ETV Bharat / international

ബംഗ്ലാദേശില്‍ ട്രെയിന് തീയിട്ടു, നാല് പേര്‍ മരിച്ചു; ആക്രമണം നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Train Attack Before Election In Bangladesh: ബംഗ്ലാദേശില്‍ അക്രമിസംഘം ട്രെയിന് തീയിട്ടു. അപകടത്തില്‍ നാല് മരണം. ആക്രമണമുണ്ടായത് കമലപുര്‍ റെയില്‍വേസ്റ്റേഷന് സമീപം.

author img

By ETV Bharat Kerala Team

Published : Jan 6, 2024, 7:55 AM IST

Updated : Jan 6, 2024, 9:56 AM IST

Bangladesh Train Attack  Bangladesh Train Fire  Bangladesh Election 2024  ബംഗ്ലാദേശ് ട്രെയിന്‍
Train Attack Before Election In Bangladesh

ധാക്ക : തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ അക്രമം (Violence In Bangladesh). തലസ്ഥാന നഗരമായ ധാക്കയിലെ കമലപുര്‍ റെയില്‍വേസ്റ്റേഷന് സമീപം ഗോപിബാഗില്‍ അക്രമികള്‍ ട്രെയിന് തീയിട്ടു (Bangladesh Train Fire). ഈ സംഭവത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടായണ് സംഭവം. വെസ്റ്റ് ബംഗാളിന്‍റെ അതിര്‍ത്തി നഗരങ്ങളില്‍ ഒന്നായ ബെനാപോളില്‍ നിന്നും പുറപ്പെടുന്ന ബെനാപോള്‍ പാസഞ്ചര്‍ ട്രെയിനാണ് അക്രമികള്‍ തീയിട്ടത് (Train Attack In Bangladesh). കമലപുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിനിടെയായിരുന്നു ആക്രമണം.

ഇന്ത്യയില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും. ആക്രമണം നടക്കുന്ന സമയം 292 യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ട്രെയിനില്‍ ചില ഇന്ത്യാക്കാരുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ് ഉള്ളത്.

ബംഗ്ലാദേശില്‍ നാളെ (ജനുവരി 7) തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം (Bangladesh Election 2024). ഇതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (BNP) തെരഞ്ഞടുപ്പ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്നത് ഇടക്കാല കക്ഷി രഹിത നിഷ്‌പക്ഷ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാകണമെന്നായിരുന്നു ഖാലിദ സിയയുടെ ആവശ്യം. എന്നാല്‍ ഖാലിദയുടെ ഈ ആവശ്യം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തള്ളിയിരുന്നു.

ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് കൃത്യമായി നിരീക്ഷിക്കണമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ ഉത്തരവ് (UN on Bangladesh Election). ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 122 പേരാണ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി ബംഗ്ലാദേശിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മൂന്നംഗ പ്രതിനിധി സംഘം നിലവില്‍ ധാക്കയിലാണ് ഉള്ളത്.

അതേസമയം, കഴിഞ്ഞ ഡിസംബര്‍ 19നും ബംഗ്ലാദേശില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. അജ്ഞാത സംഘം ട്രെയിന് തീ വച്ചതിനെ തുടര്‍ന്ന് നാല് പേരാണ് മരിച്ചത്. പ്രതിപക്ഷം ആഹ്വാനം ചെയ്‌ത ഒരു പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം ഉണ്ടായത്.

Also Read: Train Accident In Bangladesh : ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 20 മരണം

Last Updated : Jan 6, 2024, 9:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.