ETV Bharat / international

'ആരോഗ്യവും' ശക്തിപ്പെടും ; ഓപ്പണ്‍ എഐയുടെ ചാറ്റ്‌ ജിപിടിയ്‌ക്ക് ഈ രംഗത്തും വിപ്ലവകരമായ പങ്കുവഹിക്കാനാകുമെന്ന് റിപ്പോര്‍ട്ട് - ജിപിടി

നിര്‍മിത ബുദ്ധിയായ ഓപ്പണ്‍ എഐയുടെ ചാറ്റ്‌ ജിപിടിയ്‌ക്ക് ആരോഗ്യ രംഗത്ത് വിപ്ലവകരമായ പങ്കുവഹിക്കാനാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്, രോഗ നിര്‍ണയം, പരിചരണം, രോഗമുക്തിക്ക് ശേഷമുള്ള പരിചരണം എന്നീ പ്രക്രിയകളില്‍ മുതല്‍ക്കൂട്ടാകുമെന്ന് വിശദീകരണം

ChatGPT  OpenAI  technology  AI  Covid  Covid 19  Chatbots  Assist doctors with bureaucratic tasks  Healthcare  ആരോഗ്യം ശക്തിപ്പെടും  ഓപണ്‍ എഐയുടെ ചാറ്റ്‌ ജിപിടി  ചാറ്റ്‌ ജിപിടി  ഓപണ്‍ എഐ  ചാറ്റ്‌ ജിപിടി ആരോഗ്യ രംഗത്ത്  നിര്‍മിത ബുദ്ധിയായ ഓപണ്‍ എഐ  രോഗ നിര്‍ണയം  ആരോഗ്യപരിരക്ഷ രംഗത്ത്  ഗ്ലോബല്‍ ഡാറ്റ  ജിപിടി  Chat GPT has power to change Healthcare
ഓപണ്‍ എഐയുടെ ചാറ്റ്‌ ജിപിടിയ്‌ക്ക് ആരോഗ്യ രംഗത്ത് വിപ്ലവകരമായ പങ്കുവഹിക്കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍
author img

By

Published : Mar 24, 2023, 8:53 PM IST

ന്യൂഡല്‍ഹി : ആരോഗ്യപരിരക്ഷാ രംഗത്ത് ഓപ്പണ്‍ എഐയുടെ ചാറ്റ്‌ ജിപിടിയ്‌ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലക്ഷണമൊത്ത ഗദ്യമെഴുതാനും മാനുഷികമായ ഒഴുക്കോടെ ചാറ്റ് ചെയ്യാനുമാകുമെന്ന സവിശേഷതകള്‍ക്ക് അപ്പുറം ചാറ്റ് ജിപിടിയ്‌ക്ക് ആരോഗ്യരംഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഈ രംഗത്തെ ഭൂരിഭാഗം ആളുകളും തിരിച്ചറിയുന്നതിനേക്കാൾ വേഗത്തിലാണ് വിപ്ലവകരമായ സാങ്കേതികവിദ്യ വരുന്നതെന്ന് ഡാറ്റ ആന്‍റ് അനലറ്റിക്‌സ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റ അറിയിച്ചു.

സവിശേഷതകള്‍ എന്തെല്ലാം : 2022 മുതൽ 2030 വരെയുള്ള കോമ്പൗണ്ട് വാർഷിക വളർച്ച നിരക്കില്‍ (സിഎജിആര്‍) 21 ശതമാനം വളര്‍ച്ചയോടെ, 2030 ല്‍ മൊത്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വിപണി 383 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. രോഗികള്‍ക്ക് കുറിപ്പടി എഴുതുന്നതുള്‍പ്പടെയുള്ള ബ്യൂറോക്രാറ്റിക് ജോലികളില്‍ ചാറ്റ് ജിപിടി ഡോക്‌ടര്‍മാരെ സഹായിക്കുമെന്നും ഗ്ലോബല്‍ ഡാറ്റ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതുമുഖേന രോഗികള്‍ക്കായി ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും രോഗപ്രതിരോധ പരിചരണം, രോഗലക്ഷണ തിരിച്ചറിയൽ, രോഗമുക്തിക്ക് ശേഷമുള്ള പരിചരണം എന്നീ പ്രക്രിയകളുടെ ഫലപ്രാപ്‌തിയും കൃത്യതയും വർധിപ്പിക്കാൻ ചാറ്റ്ബോട്ടുകൾക്ക് കഴിവുണ്ടെന്നും ഗ്ലോബല്‍ ഡാറ്റയുടെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഡിവൈസസ് അനലിസ്‌റ്റ് ടിന ഡെങ് വ്യക്തമാക്കി.

