ETV Bharat / international

അഗ്നിപഥ് റിക്രൂട്ട്മെന്‍റ്: ഇതുവരെ ലഭിച്ചത് 1.83 ലക്ഷത്തിലധികം അപേക്ഷകള്‍

author img

By

Published : Jun 29, 2022, 2:06 PM IST

രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി ആറ് ദിവസത്തിനുള്ളിൽ 1,83,634 അപേക്ഷകൾ ലഭിച്ചതായി ഇന്ത്യൻ എയർഫോഴ്‌സ് അറിയിച്ചു

അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീം  അഗ്നിപഥ് പദ്ധതി  അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീം രജിസ്‌ട്രേഷൻ നടപടികൾ  രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി ആറ് ദിവസത്തിനുള്ളിൽ ലഭിച്ച അപേക്ഷകൾ  അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീമിന് കീഴിൽ 2 ലക്ഷത്തോളം അപേക്ഷകൾ  applications received under Agnipath scheme IAF  The Indian Air Force has received application under Agnipath Scheme  applications received under Agnipath scheme IAF  ഫ്യൂച്ചർ അഗ്നിവീർസ് രെജിസ്‌ട്രേഷൻ വെബ്സൈറ്റ്  future Agniveers
അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീം; റിക്രൂട്ട്‌മെന്‍റ് സ്‌കീമിന് കീഴിൽ 1.83 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഐഎഫ്

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീമിന് കീഴിൽ 1.83 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ. രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി ആറ് ദിവസത്തിനുള്ളിലാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്. ജൂൺ 24ന് ആരംഭിച്ച രജിസ്ട്രേഷൻ പ്രക്രിയയിൽ തിങ്കളാഴ്‌ച (27.06.2022) വരെ 94,281 അപേക്ഷകൾ.

ഇതുവരെ 1,83,634 പേർ ഫ്യൂച്ചർ അഗ്നിവീർസ് രജിസ്‌ട്രേഷൻ വെബ്സൈറ്റിൽ അപേക്ഷിച്ചു. രജിസ്‌ട്രേഷൻ ജൂലൈ 5ന് അവസാനിക്കും. ജൂൺ 14നാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടർന്ന് അക്രമാസക്തമായ പ്രതിഷേധം പലയിടത്തും പൊട്ടിപ്പുറപ്പെട്ടു.

പ്രതിപക്ഷ പാർട്ടികൾ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സ്‌കീമിന് കീഴിൽ 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഉൾപ്പെടുത്തുമെന്നും അവരിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിര സേവനത്തിനായി നിയമിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ജൂൺ 16ന് സർക്കാർ 2022ലെ റിക്രൂട്ട്‌മെന്‍റിനുള്ള ഉയർന്ന പ്രായപരിധി 23 ആയി വർധിപ്പിച്ചു.

അഗ്നിവീരന്മാർക്ക് അർധസൈനിക സേനകളിലും, പൊലീസിലും മറ്റ് പൊതുമേഖല തൊഴിലവസരങ്ങളിലും മുൻഗണന നൽകുമെന്ന് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചു. അഗ്നിപഥ് സ്‌കീമിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടവരെ റിക്രൂട്ട്മെന്‍റിൽ ഉൾപ്പെടുത്തില്ലെന്ന് സായുധ സേന അറിയിച്ചിരുന്നു.

Also read: അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സത്യഗ്രഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.