ETV Bharat / international

കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തത് 'വിദ്വേഷ കുറ്റകൃത്യം', അപലപിച്ച് ഇന്ത്യ - ഗവത്‌ഗീത ബോര്‍ഡ്

കഴിഞ്ഞ ദിവസമാണ് പാര്‍ക്കിലെ ഭഗവത്‌ഗീത ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.

Indian High Commission  Bhagvad Gita park in Toronto in Canada  വിദ്വേഷ കുറ്റകൃത്യം  ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തു  കാനഡ വാര്‍ത്തകള്‍  ഗവത്‌ഗീത ബോര്‍ഡ്  ഇന്ത്യന്‍ ഹൈക്കമ്മിഷന്‍
കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തത് 'വിദ്വേഷ കുറ്റകൃത്യം' അപലപിച്ച് ഇന്ത്യ
author img

By

Published : Oct 3, 2022, 9:08 AM IST

ടൊറന്‍റോ: കാനഡയിലെ ഭഗവത്‌ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്ത സംഭവത്തില്‍ അപലപിച്ച് ഇന്ത്യ. വിഷയത്തില്‍ അന്വേഷണം വേണമെന്നും സാമൂഹ്യ വിരുദ്ധരുടെ നടപടി വിദ്വേഷ കുറ്റകൃത്യമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രതികരിച്ചു. കാനഡയിലെ ബ്രാംപ്‌ടണില്‍ അടുത്തിടെ അനാച്ഛാദനം ചെയ്‌ത ശ്രീ ഭഗവദ്‌ഗീത എന്ന പാര്‍ക്കിലെ ബോര്‍ഡാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.

വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ഉത്തരവിട്ടതായി ബ്രാംപ്‌ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു. ഇത്തരം നടപടികള്‍ക്കെതിരെ യാതൊരു സഹിഷ്‌ണുതയും പുലര്‍ത്തുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ക്കില്‍ വിദ്വേഷ കുറ്റകൃത്യം ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷനും ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്‌ച(സെപ്‌റ്റംബര്‍ 28)യാണ് പാര്‍ക്കിന് ശ്രീ ഭഗവത്‌ഗീതയെന്ന നാമകരണം നല്‍കിയത്. 3.75 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് പാര്‍ക്ക്. ഹരിയാന സര്‍ക്കാറിന്‍റെ പ്രസ്‌താവന പ്രകാരം ഇന്ത്യക്ക് പുറത്ത് ഭഗവത്‌ഗീതയെന്ന് പേര് നല്‍കിയ ഏക സംഭവമായിരുന്നു ഇത്.

ഭഗവാന്‍ കൃഷ്‌ണന്‍റെയും അര്‍ജുനന്‍റെയുമടക്കം നിരവധി പുരാണ കഥാപാത്രങ്ങളുടെ ബിംബങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. കാനഡയയില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ നടപടികളും വര്‍ധിച്ച് വരികയാണെന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും സെപ്‌റ്റംബര്‍ 23 ന് ഹൈക്കമ്മിഷന്‍ പ്രത്യേക അറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ജാഗ്രത നിര്‍ദേശം ലഭിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഭഗവത്‌ഗീത പാര്‍ക്കിലെ അക്രമമുണ്ടായത്.

ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കോ മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്കോ അനുഭവങ്ങളുണ്ടായാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ അല്ലെങ്കില്‍ madad.gov.in എന്ന ലിങ്കിലൂടെയോ അധികൃതരുമായി ബന്ധപ്പെടാമെന്നും അധികാരികള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.