'ആരോഗ്യം' വികസിക്കും: ചാറ്റ്ബോട്ടുകളിലേക്കും വെർച്വൽ അസിസ്‌റ്റന്‍റുകളിലേക്കും എഐ സംയോജനത്തിലൂടെ രോഗികളുമായി സംവദിക്കാനും അവരെ പ്രചോദിപ്പിക്കാനും കഴിയും. കൂടാതെ രോഗിയുടെ ലക്ഷണങ്ങൾ അവലോകനം ചെയ്യുക, അതിനുള്ള ഉപദേശങ്ങളും വെർച്വൽ ചെക്ക്-ഇന്നുകളും നടത്തുക, ഹെൽത്ത് കെയർ പ്രൊഫഷണലുമായി മുഖാമുഖ സന്ദര്‍ശനം പോലുള്ള വ്യത്യസ്‌ത ഒപ്‌ഷനുകള്‍ ശുപാർശ ചെയ്യുക തുടങ്ങിയവയും ചാറ്റ് ജിപിടി വഴി കഴിയും. മാത്രമല്ല ഇത് ആശുപത്രി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും രോഗികളുടെ ഒഴുക്കിന്‍റെ കാര്യക്ഷമത വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കാനും സഹായകമാവും.

കൊവിഡ് മഹാമാരിയുടെ സമയത്ത് രോഗലക്ഷണമുള്ളവരെ നേരിട്ടല്ലാതെ പരിശോധിക്കുന്നതിനും പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ സ്വീകരിച്ച് ഉത്തരം നൽകുന്നതിന് സഹായിക്കുന്നതിനുമായി ചാറ്റ്ബോട്ടുകൾ വികസിപ്പിച്ചെടുത്തിരുന്നു. മാത്രമല്ല നാഷണല്‍ കാന്‍സർ ഇന്‍സ്‌റ്റിറ്റ്യൂട്ട് സ്‌പെക്‌ട്രത്തിന്‍റെ ജേര്‍ണല്‍ നടത്തിയ പഠനത്തില്‍, കാന്‍സറിനെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങള്‍ക്ക് ചാറ്റ് ജിപിടി നല്‍കുന്ന വിവരങ്ങളില്‍ 97 ശതമാനം കൃത്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും കാന്‍സറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റിദ്ധാരണകളെയും കുറിച്ചുമുള്ളവയായിരുന്നു.

അതിനൂതനം ഈ ജിപിടി-4 : അടുത്തിടെ ആഗോള സോഫ്‌റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്‌റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ എഐ, ജിപിടിയുടെ അതിനൂതന മോഡല്‍ പ്രഖ്യാപിച്ചിരുന്നു. ഇമേജുകളും ടെക്‌സ്‌റ്റ് ഇന്‍പുട്ടുകളും സ്വീകരിക്കുന്ന തരത്തിലുള്ള പതിപ്പായ ജിപിടി- 4 ആണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് ആഴത്തിലുള്ള പഠനത്തിനായുള്ള ഓപ്പണ്‍ എഐയുടെ ശ്രമത്തിലെ പുതിയ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചായിരുന്നു മൈക്രോസോഫ്‌റ്റ് ജിപിടി-4 നിര്‍മിച്ചുവെന്ന പ്രഖ്യാപനം നടത്തിയത്.

തങ്ങളുടെ തന്നെ ചാറ്റ് ജിപിടിയില്‍ നിന്നും അതിന്‍റെ പ്രതികൂല ടെസ്‌റ്റിങ് പ്രോഗ്രാമില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതിനായി ആറുമാസം ചെലവഴിച്ചുവെന്നും മൈക്രോസോഫ്‌റ്റ് ഓപ്പണ്‍ എഐ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതിന് കൃത്യത, സ്‌റ്റിയറബിലിറ്റി എന്നിവയില്‍ എക്കാലത്തെയും മികച്ച ഫലം ലഭിച്ചുവെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. മാത്രമല്ല മുന്‍ പതിപ്പായ ജിപിടി-3.5 നെ അപേക്ഷിച്ച്, പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മോഡലായ ജിപിടി-4 ന് കൂടുതല്‍ വിശ്വസനീയവും സർഗാത്മകവും സങ്കീർണവുമായ നിർദേശങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.