷമായിരുന്നു. 2023 മെയില്‍ ഇത് 400 കോടിയായി.
ആദ്യ പത്തിലുള്ള ചാറ്റ്ബോട്ടുകള്‍ ഇവയാണ്:
- ChatGpt
- Character AI
- Quillbot
- Midjourney
- Hugging face
- Google Bard
- Novel AI
- Capout
- Janitor AI
- Civitai